ഗുരുജി ഒരു റൂമിലേക്ക് പോയി.തിരിച്ച് കയ്യിൽ ഒരു കത്തുമായി വന്നു.അത് ആഗതനായ ചെറുപ്പക്കാരന് കൊടുക്കാൻ പോയി.എന്നാൽ അയാൾ വാങ്ങുന്നതിനു മുൻപ് കൈ പിൻവലിച്ചു എന്നിട്ട് പറഞ്ഞു.
ഗുരുജി :-ഈ കത്ത് കൊണ്ടുപോകാൻ കുറച്ചു നിബന്ധനകൾ താങ്കൾ പാലിക്കേണ്ടതായുണ്ട്.
ആഗതൻ :-എന്താണ് ഗുരുജി
ഗുരുജി :-യാതൊരു കാരണവശാലും ഈ കത്തോ ഇതിന്റെ മറുപടിയോ താങ്കൾ തുറന്നു വായിക്കാൻ പാടില്ല.
താങ്കൾ യാത്രാമധ്യേ ആരോടും സൗഹൃദം സ്ഥാപിക്കാനോ യാത്ര വിവരങ്ങൾ അല്ലാതെ മറ്റൊന്നും സംസാരിക്കാനോ പാടില്ല.
യാത്രയിൽ പ്രകൃതി ദൃശ്യങ്ങൾ ഒന്നും തന്നെ ശ്രദ്ധിക്കാൻ പാടില്ല.
സമ്മതമാണെങ്കിൽ താങ്കൾക്ക് ഞാൻ ഈ കത്ത് കൈമാറാം.
ആഗതൻ :-സമ്മതമാണ് ഗുരുജി
ഗുരുജി :-ശരി.എന്റെ സുഹൃത്ത് ക്ഷേത്രത്തിലെ പ്രധാന പൂജാരി ആണ്.താങ്കൾ ഈ കത്ത് ഞാൻ തന്നതാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ഏൽപ്പിക്കുക.എന്നിട്ട് അദ്ദേഹത്തിന്റെ മറുപടിയുമായി തിരിച്ചു വരുക.പ്രത്യേകം ശ്രദ്ധിക്കുക നിബന്ധനകൾ ഒന്നും തെറ്റിക്കരുത്.
ആഗതനായ ചെറുപ്പക്കാരൻ ആ കത്തുമായി യാത്രയായി.ഗുരുജിയുടെ സഹായിയായ ആശ്രമവാസി അദ്ദേഹത്തോട് ചോദിച്ചു
ആശ്രവാസി:-ഗുരുജി ഇത്രയും പ്രധാനപ്പെട്ട കത്തായിരുന്നെങ്കിൽ ആശ്രമത്തിൽ ഉള്ള ആരുടെയെങ്കിലും കയ്യിൽ കൊടുത്തയച്ചാൽ പോരായിരുന്നോ?
ഗുരുജി ചിലപ്പോ ഇനി അയ്യാൾ അത് അവിടെ എത്തിച്ചില്ലെങ്കിലോ
ഗുരുജി :-താങ്കളും ഇതേ ആവശ്യം പറഞ്ഞാണ് ആശ്രമത്തിൽ വന്നത്.എന്നാൽ നിങ്ങളുടെ സാഹചര്യം അയാളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.
ആശ്രമവാസി :-എന്നാൽ അങ്ങ് എന്നെ അങ്ങയുടെ പരിചാരകനായി നിയമിച്ചല്ലോ?
ഗുരുജി തന്റെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി തന്റെ ദിനചര്യകളിലേക്ക് കടന്നു.
ആശ്രമവാസിയായ ചെറുപ്പക്കാരൻ തന്റെ ആവശ്യം മാതാപിതാക്കൾ അംഗീകരിച്ചില്ല എന്നത് കൊണ്ട് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയതാണ്.
രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം സന്ധ്യ വന്ദനം കഴിഞ്ഞ് ഗുരുജി വിശ്രമിക്കുമ്പോൾ.ഗുരുജിയുടെ സഹായിആയ ആശ്രമവാസി ഒരു ചെറുപ്പക്കാരനുമായി വന്നു.
