THE WALKING DEAD [ ʂ︋︋︋︋เɖɦ ] 145

 

 

 

 

Hi ഫ്രണ്ട്‌സ്…….  ഇത് എന്റെ പുതിയ കഥയാണ്… അഗർത്താക്ക് ശേഷം തുടങ്ങണം എന്ന് വിചാരിച്ചതാണ്… പിന്നെ തോന്നി ഒരു ഇൻട്രോ പോലെ ചെറിയൊരു part ഇടാമെന്ന്…..

ഒരു പരീക്ഷണമാണ്…. കേരളത്തിൽ നടക്കുന്ന ഒരു zombie out break ആണ്…..

എന്നെകൊണ്ട് കഴിയും വിധം മികച്ചത് ആക്കാൻ ഞാൻ ശ്രമിക്കും….. കൂടെ നിന്ന് സപ്പോർട്ട് നിങ്ങൾ ചെയ്താൽ……

നിങ്ങളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷമേ ഇത് തുടരൂ…… വായിച്ചു അഭിപ്രായം പറയാനും like ചെയ്യാനും മറക്കരുതേ….

NB: വൈലൻസ് നിറഞ്ഞ രംഗങ്ങൾ ഉണ്ടാവും.

 

              THE WALKING DEAD

                              Chapter 1

       ____അവസാനത്തിന്റെ ആരംഭം____

 

 

Pics-Art-08-12-07-14-53

 

 

ഹേ……!!

 

ഉറക്കത്തിൽ നിന്ന് അവൻ ഞെട്ടി. ഉണർന്നു..,..,,.,..

 

വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.,,..,,. കൂടാതെ ആകെ വിയർത്തു ഒഴുക്കുന്നുമുണ്ട്…..

 

“ എന്ത് നശിച്ച സ്വപ്നമാണ്..,,.,.,… പേടിച്ച് ഒരു വിധമായി.,.,.,. ”

 

അവൻ സ്വയം പറഞ്ഞു കൊണ്ട് ബെഡിൽ നിന്ന് ഇറങ്ങി ബാത്രൂം ലക്ഷ്യമാക്കി. നടന്നു.,.,.,.,.,

 

റൂമിൽ തന്നെ ബാത്രൂം ഉള്ളത് കൊണ്ട് ഫ്രഷ് ആവാൻ അതിന് അകത്തു കയറി…..

 

രണ്ട്. നിലയുള്ള ചെറിയ ഒരു വീടാണ് അത്,.,.,.,.,.

 

ഇപ്പൊ അടുത്തായി കുറച്ചു നവീകരണം ഒക്കെ നടത്തിയിട്ടുണ്ട്.,,..,..

 

അച്ഛനും അമ്മയും അനിയത്തിയും അടങ്ങിയ കൊച്ചു കൊടുംബമാണ് അവന്റേത്…,.,.

 

ഡിഗ്രി 3rd ഇയറിന് പഠിക്കുവാണ് അവൻ.,..,.,.

 

അച്ഛന് ടൗണിൽ ഒരു റെസ്റ്റോറന്റ് നടത്തക്കുയാണ്.,.,.,..

 

നേരം പത്തു മണി കഴിഞ്ഞിട്ടുണ്ട്.,.,.,.., അവൻ ഹാളിലേക്ക് ഇറങ്ങി വന്നു.,.,.,.,.

 

“ അമ്മ ചായ…… ”

 

“ വേണേൽ എടുത്ത് കൊണ്ട് പോയിക്കോ.,…. ”

 

അത് കേട്ടതും കൂടുതൽ ഒന്നും പറയാതെ അവൻ അടുക്കയിലേക്ക് കയറി കഴിക്കാൻ ഉള്ള ദോശയും ചട്ണിയും എടുത്ത് ഹാളിൽ വന്നിരുന്നു.,.,.,.,.,..

 

അനിയത്തി ചിന്നു അവിടെ ടീവി കണ്ടിരിക്കുന്നുണ്ട്.,.,.,.,.,

 

ഇടത് കൈയിൽ ഫോൺ പിടിച്ചു കൊണ്ട് ട്രോളും വായിച്ചു അവൻ കഴിച്ചു കൊണ്ടിരുന്നു.,,..,.,.,

 

“ ഫോൺ എടുത്ത് വച്ചു മര്യാദക്ക് ഇരുന്ന് കഴിക്കെടാ…. ”

 

അതു വഴി പോയ അമ്മ വിളിച്ചു പറഞ്ഞതും.,… അവൻ വേഗം കഴിച്ചു എഴുന്നേറ്റ് പ്ലേറ്റും കൊണ്ട് കിച്ചണിലേക്ക് പോയി.,.,.,..,

 

കൈകഴുകി വന്നു വീണ്ടും ഫോണിൽ കളിച്ചിരുന്നു.,.,.,.,.

 

സമയം കടന്നു പോയി കൊണ്ടിരുന്നു.,.,.,.,.,

 

ഫോണിൽ Zombie സീരീസ് കണ്ട് കൊണ്ടിരിക്കുവാണ് അവൻ ഓരോ നിമിഷം കഴിയും തോറും അവന്റെ ചിന്തകൾ മാറി കൊണ്ടിരുന്നു..,…

 

ഇതുപോലെ ഒരു അവസ്ഥ വന്നാൽ എന്ത് സംഭവിക്കും എന്ന് അവൻ ചിന്തിച്ചു.,.,.,.,,.,..

 

“ വിഷ്ണു.,.,.,.. ”

 

പെട്ടന്നാണ് അമ്മയുടെ വിളി അവൻ കേട്ടത്..,.,.

 

അവൻ വേഗം താഴേക്ക് ചെന്നു,.,.,..,,..

