ഇത് എന്റെ തിരിച്ചറിവ് ആണ്. വൈകി വന്ന തിരിച്ചറിവ്. പടച്ചവൻ തന്ന ഉയിർ ഒരു നിമിഷത്തെ മണ്ടത്തരത്തിനു നശിപ്പിച്ച എനിക്ക് ഇനി ഈ തിരിച്ചറിവ് കൊണ്ട് എന്ത് ഫലം. എന്നോട് സ്നേഹമുള്ളവർ പറഞ്ഞത് കേൾക്കാതെ എന്നെ വെറും ശരീരം ആയി കണ്ടവന്റെ കോപ്രായങ്ങൾ ആത്മാർത്ഥ പ്രണയം എന്ന് തെറ്റിധരിച്ചു അവനു വേണ്ടി മരിച്ചതിനു ഉള്ള ശിക്ഷാ.
ഞാൻ ചതിച്ചു പോയവനു എതിരെ പൊരുതി ജീവിച്ചു കാണിച്ചു കൊടുത്ത് ജയിക്കണമാരുന്നു. എനിക്ക് ആർക്കും ഒരു നല്ല ഉദാഹരണം ആവാൻ സാധിച്ചില്ല. മറിച്ചു പ്രേമിച്ചു പറ്റിക്കപെട്ടാൽ മരിക്കുക എന്നുള്ള സ്ഥിരം പ്രഹസനത്തിനു ഒരു ഉദാഹരണം കൂടി ആയി എന്റെയും മരണം. എനിക്ക് ആരെയും പറഞ്ഞു മനസിലാക്കാൻ പറ്റില്ല. ഇതൊക്കെ ഒരു സ്വപ്നം ആയി ഞാൻ ഒന്ന് ആ കിടക്കയിൽ ഞെട്ടി ഉണരാണെ എന്ന് പ്രാർത്ഥിക്കാൻ മാത്രെ എനിക്ക് കഴിയു. എല്ലാം വൈകിപ്പോയി.
മരിച്ചാൽ രക്ഷപെട്ടു ഇനി ഒന്നും സഹിക്കണ്ടല്ലോ എന്നുള്ള വിചാരത്തിൽ മരിച്ചു, എന്നിട്ടോ ജീവിച്ചപ്പോൾ ഉള്ളതിനേക്കാൾ സങ്കടം അനുഭവിക്കുന്നു. ആത്മഹത്യക് പടച്ചോൻ തന്ന ശിക്ഷ അത് ഞാൻ അനുഭവിക്കുക തന്നെ വേണം .
ആത്മഹത്യ ഒരു രക്ഷപെടൽ അല്ല. അങ്ങനെ വിചാരിച്ചു അതിലേക്ക് എടുത്ത് ചാടരുത്. ഭൂമിയിൽ ഉള്ള ജീവിതം ആണ് സ്വർഗം. ആത്മഹത്യ നരകമാണ് നമ്മുടെ ഉറ്റവർ നമുക്ക് വേണ്ടി നീറുമ്പോൾ അതുകണ്ടു അവരെ നോക്ക് കൊണ്ട് പോലും സ്വാന്തനിപ്പിക്കാൻ പറ്റാതെ ഇരിക്കുന്ന അവസ്ഥ ആണ് നരകം.
എനിക്ക് ഇത് ആരോടും പറയാൻ പറ്റില്ല. എനിക്ക് വൈകി വന്ന ഈ തിരിച്ചറിവ് ദൈവം എല്ലാർക്കും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രം എനിക്ക് പറ്റു.
രണ്ടാമത്തെ കഥ ആണ്. തെറ്റ് ആവാം ചിലപ്പോൾ ഈ കഥ എഴുതിയത്. സദയം ക്ഷമിക്കുക.
ലേഖ ✒️??
?
കുറച്ചു മുൻപ് നടന്ന കാര്യം അത് കഥയിലൂടെ അവതരിപ്പിച്ചു. പെണ്ണിനെ ഭോഗ വസ്തു മാത്രമായി കാണുന്ന ചില __ മക്കളുടെ എല്ലാം അറിഞ്ഞു കളയണം എന്നാലേ അവൻ ഇനി അതുമായി മറ്റൊരാളുടെ ആടുകൽ പോകാതെ ഇരികുകയുള്ളു. ആ സംഭവത്തിൽ അവന്റെ ഉമ്മയുടെ വാക്കുകളാണ് ഞെട്ടിച്ചത്. ആ തള്ളയും ഒരു പെണ്ണാണ് യെന്നോർക്കത്തെ പറഞ്ഞ കാര്യങ്ങൾ. കൂടുതൽ പറയുന്നില്ല. കഥ നന്നായിരുന്നു.
| QA |
Thanks QA?
ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല…,,,
ഈ കഥ ഒരു ഓർമപ്പെടുത്തലാണ്…
Thanks Akhil ?
ee site l theri vilikkan paadundo enn aryilla .. still , kALLA Nayintamon
???
സമകാലിക പ്രസക്തി നേടിയ ഒരു വിഷയം. വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ. നല്ല എഴുത്തും… വളരെ നന്നായിട്ടുണ്ട് ലേഖ ചേച്ചി ?❤️
Jeevan thanks ???
?????
?
Good message…
Thanks ezio ???
ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ കണ്ട ജീവിതത്തിനോട് സാമ്യം ഉണ്ടെങ്കിലും അതിലൂടെ പറഞ്ഞ സന്ദേശം വളരെ വലുതാണ്…
നല്ല എഴുത്ത്, ആശംസകൾ…
Thanks Jwaala??
Nannayittundu
Thanks Akku??