ആശ്രമവാസി :-ഗുരുജി ഇദ്ദേഹം താങ്കളെ കാണാൻ വന്നതാണ്.
ആഗതൻ :-ഗുരുജി താങ്കൾക്ക് സുഹൃത്തിന്റെ മറുപടിയുമായി വന്നതാണ് ഞാൻ.
ഗുരുജി :-അദ്ദേഹം സുഖമായിരിക്കുന്നോ
ആഗതൻ :സുഖമായിരിക്കുന്നു ഗുരുജി. അദ്ദേഹം ഈ കത്ത് താങ്കളെ ഏൽപ്പിക്കാൻ പറഞ്ഞു.
ആഗതൻ ഒരു കത്ത് ഗുരുജിക്ക് കൈമാറി.
ഗുരുജി അത് തന്റെ മേശയിലെ ഒരു അറയിൽ ഭദ്രമായി വയ്ച്ചു എന്നിട്ട് ആഗതനോട് ചോദിച്ചു.
ഗുരുജി :-താങ്കൾ അന്ന് സന്യാസി ആകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലേ.
ആഗതൻ :-അതേ ഗുരുജി
ഗുരുജി :-താങ്കൾക്ക് വിരോധമില്ലെങ്കിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള കാരണം പറയാമോ?
ആഗതൻ :-ഗുരുജി ഞാൻ ഒരു അനാഥനാണ്.ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു എന്നാൽ അവൾ ഒരു കാശുകാരനെ കണ്ടപ്പോൾ എന്നെ പറ്റിച്ച് അവനെ വിവാഹം കഴിച്ചു പോയി.ഞാൻ പൂർണമായും ഒറ്റപെട്ടു.ഞാൻ മരിക്കാൻ വരെ തീരുമാനിച്ചു എന്നാൽ എനിക്ക് അതിനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് അതിന് കഴിഞ്ഞില്ല.അത്കൊണ്ട് ഇനിയുള്ള ജീവിതം സന്യാസം സ്വീകരിച്ചു മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കാൻ ആയിരുന്നു ആഗ്രഹിച്ചിരുന്നത്.
ഗുരുജി :-മ്മ്. യാത്ര എങ്ങനെ ഉണ്ടായിരുന്നു.
ആഗതൻ :-വളരെ നന്നായിരുന്നു. ഗുരുജി എന്നോട് ക്ഷമിക്കണം താങ്കളുടെ നിബന്ധനകളിൽ ഒന്ന് പോലും എനിക്ക് പാലിക്കാൻ സാധിച്ചില്ല.ഞാൻ യാത്രാമധ്യേ കണ്ട ധാരാളം ആളുകളുമായി സംസാരിച്ചു സൗഹൃദം സ്ഥാപിച്ചു.യാത്രമധ്യേ കണ്ട കാഴ്ചകൾ എനിക്ക് നോക്കാതിരിക്കാൻ സാധിച്ചില്ല.താങ്കൾ തന്ന കത്തും തുറന്നു നോക്കി.
ഗുരുജി :-താങ്കൾക്ക് അത് കഴിയില്ല എന്ന് എനിക്ക് അറിയാമായിരുന്നു.
ചെയ്യരുത് എന്ന് നിബന്ധന വച്ചത് താങ്കൾ അത് ചെയ്യും എന്ന് അറിഞ്ഞുകൊണ്ട്തന്നെയാണ്.
യാത്ര അനുഭവം എങ്ങനെ ഉണ്ടായിരുന്നു?
ആഗതൻ :-ഗുരുജി യാത്രയിൽ പുതിയ പുതിയ സ്ഥലങ്ങളും അവിടെയുള്ള ആളുകളെയും അവരുടെ ജീവിതരീതിയും മനസ്സിലാക്കാൻ കഴിഞ്ഞു.ഒരുപാട് പുതിയ പുതിയ ആൾക്കാരെ പരിചയപ്പെടാനും അവരുടെ പ്രതീക്ഷകളും പ്രശ്നങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു.