 

“ എന്താ…..?? ”

 

“ എത്ര നേരമായെടാ വിളിക്കുന്നു..,.,.,. ”

 

“ എപ്പോ ഞാൻ കെട്ടില്ലലോ…,,. ”

 

“ അത് എങ്ങനാ ചെവിയിൽ ആ കുന്ത്രാണ്ടം വച്ചിരിക്കുവല്ലേ,.,.,…”

 

അത് കേട്ടപ്പോൾ അമ്മയെ നോക്കിയവൻ ഇളിച്ചു കൊണ്ട് നിന്നു.,.,..,.,.

 

അടുത്ത് നിന്നിരുന്ന ചിന്നു അത് കണ്ട് ചിരിച്ചു.,.,.,,

 

അവൻ ശബ്ദമില്ലാതെ അവളെ നോക്കി “പോടീ” എന്നാ രീതിയിൽ ചുണ്ടനക്കി.,.,.,.

 

അവൾ തിരിച്ചു അത് പോലെ “ പോടാ ” എന്ന് രീതിയിലും.,.,..,.,,.

 

നീ ഒന്ന് കടയിൽ പോയി കുറച്ചു പച്ചക്കറി വാങ്ങി വന്നേ.,.,.,…

 

ഇവിടെ ഇല്ലേ…..

 

ഉള്ളത് കഴിഞ്ഞു.,.,.,. തക്കാളിയും ഉള്ളിയും ഒക്ക്ക് വാങ്ങിക്കോ.,.,.,.,

 

ഹ…..

 

അമ്മ നീട്ടിയ പൈസയും വാങ്ങി അവൻ പുറത്തേക്ക് ഇറങ്ങി.,,.,.

 

മൂളി പാട്ടും പാടി കടയിലേക്ക് അവൻ നടന്നു.,,..,.,,.

 

നല്ല വെയിൽ. ഉണ്ടായിരുന്നു…. കാക്കകൾ ആകാശത്ത് പറന്നു നടക്കുന്നുണ്ട്.,.,.,.,.,

 

കിളികളുടെ കലപില ശബ്ദം ചുറ്റിലും കേൾക്കുന്നുണ്ട്.,.,.,.,.,

 

ഒരുതരം ചൂട് കാറ്റ് അവന്റെ. ശരീരത്തിൽ തൊട്ട് തലോടി കടന്നു പോയി.,..,.,

 

 

കടയിൽ നിന്നും വാങ്ങിയ സാധനങ്ങൾ അമ്മയുടെ കൈയിൽ കൊടുത്ത് വീണ്ടും അവൻ തന്റെ റൂമിലേക്ക് കയറി……

 

അധികം കൂട്ടുക്കാർ ഒന്നും അവനില്ലായിരുന്നു.,,..,,.,.

 

ചെറുപ്പം മുതലേ വീടുനുള്ളിൽ തന്നെ ഒതുങ്ങി കൂടിയിരിക്കുന്ന സ്വഭാവം ആയിരുന്നു……

 

നാട്ടിൽ പറയത്തക്കാ ബന്ധങ്ങൾ ഒന്നും അവന് ഉണ്ടായിരുന്നില്ല.,..,,..,

 

റൂമിനുള്ളിൽ അവൻ മനസ്സിൽ സൃഷ്ടിച്ചു എടുത്ത ഒരു ലോകത്തതായിരുന്നു എപ്പോഴും…,.,.,

 

എല്ലാത്തിനോടും പേടിയുള്ള മനോഭാവം.,.,.,.,..

 

ഒരുപാട് പ്രാവശ്യം അമ്മ അവനെ റൂമിനുള്ളിൽ നിന്ന് ഇറക്കാൻ ശ്രമിച്ചിരുന്നു എങ്കിലും അത് സാധിച്ചില്ല.,.,.,.,.,

 

പഠനത്തിലും ഒരു അവറേജ് വിദ്യാർത്ഥി ആയിരുന്നു അവൻ.,.,.,,.,.

 

മടി പിടിച്ച സ്വഭാവം കൊണ്ട് തന്നെ എപ്പോഴും ചീത്ത കേൾക്കുമായിരുന്നു.,.,.,.,.,

 

എന്നാൽ അവർക്ക് വേണ്ടി എന്ത് ചെയ്യാനും അവൻ തയ്യാറാണ്.,..,,..,

 

ആരോടും ഒന്നിനും പോകാതെ ഒതുങ്ങി കൂടി അവൻ ഇരുന്നു…,.,.

 

എന്നാൽ കാലം അതിനെ മാറ്റി മറിക്കുമെന്ന് അവൻ എന്നല്ല ആരും അറിഞ്ഞില്ല.,.,.,.,.,.,.,,.

 

ഫോണിൽ ഓരോ സിനിമയും കണ്ട്. അവൻ സമയം തള്ളി നീക്കി.,..,.,

 

പെട്ടന്ന് താഴെ നിന്ന് അമ്മയുടെ ഉറക്കെയുള്ള വിളി അവന്റെ കാതുകളിൽ തുളച്ചു കയറി…..

 

അവൻ വേഗം താഴേക്ക് ഇറങ്ങി ചെന്നു.,.,.,.,..

 

“എന്താ അമ്മേ…..!! ”

 

“നീ വേഗം റെഡിയാക്ക് അച്ഛന് എന്തോ ആക്സിഡന്റ് പറ്റിയെന്നു.,.,.,. ഇപ്പൊ ഒരാൾ വിളച്ചു പറഞ്ഞതാ….”

 

അത് കേട്ട് അവൻ. ഒന്ന് ഞെട്ടി….

 

“എന്നിട്ട് എവിടെയാ ