പക്ഷെ അമ്മ !!!!!!!
അന്ന് സൈക്കിൾ പണി തന്ന ശേഷം അമ്മയോട് ഒന്നൂടെ വെറുപ്പുതോന്നി…. ഒരു ബൈക്ക് വാങ്ങിക്കാനായി അന്ന് അവൻ നോക്കിയപ്പോൾ കണ്ട ഏക മാർഗമായിരുന്നു അമ്മയുടെ ആകെയുള്ള മാല ! അത് എടുത്തു കൂട്ടുകാരന്റെ കയ്യിൽ വിൽക്കാൻ വേണ്ടി കൊടുത്തു…. പിന്നെ അവനെയും ആ മാലയും ഞാൻ കണ്ടില്ല….
ഉടനെ തന്നെ ആരുടെയൊക്കെയോ കയ്യുംകാലും പിടിച്ചു പുറത്തു ഒരു ജോലി കിട്ടി…. അമ്മയോട് പറയാതെ നാടുവിട്ടു…. ഇപ്പോൾ 9 മാസം കടന്നുപോയിരുന്നു ….നല്ലൊരു സാമ്പത്തികസ്ഥിതി അമ്മ എങ്ങനെ പ്രതികരിക്കും ഒരു എത്തുംപിടിയും ഇല്ല…..
രാഹുൽ ഇരുന്ന സീറ്റിൽ ഒരു ഭാഗം ഒഴിഞ്ഞു കിടക്കുകയായിരുന്നു…. അതിലേക്കു ഗർഭിണിയായ ഒരു യുവതി വന്നിരുന്നു….
താൻ എണീക്കണോ എന്നവൻ അവരോടു ചോദിച്ചെങ്കിലും അവർ വേണ്ട എന്ന് പറഞ്ഞപ്പോൾ അവൻ അവിടിരുന്നു….
നിറവയറാണ്…. അവൻ അവരെ ശെരിക്കുമോന്ന് നോക്കി….. അവരെ അങ്ങനെ അളന്നു നോക്കാൻ ആ അവസ്ഥയിലും അവൻ ശ്രമിച്ചു…. അവന് തന്റെയുള്ളിലെ ഭ്രാന്തൻ ചിന്തകളെ ഊതി ഉണർത്താൻ അപ്പോഴും സാധിക്കുമെന്ന് തോന്നി….
അവന് തന്റെ കൈകളെ മറ്റുളള കണ്ണുകളിൽ പെടാതെ ആ സ്ത്രീയിലേക്ക് പായിക്കാൻ മനസ്സുവന്നു….
ദേഹത്തെന്തോ തട്ടുന്നതായി തോന്നിയ യുവതി അവനെ ഒന്ന് നോക്കി…..
അവൻ അവളുടെ കണ്ണുകളിലേക്കും….. യുവതി ഒന്ന്ചിരിച്ചു…….
പിന്നീട് തലതാഴ്ത്തി തന്റെ വയറിലേക്ക് നോക്കി പറഞ്ഞു….
” നിന്റെ അച്ഛനാണ് വാവേ അത് !!!! ”
( തുടരും )
❤️❤️❤️❤️❤️