ഗുരുജി ഓരോരുത്തർക്കും അവരവരുടെ പ്രശ്നങ്ങൾ തന്നെയാണ് ഏറ്റവും വലുത് മറ്റുള്ളവരുടെ പ്രശ്നങ്ങൾ അറിഞ്ഞാൽ നമുക്കുള്ള പ്രശ്നങ്ങൾ എത്ര ചെറുതാണെന്ന് മനസ്സിലാക്കാൻ കഴിയും.
ഗുരുജി :-താങ്കളുടെ പ്രശ്നം ഒറ്റപ്പെടൽ ആയിരുന്നു. അത് ഒരിക്കലും ഒരു സന്യാസി ആയത്കൊണ്ട് പരിഹരിക്കപ്പെടില്ല.സന്യാസം എന്നത് ഒരിക്കലും മറ്റുള്ളവരെ സഹായിക്കൽ അല്ല.
അത് തന്റെ ഉള്ളിലെ ദൈവചൈതന്യയത്തെ തേടിയുള്ളൊരു യാത്രയാണ്.ആ യാത്ര മധ്യേ കാണുന്നവരെ ചിലപ്പോൾ സഹായിക്കാൻ അവസരം ലഭിക്കുന്നു അത്രമാത്രം.
താങ്കൾ ഈ ഭൂമിയിൽ ഒരു യാത്രക്കാരനായി മാറിയപ്പോൾ താങ്കൾക്ക് ചുറ്റുമുള്ളതിന്റെ സൗന്ദര്യം മസ്സിലാക്കാനും അത് ആസ്വദിക്കാനും കഴിഞ്ഞു.ചുറ്റുമുള്ളവരോട് സംസാരിക്കാനും അവരോട് സൗഹൃദത്തിൽ ഏർപ്പെടാനും കഴിഞ്ഞു.നമ്മൾ എല്ലാവരും ഈ ലോകത്തിലെ വെറും സന്ദർശകർ അല്ലെങ്കിൽ യാത്രക്കാർ മാത്രമാണ് അത് മനസ്സിലാക്കി പെരുമാറാൻ കഴിഞ്ഞാൽ പിന്നെ അവിടെ ശത്രുതകൾക്കോ, ഒറ്റപ്പെടലുകൾക്കോ സ്ഥാനമില്ല.
പിന്നെ ഈ ഭൂമിയിൽ ജനിക്കുന്ന ഓരോരുത്തർക്കും തീർച്ചയായും ഓരോരോ ജീവിതലക്ഷ്യം ഉണ്ടായിരിക്കും അത് കണ്ടെത്തി നിറവേറ്റുക എന്നതാണ് നമുക്ക്
നല്കപ്പെട്ടിട്ടുള്ള ധൗത്യം.നമ്മൾ ഇങ്ങനെ അനാവശ്യമായ പ്രശ്നങ്ങളിൽ വിലപ്പെട്ട സമയം പാഴാക്കിയാൽ ജീവിതലക്ഷ്യം മനസ്സിലാക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. താങ്കൾ ഈ യാത്ര കൊണ്ട് അത് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.
ആഗതൻ :-മനസ്സിലായി ഗുരു ഞാൻ എന്റെ മനസ്സിനെ അല്ല എന്നെ തന്നെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയായിരുന്നു അത്കൊണ്ടാണ് എനിക്ക് ഒറ്റപ്പെടൽ തോന്നിയത്.
ഗുരുജി ഒരു സംശയം ആ കത്ത് അതിൽ ഒന്നും ഇല്ലായിരുന്നല്ലോ?
ഗുരുജി :-അതേ അതിൽ ഒന്നും ഇല്ലായിരുന്നു.
എന്റെ ചോദ്യം തന്നെയാണ് അദ്ദേഹത്തിന്റെ മറുപടിയും.
ഗുരുജി :-താങ്കൾക്ക് ഇനി സന്യാസി ആകണം എന്ന് ആഗ്രഹമുണ്ടോ
ആഗതൻ :-ഇല്ല ഗുരുജി ഞാൻ എന്റെ ജീവിതയാത്ര എവിടെ നിർത്തിയോ അവിടെ നിന്ന് തുടരാൻ ആണ് ആഗ്രഹിക്കുന്നത്.
