തെരുവിന്റെ മകൻ 5 ???[നൗഫു] 4341

ഡോക്ടർ എന്തൊക്കെ പറഞ്ഞാലും…

ഞാൻ അംഗീകരിക്കില്ല…

ഇങ്ങനെ ഉള്ള മനോരോഗികളെ ഒക്കെ സ്പോട്ടിൽ വെടിവെച്ചു കൊല്ലണം…

അവനും ഉണ്ടാവില്ലേ ഡോക്ടർ ഒരു അമ്മയോ പെങ്ങളോ…

അവരോട് ഇവൻ ഇങ്ങനെ പെരുമാറുമോ…

ഇത്രയും ചെറുപ്പത്തിൽ…

അയൽവക്കത്തുള്ള വീട്ടിൽ കുളിമുറിയിൽ ഒളിഞ്ഞു നോക്കുക എന്ന് പറഞ്ഞാൽ…

അവനൊക്കെ ഭൂമിക് ഭാരമാണ് ഡോക്ടർ…

ഒരു മരുന്ന് മാറ്റി കൊന്നു കളഞ്ഞേക്കു….

ആരറിയാന ഇതൊക്കെ…

സ്റ്റോപ്പിറ്റ് ഉഷ…

എന്നെ സഹായിക്കാൻ മാത്രമേ നിങ്ങൾക് ഗവണ്മെന്റ് ശമ്പളം തരുന്നുള്ളു…

അല്ലാതെ എന്നെ ഉപദേശിക്കാൻ അല്ല…

അങ്ങനെ ചെയ്യുന്ന പല ഡോക്ടർ മാരും ഉണ്ടാവും….

ആദ്യം ആ കുട്ടി അത് ചെയ്തിട്ടുണ്ടാവുമോ എന്ന് തെളിയെട്ടെ…

ഇനി എന്ത്‌ തെളിയനാ ഡോക്ടർ…

ആ പെൺകുട്ടിയുടെ വാക്കുകൾ നമ്മളും…

ചാനലിലും… സോഷ്യൽ മീഡിയ കളിലും കേട്ടതെല്ലേ…

അവനൊക്കെ ഇനി പുറത്തിറങ്ങിയാൽ നാട്ടുകാർ തല്ലി കൊല്ലും….

ഉഷ ഒരു ഡോക്ടർക്  തന്റെ മുമ്പിൽ ഒരു രോഗി വാന്നാൽ…

അവനെ ശുഷ്രൂഷിക്കുക എന്നതാണ് അയാളുടെ പ്രഥമ ഡ്യൂട്ടി…

അയാളെ നാളെ തൂകിക്കൊല്ലാൻ വിധിച്ചിട്ടുണ്ടെങ്കിലും….

ഇന്ന് അയാളെ രക്ഷ പെടുത്താൻ സാധിക്കുമെങ്കിൽ അത് ചെയ്യുക…

ബാക്കി ദൈവത്തിന് വിടുക…

ഞാൻ പറയേണ്ടത് പറഞ്ഞു…

ബാക്കി ഡോക്ടറുടെ ഇഷ്ട്ടം…

എന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു ഞാൻ പോകുന്നു…

ഞാനും ഇറങ്ങുകയാണ്…

ആ കുട്ടിയുടെ ഏട്ടനോട് ഒന്ന് വരാൻ പറഞ്ഞിരുന്നു…

കാണുന്നില്ല…

കുട്ടി ഒന്ന് പുറത്തുണ്ടോന്ന് നോക്കിക്കെ…

ഞാൻ വേഗം അവിടുന്ന് മാറി കുറച്ച് പിറകോട്ടു നടന്ന്…

ഒന്ന് രണ്ടു റൂം കയിഞ്ഞ് അവിടെ നിന്നും വീണ്ടും തിരിഞ്ഞ് ഡോക്ടറുടെ റൂം ലക്ഷ്യമാക്കി മെല്ലെ മെല്ലെ അടിവെച്ചടിവെച്ചു നടക്കാൻ തുടങ്ങി…

ഡോക്ടറുടെ വാതിൽ തുറന്ന് ഒരു നേഴ്‌സ് പുറത്തേക് അങ്ങോട്ടും ഇങ്ങോട്ടും നോക്കി…

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.