തെരുവിന്റെ മകൻ 5 ???[നൗഫു] 4341

സമയം ഏഴു മണിയോടെ അടുക്കുന്നു…

ഡോക്ടർ തന്റെ കൈയിൽ ഭാഗും തൂക്കി പുറത്തേക് വന്നു…

ഡോറടിച്ചു തിരിഞ്ഞപ്പോൾ എന്നെ കണ്ടു…

ആ സഞ്ജു നീ പോയില്ലേ..

ഇന്നത്തെ മൂടോക്കെ പോയി…

ഞാൻ ഏതായാലും പോവുക യാണ്…

നാളെ കാണാം…

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം …

ഇതാണ് എന്റെ കാർഡ് ഒക്കെ…

ടേക്ക് കെയർ…

ഡോക്ടറും അവിടുന്ന് വേഗത്തിൽ സ്റ്റെപ്പുകൾ ഇറങ്ങി പോയി…

ഞാനും അവിടുന്ന് പെട്ടെന്ന് തന്നെ icu യുടെ മുന്നിൽ എത്തി…

അവിടെ എന്റെ കൂട്ടുകാർ  രണ്ടു പേരും മണിയേട്ടനോട് സംസാരിച്ചിരിക്കുന്നുണ്ട്…

എന്നെ കണ്ടപ്പോൾ… മണിയേട്ടൻ പറഞ്ഞു

എന്നാ നിങ്ങൾ സംസാരിക്കു…

ഞാൻ കുറച്ച് കയിഞ്ഞ് വരാം എന്ന് പറഞ്ഞു മണിയേട്ടൻ പോയി…

ടാ സഞ്ജു എന്താ പറ്റിയത്…

ആർക്കാണ് നിങ്ങളോട് ഇത്ര വൈരാഗ്യം…

അഭി ഞാൻ അവിടെ എത്തിയപ്പോൾ തന്നെ ചോദിച്ചു…

ടാ… അഭി മിണ്ടാതെ ഇരിക്ക്…

ആദ്യം നീ ആ കവർ അവനു കൊടുക്കു…

ഒരു ചെറിയ പാക്കറ്റ് അവൻ എനിക്ക് നീട്ടി..

നീ ഇത് വരെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല എന്നറിയാം…

ആത്മാഭിമാനം കുറച്ച് കൂടുതൽ ആയതിനാൽ ഞങ്ങളോട് പോലും അധികമൊന്നും പറയാറോ…

വേടിക്കാറോ  ഇല്ലല്ലോ…

ഒരു സവർമയാണ് നീ വേഗം കഴിക്കൂ വെള്ളവും കുടിക്കൂ…

ഇതെന്താടാ ഇപ്പോഴും ചൂടുടല്ലോ…

ആ അത് നീ ഫോൺ വിളിച്ചു കഴിഞ്ഞിട്ട് വെടിച്ചതാ…

നേരത്തെ വരുമ്പോൾ ഇത് പോലെ ഒന്ന് വേടിച്ചിരുന്നു…

ചൂട് പോകുവാൻ തുടങ്ങിയപ്പോൾ മെയിൻ ബ്ലോക്കിൽ കണ്ട ഒരു കുട്ടിക്ക് കൊടുത്തു…

ഏതായാലും രാത്രി നമുക്ക് എന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാം…

അഭി ഇവിടെ നിൽക്കട്ടെ…

നിനക്കൊന്നു ഫ്രഷ് ആവുകയും ചെയ്യാമല്ലോ..

ഞാൻ അതൊക്കെ ഒന്നും മിണ്ടാതെ കേട്ടിരുന്നു…

എന്തെങ്കിലും പറഞ്ഞാൽ അവർ ചിലപ്പോൾ എന്നെ ആയിരിക്കും ആദ്യം കൊല്ലുക…

എനിക്ക് അവർ എന്റെ അടുത്ത് എത്തിയപ്പോൾ തന്നെ കുറച്ച് ധൈര്യമൊക്കെ വന്നു…

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.