തെരുവിന്റെ മകൻ 5 ???[നൗഫു] 4408

ഇരു നിറമാണെങ്കിലും കാണാൻ കൊള്ളാം…

ഒരു ഇരുപത്തി അഞ്ചു വയസ്സേ ഉണ്ടാവൂ…

ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ ആണോ…

അല്ല…

അങ്ങനെ ആണെങ്കിൽ എന്റെ അമ്മയും ഇത് പോലെ ആകുമായിരുന്നല്ലോ…

ഫൈസിയുടെ ഉമ്മയും പെങ്ങളും… എന്നെ എങ്ങനെയാ കാണുന്നത്…

സ്വന്തം മോനെ പോലെയും… അവൾ ഒരു ഏട്ടനെ പോലെയും..

അത് പോലെ തന്നെ അഭിയുടെ വീട്ടിലും…

ഇവരൊക്കെ ഏതോ രീതിയിൽ തെറ്റിദ്ധരിക്ക പെട്ടിരിക്കുകയാണ്…

ഡോക്ടർ… എന്നോട് ചോദിച്ചു…

ആ.. സഞ്ജു..

ഴു ഫൈൻ…

ഞാൻ ഒരു ഇളം പുഞ്ചിരി നൽകി…

പക്ഷെ അതിൽ എന്റെ ഉള്ളിലെ സങ്കടം നിറഞ്ഞിരുന്നു…

ആ…

ഉഷ… കുറച്ചു നേരം ഒന്ന് പുറത്ത് നില്ക്കു…

അല്ലെങ്കിൽ പൊയ്ക്കോളൂ…

ഇനി ഇവിടെ ജോലി ഒന്നും ഇല്ലല്ലോ…

എന്തോ ഒരു അഗ്നിഗുണ്ടത്തിൽ നിന്നും രക്ഷപെട്ട പോലെ…

അവർ എന്നെ ഒന്ന് നോക്കി ആ വാതിൽ ഒന്ന് തുറന്ന് ശക്തമായി തന്നെ അടിച്ചു പുറത്തേക്ക് പോയി…

ഞാൻ ഒന്ന് ഞെട്ടി പോയി…

ഡോക്ടർ… പറഞ്ഞു…

ഒരു സാധു വാണ് പെട്ടെന്ന് ദേഷ്യം വരും…

ഞാൻ ഇവരോടൊന്നും ഒരു ഡോക്ടർ,  നേഴ്‌സ് എന്ന പോലെ നിൽക്കാറില്ല…

കൂടെ ജോലിചെയ്യുന്നവർ എന്ന പരിഗണന എപ്പോഴും നൽകും….

അതിന്റെ ഒരു സ്വതന്ത്രം ആണ്…

പിന്നെ ഞാൻ സഞ്ജുവിനെ വിളിപ്പിച്ചത് ഒരു പ്രധാന പെട്ട കാര്യം പറയാനാണ്…

നിങ്ങൾക് ബന്ധുക്കൾ ആരുമില്ലേ…

ഇല്ല ഡോക്ടർ…

ഞങ്ങൾ അനാഥർ ആണ്…

അത് പറയുമ്പോൾ രണ്ടാഴ്ച മുമ്പ് മാത്രം ഞങ്ങളിൽ വന്നു ചേർന്ന ആ നാമം…

വല്ലാതെ എന്റെ ഹൃദയത്തെ നൊമ്പര പെടുത്തി…

ഞാൻ ഒന്ന് എന്റെ തല കുനിച്ചു… പിന്നെ മെല്ലെ ഉയർത്തി…

ആ ഡോക്ടറുടെ മുഖത്തേക് നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…

വിശമിക്കേണ്ട…

ഞാനും നിങ്ങളെ പോലെ ആയിരുന്നു…

എന്റെ അപ്പ പോകുമ്പോൾ എനിക്ക് പതിനാറു വയസ്സാണ്…

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.