അങ്ങയെ കാണാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്.എങ്ങനെയാണ് ഞാൻ അങ്ങയോടു നന്ദിപറയുക.
ഗുരുജി :-എന്നോടല്ല സർവേശ്വരനോട് ഇങ്ങനെ ഒരു ജീവിതം തന്നതിന് നന്ദിപറയു.എന്നിട്ട് താങ്കളുടെ ജീവിതലക്ഷ്യം എന്താണെന്ന് മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കുക.ജീവിതം അവസാനിപ്പിക്കാൻ ഒരിക്കലും നമുക്ക് അവകാശമില്ല അത്കൊണ്ട് അതിനെക്കുറിച്ച് ഇനി ചിന്തിക്കരുത്.
ആഗതൻ സന്തോഷത്തോടെ യാത്രയായി തന്റെ ജീവിതലക്ഷ്യം തേടിയുള്ള യാത്ര.
ആശ്രമവാസിയായ ചെറുപ്പക്കാരൻ വളരെ വിഷമിതനായി കാണപ്പെട്ടു
ഗുരുജി :-തനിക്ക് എന്തുപറ്റി?
ആശ്രമവാസി :-ഗുരുജി ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടേ
ഗുരുജി :-അതെന്തുപറ്റി താൻ സന്യാസി ആകാൻ വന്നതല്ലേ
ആശ്രമവാസി :-എന്നെ സ്നേഹിക്കുന്നവരുടെ സ്നേഹം മനസ്സിലാക്കാതെ ഞാൻ ആഗ്രഹങ്ങൾ സാധിച്ചു തന്നില്ല എന്നും പറഞ്ഞ് വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയതാണ്.
ഇപ്പോൾ എനിക്ക് ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസ്സിലായി.എനിക്ക് വീട്ടിൽ പോയി എന്റെ മാതാപിതാക്കളോട് ക്ഷമ ചോദിക്കണം.ഇനി അവരെ സന്തോഷിപ്പിച്ചു അവരോടൊപ്പം കഴിയണം.
ഗുരുജി :-ഇപ്പോൾ മനസ്സിലായില്ലേ ഞാൻ എന്ത്‌കൊണ്ടാണ് ഒരുപരിചയവും ഇല്ലാത്ത ഒരാളുടെ കയ്യിൽ കത്ത് കൊടുത്തയച്ചതെന്ന്.
തന്റെ ജീവിതയാത്രയും ഇവിടെ തുടങ്ങട്ടെ സ്നേഹിക്കുന്നവരെ മനസ്സിലാക്കി സന്തോഷമായി കഴിയുക ചെറിയ കാര്യങ്ങൾക്ക് വഴക്ക് കൂടാതിരിക്കുക.മാതാപിതാക്കൾ മക്കൾ നശിച്ചു പോകാൻ ആഗ്രഹിക്കില്ല.
Note :-ഇപ്പോൾ ധാരാളംപേർ എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്.അതിൽ എനിക്ക് അറിയാവുന്നവരും ഉണ്ട്.അവരോട് എനിക്ക് പറയാനുള്ളത്
നിങ്ങൾക്ക് ചുറ്റുമുള്ളതിനെ മനസ്സിലാക്കു
നിങ്ങളോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരെ എപ്പോഴും കൂടെ നിർത്തു.ഒഴിവാക്കി പോകാൻ ആഗ്രഹിക്കുന്നവരെ free ആയിട്ട് വിടു.
നമ്മൾ ആഗ്രഹിക്കുന്നത് എപ്പോഴും കിട്ടണമെന്നില്ല എന്നാൽ ആഗ്രഹിച്ചത് കിട്ടിയില്ല എന്നുള്ള വിഷമത്തിൽ ഇരുന്നാൽ കയ്യിലുള്ളതിന്റെ മൂല്യം മനസ്സിലാക്കാൻ കഴിയണമെന്നില്ല.
