തെരുവിന്റെ മകൻ 5 ???[നൗഫു] 4341

എന്റെ നോട്ടം അവരിലേക്കും ആ റൂമിലേക്കും ആയതു കൊണ്ടാവാം ആ നേഴ്‌സ് എന്നെ ഒന്ന് വിളിച്ചു…

ടോ…

തനാണോ ആ icu വിൽ കിടക്കുന്ന രോഗിയുടെ ഏട്ടൻ…

ഞാൻ അതേ എന്ന അർത്ഥത്തിൽ ഒന്ന് തലയാട്ടി…

പെട്ടെന്ന് എന്റെ മൊബൈൽ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി…

ഞാൻ വേഗം മൊബൈൽ എടുത്തു നോക്കി…

ഫൈസി ആണ്…

ഞാൻ കാൾ എടുത്തു…

ടാ….

നീ എവിടെ…

ഞങ്ങൾ ഈ iCU വിന്റെ മുമ്പിൽ ഉണ്ട്…

ഇവിടെ ഈ രണ്ടു പോലീസുകാരുടെ അടുത്ത്…

ഞാൻ വേഗം വരാം…

ഒന്നു ഡോക്ടറെ കാണാൻ വന്നതാ…

ടോ…

ഒന്ന് വേഗം വാ…

ഞങ്ങൾക്കൊക്കെ ഡ്യൂട്ടി കയിഞ്ഞ് പോകാൻ ഉള്ളതാ…

മനുഷ്യനെ മെനക്കെടുത്താനായി…

ഓരോന്ന് കേറി വന്നോളും…

ടാ നിങ്ങൾ അവിടെ ഇരിക്കു ഞാൻ വേഗം വരാം….

ടോ ഒന്ന് പെട്ടെന്ന് വാടോ…

ആ മൊബൈൽ ഒക്കെ ഒന്ന് ഓഫാക്കി വെക്കു…

എന്നിട്ട് വേഗം വാ…..

ഞങ്ങൾക്കിവിടെ ഒരുപാട് ജോലി ഉള്ളതാ… കൂടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്…

ഞാൻ വേഗം മൊബൈൽ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ടു…

ഈ നേഴ്‌സ് എന്നോട് എന്തിനാ ചൂടാവുന്നതെന്ന് ചിന്തിച്ചും കൊണ്ട് ഞാൻ വേഗത്തിൽ അങ്ങോട്ട്‌ നടന്നു…

ഓഹ്…

ചിലപ്പോൾ നേരത്തെ ഉള്ളിൽ പറഞ്ഞതിന്റെ ബാക്കി യാവും…

ഞാൻ ഉള്ളിലേക്കു കയറി ആ ഡോക്ടർ തന്റെ മുന്നിലെ ലെറ്റർ പേടിൽ എന്തോ എഴുതുന്നുണ്ട്…

എന്റെ മുഖത്തു നോക്കാതെ എന്നോട് അവിടെ ഉള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു…

എനിക്ക് അവർ നേരത്തെ പറഞ്ഞെതെല്ലാം എന്റെ മനസ്സിൽ വന്നു പോയി…

എന്ത്‌ നല്ല ഐശ്വര്യ മുള്ള മുഖം…

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.