തിരുവട്ടൂർ കോവിലകം 3 46

“പിന്നെ അതെങ്ങോട്ട് പോയി”
കൃഷ്ണന്‍ മേനോന്‍ ചോദിച്ചു .

“അത് രൂപം മാറി മൂങ്ങയായി പറന്നു പോയിട്ടുണ്ടാകും. അച്ഛന് എന്താ ഇവൾ ഒരു പൂച്ചയേ കണ്ടു നേരത്തെ കണ്ട നായയുടെ രൂപം മനസ്സില്‍ ഉണ്ടായതോണ്ട് അതു പോലെ അങ്ങ് വിചാരിച്ചു അത്രേയുള്ളു”

ശ്യാം അതു പറയുമ്പോള്‍ മച്ചിന്റെ മുകളില്‍ ചുവന്നു തുടുത്ത രണ്ട് കണ്ണുകൾ അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു . ഒരു വലിയ മൂങ്ങയായ് രൂപംമാറിയ പൂച്ച അവിടെ നിന്നും ആ നായ ഓടി മറഞ്ഞ ഭാഗത്തേക്ക് പറന്നു പോയി .

പിന്നീട് വലിയ പ്രശ്നങ്ങളില്ലാതെ രണ്ട് രാവും പകലും കടന്നു പോയി.
മൂന്നാം നാൾ ശ്യാം ഒരു ജോലിക്കാരിയേയും ഒരു വാച്ച്മാനേയും കോവിലകത്ത് നിയമിച്ചു. അന്ന് പുറത്തേക്ക് പോയ ശ്യാം തിരിച്ച് വന്നപ്പോള്‍ ഡോബർമാൻ വിഭാഗത്തില്‍ പെട്ട രണ്ട് പട്ടികളും ഉണ്ടായിരുന്നു കൂടെ.

അന്നത്തെ രാത്രിയും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ കടന്നു പോയി .

പിറ്റേന്ന് കാലത്ത് ശ്യാം വീണ്ടും തന്റെ വിദേശത്തേ ഓഫീസ് സന്ദർശിക്കാൻ ദുബായിലേക്ക് യാത്ര തിരിച്ചു .

തിരിച്ച് വരുന്നത് വരേ കൃഷ്ണന്‍ മേനോനോട് കോവിലകത്ത് വന്നു നില്ക്കാനും പറഞ്ഞിട്ടാണ് പോയത് .
ശ്യാമിന്റെ കമ്പനി ഡ്രൈവര്‍ സുകുവിനേയും കോവിലകത്ത് നിയമിച്ചു.

ശ്യാം സുന്ദർ പോയതിന്റെ മൂന്നാം നാൾ അമാവാസിയായിരുന്നു.
കോവിലകത്തിന്റെ മുകളില്‍ സ്വർണ്ണ ഛായം പൂശി സൂര്യന്‍ പടിഞ്ഞാറൻ കടലില്‍ മുങ്ങി .

രാത്രി കനം വെക്കുത്തോറും കോവിലകത്തിന്റെ നീഗൂഢതകളും വളരാൻ തുടങ്ങി .
കോവിലകത്തുള്ളവർ പതിയേ ഉറക്കിലേക്ക് വഴുതി വീണു .

രാത്രിയുടെ മൂന്നാം യാമം പിന്നിട്ടതും അതിശക്തിയായ ഒരു മിന്നല്‍ കോവിലകത്തിന്റെ മേല്‍ പതിച്ചു.
ശക്തമായ കാറ്റില്‍ മരങ്ങൾ ഇപ്പോള്‍ നിലംപ്പൊത്തും എന്ന കണക്കില്‍ ഇളകിയാടൻ തുടങ്ങി .

ഈ സമയം കോവിലകത്തിന്റെ പിന്നിലുള്ള കുളത്തിൽ ഓളങ്ങൾ ശക്തി പ്രാപിച്ച് ഒരു ചുഴിയായ് രൂപാന്തരം പൂണ്ടൂ .രൂപപ്പെട്ട കുളത്തിലെ ചുഴിയിൽ നിന്നും ഒരു കറുത്ത ഭീകര രൂപം കോവിലകം ലക്ഷ്യമാക്കി നടന്നു നീങ്ങി…

( തുടരും…………)

1 Comment

  1. സൂര്യൻ

    ?

Comments are closed.