തെരുവിന്റെ മകൻ 1 ?? [നൗഫു] 4553

ആരെങ്കിലും ആഴ്ചയിൽ കൊടുക്കുന്ന ഒന്നോ രണ്ടോ പണിയായിരുന്നു അവരുടെ വിശപ്പ് മാറ്റിയിരുന്നത്….

ഒരു വീടെന്ന സ്വാപ്നത്തിനായ് വില്ലേജിലും പഞ്ചായത്തിലും തന്റെ മതാപിതാക്കൾ ഒരു പാട് അലഞ്ഞു…

അങ്ങനെ ഒരു ദിവസം പോയ അവർ രണ്ടു പേരും പിന്നെ തിരിച്ചു വന്നത് ആംബുലൻസിൽ ആണ്…

അതിനു കൊടുക്കാൻ പോലും കയ്യിൽ പണമില്ലായിരുന്നു…

അദ്ദേഹം നല്ല ഒരു മനസ്സിന് ഉടമയായിരുന്നു….

അവരുടെ അവസ്ഥ കണ്ടു ആ ആംബുലൻസ് ഡ്രൈവർ പറഞ്ഞതാണ് അവരോട് തങ്ങളുടെ mla യെ  പോയി കാണാൻ…

പക്ഷെ അവരോടൊന്ന് സംസാരിക്കാൻ പോലും കൂട്ടാക്കാതെ അയാൾ അവരെ ഓടിച്ചു വിട്ടു…
അഞ്ചു കൊല്ലങ്ങൾക് മുമ്പ് അയാൾ തന്റെ വീട്ടിലും വന്നിരുന്നു…

തന്റെ അനിയനെ കോരിയെടുത്തു തന്റെ മാതാപിതാകളോട് കുറെ ഏറെ സംസാരിക്കുകയും…

തന്നെ കെട്ടി പിടിക്കുകയും ചെയ്തു…

വീട് ഉണ്ടാക്കി തരാൻ വാക്ധാനം നല്കുകയും ചെയ്തിരുന്നു…

പക്ഷെ അതൊക്കെ വോട്ട് കിട്ടുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു…

എന്നും ഈ കൂട്ടരിൽ അധികവും അങ്ങനെ ആണല്ലോ…

എന്നാലും ഇത്ര പെട്ടെന്ന് ആരും ഇല്ലാതെ ആവുക…
ഓർക്കുമ്പോൾ തോറും കണ്ണുനീർ നിൽക്കുന്നില്ല…

അമ്മേ…
▪️▪️

വൈകിയിട്ട് വീട്ടിൽ തിരിച്ചെത്തി…

ഒന്നും ഇല്ല കഴിക്കാൻ…

മരണം നടന്ന അന്ന് കുറച്ചു നാട്ടുകാർ സഹായം ചെയ്തിരുന്നു…

അരിയും കുറച്ചു സാധനങ്ങളും…

വിശപ്പിനെ പേടിച്… അടുക്കളയിൽ ഞാൻ തന്നെ കയറി ഓരോന്ന് ഉണ്ടാക്കി നോക്കി…

അമ്മയുണ്ടായിരുന്നപ്പോൾ ഒന്നും ചെയ്യാൻ സമ്മതിച്ചിരുന്നില്ല…

എന്ത്‌ ഉണ്ടാക്കിയാലും ഞങൾ ഒരു പത്രത്തിൽ മാത്രം ഇട്ട് പരസ്പരം ഊട്ടി കഴിക്കുമായിരുന്നു…

എല്ലാം ഓർത്തപ്പോൾ കണ്ണിൽ നിന്നും കുടു കൂടെ കണ്ണുനീർ കുതിച്ചു ചാടുന്നു. .

വിശപ് സഹിക്കാൻ പറ്റാതെ അനിയൻ കരഞ്ഞു തളർന്നു റങ്ങി…

ഞാനും രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു മെല്ലെ ആ കട്ടിലിൽ കിടന്നു…

അന്ന് രാത്രി ഇനിയെന്തെന്ന് വിചാരിച്ചു കുറെ യേറെ നേരം ഉറങ്ങാതെ കിടന്ന്…

ഉറക്കം വരുന്നില്ല ഒരു മാസത്തിനുള്ളിൽ വീട് ഒഴിഞ്ഞു കൊടുക്കണം…

വാടക കൊടുക്കാതെ ഈ വീട്ടിൽ കഴിയാൻ പറ്റില്ലല്ലോ…

64 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ethe njan nerathe vayichatha

    1. കൈപ്പുഴ കുഞ്ഞാപ്പൻ

      eni climax matree ullu vayikkan teruvinte makanil

  2. കൊള്ളാട്ടോ..സൂപ്പർ സ്റ്റാർട്ടിങ്..

  3. Ennanu ee kadha kandathu ethuvare 7 part ayitte ullu athil oru samadhanam thudakkam adipoli oru kanakku theerkkal prathikaram mood athu eshtamaii eni ulla ella partum vayichittu mothathil abhiprayam parayam

Comments are closed.