ചിലപ്പോൾ നമ്മൾ വിലകല്പിക്കാത്തത് വിലമതിക്കാനാകാത്തത് ആയിരിക്കാം
By
രാവണാസുരൻ(Rahul)
ഒരു പ്രത്യേക mood ൽ എഴുതിയതാണ് ഇഷ്ടപ്പെടുമോ എന്നറിയില്ല but ഒരു എഴുത്തുകാരന് തന്റെ എല്ലാ കഥകളും ഒരുപോലെ അല്ലേ അതുകൊണ്ടാ submit ചെയ്യുന്നത്
ചീത്തവിളിക്കരുത് ഇത് publish ആകാത്തത്കൊണ്ടാണ് ബാക്കി കഥകൾ എഴുതാനുള്ള mood പോയത് ?
Like number 99 nhananu? adipoli aanu bro eth elkadom sambavikkunna karyaanu aalukal manasilaaki perumaryall mathiyayrnnu ☺️✌️
Thank you bro ?
കഥയിൽ കാര്യം. Jeevithamalle prediction ഇല്ലാലോ ??❤️. Ishttam bro
❤️❤️❤️
Bro.. nice ayittund.. jeevitam oro alukallum oronu pole alle.. nice ayittund❤️
Thanks bro
❤️❤️❤️
എവിടെ ആയിരുന്നു കുറച്ചു days ആയിട്ട് കാണാനില്ലല്ലോ
നന്നായിട്ടുണ്ട്.,.,
ഇഷ്ടപ്പെട്ടു.,.,.,
സ്നേഹം.,..
??
Thanks
തിരിച്ചും സ്നേഹം മാത്രം ❤️❤️❤️❤️
കഥ അടിപൊളിയായിട്ടുണ്ട്. സന്യാസം എന്നല്ല ഏതൊരു കാര്യം തിരഞ്ഞെടുക്കുമ്പോളും അത് നമ്മുടെ മനസിന്റെ ഇഷ്ട്ടത്തോട് കൂടെ ആകണം അല്ലാതെ മറ്റൊന്നിനെ മറക്കാനോ അതിൽ നിന്ന് രക്ഷ പെടാനോ വേണ്ടി ആകരുത്. തന്റെ ചെയ്തികൾ എല്ലാം പൂർണ സന്തോഷത്തോടെ ആവേശത്തോടെ കൂളായി ചെയ്താൽ എന്തിനെയും ഇഷ്ടപ്പെടാനും ഹാപ്പി ആയിട്ടിരിക്കാനും സാധിക്കും.
കഥയുടെ അവതരണം ഇഷ്ട്ടായി കഥയും
| QA |
ഇങ്ങടെ advice കൊണ്ട് എഴുതിയ ഒരു കഥ വരുന്നുണ്ട് മനുഷ്യാ.
വായിക്കണം വായിച്ചിട്ട് എന്റെ ചിന്ത കടന്നുപോയി എന്ന് പറയാതിരുന്നാൽ മതി ?
വായിക്കം വായിക്കണോല്ലോ, പക്ഷെ എപ്പോൾ എന്ന് പറയാൻ okkathilla
QA തിരക്കൊക്കെ ഒഴിഞ്ഞിട്ട് വായിച്ചാൽ മതി
Ninak ee theme oke evdenn kittanu ?
QA പറഞ്ഞതുപോലെ ചിന്തിച്ചു ചിന്തിച്ചു ?
ഇന്ദൂസ് nxt കഥ എഴുതു
ഞാൻ ചേച്ചിടെ fan ആണ്.
Fans പറഞ്ഞാൽ കേൾക്കണം എന്നാണല്ലോ
Fano ente alle..
Alla celing fano table fano
ചേച്ചി എന്നോട് ഇങ്ങനെ തന്നെ പറയണം ???
Chumma paranjatha.. Ni ente fan ayko. ഞാനും നിൻ്റെ ഫാൻ ഓക്കേ.. happy..
Ini katha ezhuthan പേടിയാണ്..
ഇപ്പോഴത്തേയ്ക്ക് മ്മക്ക് കോംപ്ലിമെൻറ് ആവാം ?
