തെരുവിന്റെ മകൻ 5 ???[നൗഫു] 4341

തെരുവിന്റെ മകൻ 5

Theruvinte Makan Part 5 | Author : Nafu | Previous Part

 

വിറക്കുന്ന കാലടികളോടെ ഞാൻ ഡോക്ടറുടെ റൂമിലേക്കു നടക്കാൻ തുടങ്ങി…എന്റെ ഹൃദയത്തിൽ ആ സമയം എന്റെ അപ്പു മാത്രമേ ഉള്ളൂ…

ഭൂമിയിൽ ഒറ്റ പെട്ടു പോകുന്നവന്റെ അവസ്ഥ ഭയാനകമാണ്…

കൂടെ കൂട്ടുകാരോ ബന്ധുക്കളോ അയൽവാസികളോ ഉണ്ടെങ്കിലും അവർക്കെല്ലാം കുറച്ചു സമയം മാത്രമേ നമ്മുടെ കൂടെ നിൽക്കാൻ സാധിക്കു…

അവർക്കെല്ലാം അവരുടേതായ  ജോലികളും ആവശ്യങ്ങളും  ഉണ്ടാവുമല്ലോ…

പക്ഷെ കൂടെപ്പിറപ്പെന്നാൽ ജീവിതാവസാനം വരെ ഒരു ചങ്ങലയിൽ കോർത്ത പോലെ കൂടെ തന്നെ  ഉണ്ടാവും…

ഈ ജീവിതം കഴിഞ്ഞാലും….

നമ്മൾ ഒന്നു തിരിഞ്ഞു നോക്കിയാൽ നമ്മുടെ കൂടെ പണ്ട് ഉണ്ടായിരുന്നവരിൽ കൂടുതൽ പേരും മാറ്റിടങ്ങളിലേക് ചേക്കേറി…

നമ്മുടെ അടുത്തേക് പുതിയ കുറേ പേർ എത്തിയിട്ടുണ്ടാവും…

അത് കൂട്ടുകാർ ആണെങ്കിലും… അയൽവാസികൾ ആണെങ്കിലും…

ഇപ്പോൾ പിന്നെ കുറേ സോഷ്യൽ മീഡിയ വഴി ബന്ധം പുതിക്കികൊണ്ടിരിക്കുന്നു…

ആ എന്റെ ഒരേ ഒരു കൂടപ്പിറപ്പാണ്…

Icu വിൽ നിരീക്ഷണത്തിൽ കിടക്കുന്നത്…

ഞാൻ എന്തൊക്കെയോ ആലോചിച്ച് ഡോക്ടറുടെ റൂമിനരികിലേക് നടന്നു….

ഓരോ റൂമിന് മുമ്പിലും ഒരുപാട് ജീവിതങ്ങൾ…

തങ്ങളുടെ അസുഖങ്ങൾ മാറാൻ അവിടെ ഓരോ ബെഞ്ചിലും ഇരിപ്പുണ്ട്…

കുറച്ചു മാറി രണ്ടു നേഴ്‌സ് മാർ എന്നെ നോക്കി ചിരിക്കുന്നുണ്ട്…

പക്ഷെ…

അത് എന്നെ പരിചയമുള്ള ചിരിയല്ല…

ഒരു പുച്ഛം കലർന്ന ചിരിയാണ്…

ഞാൻ ആ ഡോക്ടറുടെ റൂമിന് മുമ്പിൽ എത്തി…

അവിടെ ഉള്ള ബോർഡിൽ അദേഹത്തിന്റെ പേര് ഉണ്ട്…

ദേവരാജൻ… കൂടെ എന്തൊക്കെയോ ഡിഗ്രിയും…

ഞാൻ ആ ഡോറിൽ ഒന്ന് തട്ടാൻ വേണ്ടി കൈ ഉയർത്തിയപ്പോൾ……

ഉള്ളിൽ നിന്നും ഒരു ഷൗട് കേട്ടു…

ഉയർന്ന ശബ്ധത്തിൽ തന്നെ…

ഞാൻ പേടിച്ച് എന്റെ കൈ പിൻവലിച്ചു…

ഞാൻ ഒന്ന് പിന്തിരിഞ് കുറച്ചു സമയം കൂടി കഴിഞ്ഞിട്ട് തട്ടാം എന്ന ചിന്തയോടെ അവിടുന്ന് തിരിയുമ്പോൾ വീണ്ടും ആ റൂമിന്റെ ഉള്ളിൽ നിന്നും…

ഒരു പെൺകുട്ടിയുടെ വർത്തമാനം കേട്ടു…

62 Comments

  1. *വിനോദ്കുമാർ G*

    പ്രിയപ്പെട്ട നൗഫു കഥ സൂപ്പർ ആണ് നിങ്ങൾ നിങ്ങളുടെ രീതിയിൽ കഥ എഴുതുക

Comments are closed.