തെരുവിന്റെ മകൻ 5 ???[നൗഫു] 4408

എന്റെ അപ്പുവിന്റെ കയ്യും കാലും പിന്നെ…

അവന്റെ നെഞ്ചിലും…

ആ പോലീസുകാരന്റെ ബൂട്ട് കയറി ഇറങ്ങിയിരിക്കുന്നു…

പക്ഷെ അവന്റെ ശരീരത്തിൽ അതിന്റെ ഒരു അടയാളം പോലും ഇല്ല…

▪️▪️

ഡോക്ടർ ഞാൻ പറയുന്നത് അനുസരിക്കുന്നതാവും നല്ലത്…

ഉള്ളിൽ നിന്നും acp യുടെ ശബ്ദം കുറച്ച് ഉറക്കെ കേൾക്കാൻ തുടങ്ങി….

ഇങ്ങനെ ഒരു റിപ്പോർട്ട്‌ നിങ്ങൾ കൊടുക്കരുത്…

ചാനലുകളിലും, പത്രങ്ങളിൽ പോലും ഈ സംഭവം ഒരു ആത്മഹത്യാ എന്ന നിലയിലാണ് റിപ്പോർട്ട്‌ നൽകുന്നത്…

നാളെ നിങ്ങൾ ഈ റിപ്പോർട്ട്‌ നൽകിയാൽ…

ആ സ്റ്റേഷനിലെ പോലീസുകാർ എല്ലാം ഇതിൽ തൂങ്ങും…

പിന്നെ  പുതിയ ടീമാവും ഈ അനേക്ഷണം തുടരുക…

സോറി mr.acp   ഇത് ഞാൻ എന്തായാലും സബ്‌മിറ്റ് ചെയ്യും…

കോർട്ടിൽ ഹാജർ ആകുകയും…

വേണ്ടി വന്നാൽ കോടതിയിൽ സാക്ഷി മൊഴിയും കൊടുക്കും…

എനിക്കും ഉണ്ടെടോ ഈ പ്രായത്തിൽ ഒരു കുട്ടി…

താങ്കൾക്കും ഉണ്ടാവില്ലേ..

ഓഹ് സോറി mr.അശോക് താങ്കൾ വിവാഹം കഴിച്ചിട്ടില്ലല്ലോ…

ഓഹ്.. എങ് മാൻ..

നിങ്ങളെ പോലെ പുതിയതായി വരുന്ന ഓഫീസർസിന്റെ ഉള്ളിൽ സാധാരണ ഒരു തീ ഉണ്ടാവാറുണ്ട്…

താങ്കൾ വന്നിട്ട് ഒരു മാസം അല്ലെ ആവുന്നുള്ളു…

ഈ സമയം കൊണ്ട് ഈ പട്ടണത്തിലെ രാജാക്കന്മാർ നിങ്ങളെ വിലക്കെടുത്തോ…

ഡോക്ടർ നിങ്ങളുടെ പ്രസംഗം കേൾക്കാൻ അല്ല ഞാൻ ഇവിടെ വന്നത്…

ഈ കാര്യത്തിൽ താങ്കളുടെ തീരുമാനം എന്താണ്…

സോറി mr.acp ഞാൻ എന്റെ പ്രൊഫഷനിൽ വെള്ളം ചേർക്കാറില്ല…

അത് എന്റെ രക്തത്തിന്റെ കുഴപ്പം ആണ്..

അപ്പോൾ പിന്നെ acp പോവുകയല്ലേ…

എനിക്കിവിടെ കുറച്ചും കൂടി പണിയുണ്ട് അത് കയിഞ്ഞ് ഞാനും ഇറങ്ങും…

ഒന്നും മിണ്ടാതെ ആ acp വേഗത്തിൽ വന്ന് ആ ഡോർ വലിച്ചു തുറന്നു…

മുന്നിൽ കണ്ട എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി…

ഞാൻ ഭയത്തോടെ അവിടെ നിന്നും ഒന്ന് എഴുന്നേറ്റ് നിന്നു…

പിന്നെ തന്റെ ബൂട്ട് കൊണ്ട് ശക്തമായി തറയിൽ ഇടിച്ച് നടന്നു പോകുമ്പോൾ മൊബൈൽ എടുത്ത് ആർക്കോ ഡയൽ ചെയ്തു…

▪️▪️▪️

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.