തെരുവിന്റെ മകൻ 1 ?? [നൗഫു] 4553

ഇതൊന്നും എന്റെ വീട്ടിൽ പറ്റില്ല…

ഞാൻ കുറച്ച് മനസാക്ഷി കാണിച്ചു ഒരു മാസം കൂടി ഇട നൽകി വീടൊഴിയാൻ പറഞ്ഞതാ…

രണ്ടും ഇപ്പോൾ തന്നെ കെട്ടും മാറാപ്പും എടുത്തു ഇറങ്ങണം ഇവിടുന്ന്…

അയ്യോ… മുതലാളി  ഇവർ പറയുന്നത് നുണയാണ്…  വിശ്വസിക്കരുതേ…

പിന്നെ ഇത്രയും ആളുകൾ നുണ പറയുകയെല്ലേ…

ഞങ്ങൾ എവിടേക് പോവും മുതലാളി…

ഞങ്ങളെ ഇറക്കി വിടല്ലേ…

എങ്ങോട്ട് പോയാലും വേണ്ടില്ല…

ഇവുടുന്നു രണ്ടാളും ഇപ്പോൾ ഇറങ്ങണം…

ഞങൾ രണ്ടു പേരും ഒരുപാട് കരഞ്ഞു നോക്കി…

പക്ഷെ ആരും ഞങ്ങളെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല…

ഉടനെ തന്നെ അവിടേക്കു ഒരു പോലീസ് ജീപ്പ് വന്നു നിന്നു…

എന്റെ അനിയനെ അവർ പിടിച്ച് കൊണ്ട് പോയി ജീപ്പിൽ കയറ്റി…

അവൻ പേടിച്ചു കരയാൻ തുടങ്ങി…

അതിൽ ഒരു പോലീസു കാരൻ അവന്റെ മുഖത്തടിച്ചു…

ഉടനെ അവൻ നിശബ്ദനായി…

ഒന്നും ചെയ്യാൻ കഴിയാതെ ഈ ഏട്ടൻ അവിടെ ഇരുന്നുപോയി…

അവരുടെ കയ്യിൽ നിന്നും പരാതിയും എഴുതി വാങ്ങി അവർ എന്റെ അനിയനെയും കൊണ്ട് തിരിച്ചു പോയി…

ഞാൻ അതും നോക്കി നിശ്ചലനായി അവിടെ ഇരുന്നു…

എന്റെ വീട്ടിൽ നിന്നും പുറത്തേക്ക് എന്റെ അമ്മയുടെ മണമുള്ള പാത്രങ്ങളും…
തുണികളും പറന്നു വന്നു മുറ്റത്തേക്ക് വീഴാണ് തുടങ്ങി…

ഒന്നും പ്രതികരിക്കാൻ കഴിയാതെ ഞാൻ അവയെല്ലാം പൊറുക്കി വെക്കുവാൻ തുടങ്ങി….
എന്നെയും നോക്കി ആ പെൺകുട്ടിയും  കൂട്ടുകാരികളും കളിയാക്കി ചിരിക്കുന്നുണ്ട്…

ബാക്കിയുള്ള നാട്ടുകാരൊക്കെ തിരിച്ചു പോകുവാൻ തുടങ്ങി…

തെണ്ടി..  അവൾ എന്നെ നോക്കി പറഞ്ഞു…

അവൾ അവളുടെ കൂട്ടുകാരികളോട് പറയുന്നുണ്ട്…

ആ തെണ്ടിക്ക് എന്നെ ഇഷ്ട്ടം ആണെന്ന്…

എന്റെ പിറകെ ഒരുപാട് ദിവസം ഒലിപ്പിച്ചു നടന്നിരുന്നു…

തെരുവിന്റെ സന്തതിക്കു എന്നെ പ്രേമിക്കണം പോൽ…

ഹ ഹ ഹ…

ഹ്മ്മ്…

എന്റെ വീട്ടിലെ പട്ടി കൂട്ടിൽ കിടക്കാനുള്ള യോഗ്യത അവനുണ്ടോ…

എന്റെ അച്ഛൻ ഇതറിഞ്ഞെങ്കിൽ… ഇവരുടെ തന്തയും തള്ളയും മരിക്കുന്നതിന് മുമ്പേ തന്നെ…

എല്ലാത്തിനെയും ഒരുമിച്ചു ഈ വീട്ടിലിട്ട് കത്തിച്ചേനെ…

എന്റെ നിഴലിന്റെ അടുത്ത് വരാനുള്ള യോഗ്യത പോലും നിനക്കില്ല ചെറുക്കാ…

കണ്ടില്ലേ ഇപ്പോൾ നിന്റെ  അനിയെന്റെ അവസ്ഥ…

64 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ethe njan nerathe vayichatha

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      eni climax matree ullu vayikkan teruvinte makanil

  2. കൊള്ളാട്ടോ..സൂപ്പർ സ്റ്റാർട്ടിങ്..

  3. Ennanu ee kadha kandathu ethuvare 7 part ayitte ullu athil oru samadhanam thudakkam adipoli oru kanakku theerkkal prathikaram mood athu eshtamaii eni ulla ella partum vayichittu mothathil abhiprayam parayam

Comments are closed.