സന്തോഷവും സങ്കടങ്ങളും എല്ലാം എഴുതണം.അപ്പൊ എഴുതാൻ തീം ഒരുപാട് കിട്ടും മ്മള് face ചെയ്യുന്ന ഓരോ സിറ്റുവേഷനും എഴുതണം ഞാനും അങ്ങനെ എഴുതുന്നതാ ?
നോക്കട്ടെ..
രാവണാ,
എഴുത്ത് ഒത്തിരി നന്നായിട്ടുണ്ട് ട്ടോ….
കടലിന്റെ തീരത്തിരുന്ന് എങ്ങനെ നീന്തൽ പഠിക്കാം എന്നാലോചിക്കുന്ന കുട്ടിയാണ് ഞാൻ.
ഇങ്ങള് കടലിലെ തിമിംഗലവും
പഠിക്കണം ഇങ്ങടെ ഒക്കെ കഥാകണ്ടു പാഠങ്ങൾ ഉൾക്കൊണ്ടു എഴുതാൻ പഠിക്കണം
Vampire ഇഷ്ടം ❤️❤️❤️❤️
യഥാർത്ഥ സന്യാസവും സന്യാസിമാരും ഇല്ലാത്ത കലിയുഗം.
എല്ലാം ഉപേക്ഷിച്ചു അപരന്റെ നന്മ മാത്രം ലക്ഷ്യമാക്കി ജീവിക്കേണ്ടുന്നവർ.
ഇപ്പോൾ ഏറ്റവും വലിയ സുഖസൗകര്യങ്ങളിൽ കഴിയുന്നു.
സമൂഹത്തിലെ മൂല്യച്യുതിയുടെ ഒരുവശം….
“ഒരുവൻ നിനക്ക് ചെയ്യണം എന്ന് നീ ഇച്ഛിക്കുന്നതൊക്കെയും അവനു ചെയ്യുക.”
“അവനവനാത്മ സുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനായി വരണം.”
സന്യാസത്തിന്റെ ബാലപാഠങ്ങൾ…..
തിരിച്ചറിവുകൾ ഉണ്ടാകട്ടെ. എല്ലാവർക്കും…. എല്ലാത്തിനെക്കുറിച്ചും ……..
ഈ cmt വായിച്ച എനിക്കും തിരിച്ചറിവ് ഉണ്ടാകട്ടെ ?
കുറഞ്ഞ വാക്കുകളിൽ സന്യാസം എന്താണെന്ന് പറഞ്ഞു തന്നതിന് നന്ദി
??
കൊള്ളാം ,,
നന്നായിട്ടുണ്ട്
സത്യത്തിൽ ഈ വേദാന്തം ഒക്കെ വായിക്കാൻ കൊള്ളാം
ജീവിതത്തിൽ പ്രവർത്തികമാക്കൻ പറ്റില്ല
സന്ന്യാസം ഒക്കെ വേറെ ഒരു വഴി ആണ്
നല്ല കഥ രണ്ടു പേജിൽ
ഹർഷാപ്പി,
മനസ്സിൽ തോന്നിയത് എഴുതിയെന്നെ ഉള്ളു.
വേദാന്തം ഒക്കെ എവിടെയോ വായിച്ചതാണ്.
സന്യാസം കഥയുടെ theme നെ സപ്പോർട്ട് ചെയ്യാൻ എഴുതിയെന്നെ ഉള്ളു ?
Lub uuu man ???
മച്ചു…
വളരെ നല്ല കഥ…
2 പേജ് കൊണ്ട് മികച്ചൊരു സൃഷ്ട്ടി ഉണ്ടാക്കി….
ഇനിയും ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു…
Jai hind
മച്ചാനേ
ഇപ്പൊ വിചാരിച്ചതേ ഉള്ളു കണ്ടില്ലല്ലോ എന്ന്
നിങ്ങളൊക്കെ അല്ലേ കൂട്ട് അപ്പൊ കഥകൾ നന്നായി വരും ?
Lub uuuu❤️❤️❤️
Gud ??
Thank youuu❤️❤️❤️
എന്റെ മച്ചൂ സൂപ്പർ വളരെ ഇഷ്ടപ്പെട്ടു. എങ്ങനെയാ പറയേണ്ടത് എന്നറിയില്ല.മനസ്സ് നിറഞ്ഞു.
