രക്തരക്ഷസ്സ് 12 45

Views : 8271

രക്തരക്ഷസ്സ് 12
Raktharakshassu Part 12 bY അഖിലേഷ് പരമേശ്വർ 

previous Parts

ഇരുവരും കയറിയ വണ്ടി വന്ന വഴിയേ തിരിഞ്ഞതും മരക്കൊമ്പിൽ ഇരുന്ന പുള്ള് ശ്രീപാർവ്വതിയായി രൂപം മാറി.

വണ്ടിയുടെ കണ്ണാടിയിലൂടെ ആ രംഗം കണ്ട ദേവദത്തന്റെ കൈയ്യും കാലും വിറച്ചു.

ദേവാ പിന്നിൽ പലതും കാണും.അത് നോക്കണ്ടാ.കാര്യം മനസ്സിലായ തന്ത്രി അയാളെ നോക്കിപ്പറഞ്ഞു.

ഉണ്ണീ നീ എങ്ങനെ മനസ്സിലാക്കി നാലാമനെ അവൾ ഇവിടെ എത്തിക്കുമെന്ന്?

ചെറിയൊരു ചിരിയോടെ ഉണ്ണിത്തിരുമേനി തന്ത്രിയെ നോക്കി.

ലക്ഷങ്ങൾ അത് സൂചിപ്പിച്ചു. തറവാട്ടിലേക്ക് പോയ കുമാരൻ തിരിച്ചു വന്നത് കണ്ടില്ലേ.
മാത്രമല്ല പുള്ളിന്റെ രൂപത്തിൽ ശ്രീപാർവ്വതി നമ്മുടെ അടുത്തേക്ക് വന്നതും ഒരു ലക്ഷണം തന്നെ.

അയാൾ ഇവിടെ വരും അല്ല അവൾ വരുത്തും.

മ്മ്മ്.വരട്ടെ നോക്കാം.തന്ത്രികൾ ആലോചനയോടെ ഒന്നിരുത്തി മൂളി.

ദിവസങ്ങൾ കടന്നു പോയി ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു.

കൃഷ്ണ മേനോന്റെ മനസ്സിൽ ദിവസം ചെല്ലും തോറും ഭയം കൂടി വന്നു.

അഭിമന്യുവിന്റെ മനസ്സിൽ കൂടുതൽ സംശയങ്ങൾ മുളപൊട്ടി.

രാവിലെ പുറത്ത് കൂടിയുള്ള കറക്കം കഴിഞ്ഞു വന്ന അഭിമന്യു ഡയറി എഴുത്തിൽ മുഴുകി.

എന്തൊക്കെയോ രഹസ്യങ്ങൾ ബാക്കിയാക്കി വല്ല്യമ്മ പോയി.

വല്ല്യച്ഛനിൽ നിന്നോ കുമാരേട്ടനിൽ നിന്നോ ഒന്നും അറിയാൻ സാധിക്കില്ല എന്നെന്റെ മനസ്സ് പറയുന്നു.

ശ്രീപാർവ്വതി മരിച്ചതിൽ വല്ല്യമ്മയ്ക്ക് എന്താണ് പങ്ക്.ആരിൽ നിന്നാണ് സത്യമറിയുക.

പെട്ടന്ന് കറന്റ് പോയി.റൂമിൽ കനത്ത ഇരുട്ട് പരന്നു.ആഞ്ഞു വീശുന്ന കിഴക്കൻ കാറ്റ് ജാലക വാതിലുകൾ ഇളക്കി അടിച്ചു.

അഭി തീപ്പെട്ടി തപ്പിയെടുത്ത് മെഴുകുതിരി തെളിച്ചു.തിരിയുമായി മേശയുടെ അടുത്തേക്ക് എത്തിയ അയാൾ ഞെട്ടി വിറച്ചു.

താൻ എഴുതി വച്ച വരികൾ ആരോ വെട്ടിയിരിക്കുന്നു.ശ്രീപാർവ്വതി മരിച്ചതിൽ എന്നത് വെട്ടി ശ്രീപാർവ്വതിയെ കൊന്നതിൽ എന്നാക്കിയിരിക്കുന്നു.

അയാളുടെ മനസ്സിൽ ഭയം പെരുമ്പറ മുഴക്കി.ദൂരെ എവിടെയോ നായ്ക്കൾ ഓരിയിടുന്ന ശബ്ദം ജാലകത്തിലൂടെ കടന്ന് അയാളുടെ കാത് തുളച്ചു.

മങ്ങിക്കത്തുന്ന മെഴുകുതിരി നാളത്തിൽ അയാൾ ഭിത്തിയിൽ ആ കാഴ്ച്ച കണ്ടു.

തനിക്ക് പിന്നിൽ ആരോ നിൽക്കുന്നു. അഴിഞ്ഞു കിടക്കുന്ന മുടി.ഒരു സ്ത്രീ ആണെന്ന് ഉറപ്പ്.

അഭി വെട്ടിത്തിരിഞ്ഞു.എന്നാൽ പിന്നിൽ ആരെയും കണ്ടില്ല.കാറ്റിന് അസ്ഥി തുളയ്ക്കുന്ന തണുപ്പുണ്ടായിട്ടും അഭിമന്യു വിയപ്പിൽ കുളിച്ചു.

ആരാ,ആരാ ഇവിടെ.എനിക്കറിയാം ആരോ ഈ റൂമിലുണ്ട്.ആരാണെന്നാ ചോദിച്ചേ.അയാൾ ഒച്ച ഉയർത്തി.

മറുപടിയെന്നോണം ഒരു പൊട്ടിച്ചിരി മുഴങ്ങി.അഭി ചുറ്റും നോക്കിയെങ്കിലും ഒന്നും കാണാൻ സാധിച്ചില്ല.

ന്തേ ഭയം തോന്നുണ്ടോ.മാഷിനെ ഞാൻ ഒന്നും ചെയ്യില്ല്യ.ഇങ്ങനെ വെറുതെ നോക്കിയാൽ എന്നെ കാണാനും സാധിക്കില്ല്യ.

ആരാണെന്നു പറ.അഭിയുടെ ശബ്ദം പതറി.പെട്ടന്നാണ് അയാൾ അലമാരയുടെ മുകളിൽ ഇരുന്ന് ഒരു കരിമ്പൂച്ച തന്നെ നോക്കുന്നത് കണ്ടത്.

Recent Stories

The Author

kadhakal.com

3 Comments

  1. Page kurachu kude kutteezithamo plz

  2. 11 part alle ith

  3. Kazhinja part repeat aanallo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com