പുതിയ കഥയുമായി വരണേ???
തീർച്ചയായും
എഴുത്ത് പുരോഗമിക്കുന്നു ?
നല്ല മെസ്സേജ് ❤️❤️❤️
❤️❤️❤️❤️
തിരിച്ചറിവ്❣️❣️❣️
❤️❤️❤️
//നമ്മൾ ആഗ്രഹിക്കുന്നത് എപ്പോഴും കിട്ടണമെന്നില്ല എന്നാൽ ആഗ്രഹിച്ചത് കിട്ടിയില്ല എന്നുള്ള വിഷമത്തിൽ ഇരുന്നാൽ കയ്യിലുള്ളതിന്റെ മൂല്യം മനസ്സിലാക്കാൻ കഴിയണമെന്നില്ല//
സത്യമാണ്… കയ്യിലുള്ളതിന്റെ മൂല്യമറിയാതെ വേറെ തേടിപ്പോകുമ്പോൾ ആണ് പലപ്പോഴും നഷ്ടത്തിന്റെ നോവിന്റെ പടുകുഴിയിൽ അറിയപ്പെടുന്നത്…. നല്ലെഴുത്ത് ബ്രോ…❤️❤️
ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ചില കാര്യങ്ങൾ നഷ്ടപ്പെട്ടാൽ മാത്രമേ നമുക്ക് അതിന്റെ വില അറിയാൻ കഴിയു.
?
❤️❤️❤️
രാഹുൽ ബ്രോ… കുറഞ്ഞ വാക്കുകൾ കൊണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു. ഇതൊരു കഥയെക്കാൾ ഉപരി ചില മനുഷ്യജീവിതങ്ങൾക്ക് നൽകാൻ കഴിയുന്ന നല്ല ഉപദേശമയാണ് തോന്നിയത്.
കരയിപ്പിക്കല്ലെടാ ഊവേ
ഞാൻ ചുമ്മാ ജ്വാലയുടെയും നൗഫുവിന്റേയും കഥകൾ കണ്ട് ഒന്ന് inspire ആയതാ ?
പിന്നെ എന്റെ ഒരു ഫ്രണ്ടിന്റെ situations ഉം
ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരു കഥയ്ക്ക് കമൻറ് ഇടുന്നത്. കാരണം ഓണം കാരണം എന്താ എനിക്കറിയില്ല. പക്ഷേ കഥ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു.
നന്ദി
Bro
എനിക്ക് ഒരു request ഉണ്ട്.
കഴിവതും വായിക്കുന്ന കഥകൾക്ക് ഒരു cmt അതിപ്പോ ഒരു വാക്ക് ആയാലും കൊടുക്കുക.
ഇവിടെ എഴുതി തുടങ്ങിയതിനു ശേഷമാണ് വായനക്കാരുടെ ഒരു വാക്ക് അല്ലേൽ ഒരു emoji അതിന് എഴുതുന്നവരെ എത്രത്തോളം സ്വാധീനിക്കാൻ കഴിയും എന്ന് മനസ്സിലായത്.
ഞാനും ചുമ്മാ കഥകൾ വായിച്ചു പോകാറായിരുന്നു പതിവ് എന്നാൽ എഴുതി തുടങ്ങിയ ശേഷം വായിക്കുന്ന എല്ലാ കഥകൾക്കും cmt ഇടാറുണ്ട്.കാരണം ഒരു cmt അത് നൽകുന്ന feel ഇപ്പോൾ എനിക്കറിയാം.
Crct ആയി പറഞ്ഞാൽ വായനക്കാരന്റെ ഒരു വാക്ക് അത് എഴുതുന്ന ആൾക്ക് കിട്ടുന്ന
Award പോലെയാണ്.
ഉപദേശം ആയി കാണരുത് plz ഇത് ഒരു കൂട്ടുകാരൻ പറഞ്ഞതായി കണക്കാക്കുക.
Bro കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.ഇപ്പൊ എനിക്ക് ഒരു award കൂടെ കിട്ടിയ feel ആണ്
With love ❤️❤️❤️
രാവണാസുരൻ (rahul)
രാവണ..
എത് മൂടിലാണെങ്കിലും എഴുതിയത് വല്ലരെ ചിന്തിപ്പിക്കുന്ന സത്യങ്ങൾ ആണ്.
//ഇപ്പോൾ ധാരാളംപേർ എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്.അതിൽ എനിക്ക് അറിയാവുന്നവരും ഉണ്ട്.അവരോട് എനിക്ക് പറയാനുള്ളത്
നിങ്ങൾക്ക് ചുറ്റുമുള്ളതിനെ മനസ്സിലാക്കു
നിങ്ങളോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരെ എപ്പോഴും കൂടെ നിർത്തു.ഒഴിവാക്കി പോകാൻ ആഗ്രഹിക്കുന്നവരെ free ആയിട്ട് വിടു.////
ദാ ഇത്.. എല്ലാവർക്കും ഇതിൻ്റെ പൊരുൾ mansilavatte അല്ലേ.. എനിക് അടക്കം..
സ്നേഹത്തോടെ❤️
ചേച്ചി
എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.എല്ലാവരും പോസിറ്റീവ് ആയിട്ട് cmt ഇട്ടപ്പോഴാ ഒരു സമാധാനം ആയത്.
ഈ കഥ publish ആകുന്നത് വരെ നേരത്തെ എഴുതിയത് മൊത്തം pending വച്ചു.ഇനി അത് എഴുതണം
നിങ്ങളൊക്കെ വായിക്കാൻ ഉണ്ട് എന്നുള്ളതാണ് എന്റെ ശക്തി.ഇനി ഞാൻ എഴുതി തകർക്കും നോക്കിക്കോ ?
❤️
❤️❤️❤️❤️❤️
നന്നായിട്ടുണ്ട് ❤️
❤️❤️❤️❤️
നല്ല കഥ…
ഇഷ്ട്ടപെട്ടു ….
♥️♥️♥️♥️
❤️❤️❤️thank youuuu പാപ്പൻ
മൂഡ് ഏതായാലും എഴുത്ത് നന്നായിട്ടുണ്ട് . ഓരോ വായനയും പുതിയ അറിവുകൾ വായനക്കാർക്ക് ലഭിക്കുകയല്ലേ … നന്നായിട്ടുണ്ട് . വീണ്ടും വരിക ഇതു പോലുള്ള ഒരു പിടി അക്ഷരങ്ങളുമായി ???
ഉടനെ തന്നെ വരും ?
❤️❤️❤️❤️
നന്നായിട്ടുണ്ട് രാഹുൽ…
എല്ലാവരും യാത്രയിൽ തന്നെ ആണ്…
ഓരോ വഴിയിൽ വെച്ചും ഓരോ ആളുകളെ ആയി കണ്ടു മുട്ടുന്നു..
അവരും യാത്രയിൽ തന്നെ ???
???
❤️❤️❤️❤️❤️
ഈ കമന്റിനു reply തരാൻ വാക്കുകൾ ഇല്ല man
സ്നേഹം മാത്രം ?????
ഗുരു നിത്യ ചൈതന്യ യതിയുടെ ഒരു പുസ്തകത്തിൽ ഇതേ സമാന്തരമായ ഒന്ന് വായിച്ചിരുന്നു.
കഥകൾ മാത്രം അല്ല വായിക്കപ്പെടേണ്ടത് ഇടയ്ക്കിടെ വേദാന്തവും ആവശ്യത്തിന് ആകാം.
മനസ്സിന്റെ ചിന്തകൾ ഉണർത്തുന്ന നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…
വളരെ നന്ദി bro
❤️❤️❤️❤️
മനസ്സിൽ തോന്നിയ എന്തൊക്കെയോ എഴുതി
?
വായിക്കാം ❣️
First comment idaan വിടില്ല അല്ലേ??
ആ അവസരം അഖിലേട്ടൻ തൂക്കി
Tym കിട്ടുമ്പോ വായിച്ചാൽ മതി കുഴപ്പമില്ല ഇഷ്ടപ്പെട്ടില്ലേൽ cmt ബോക്സിൽ പറയണേ.
?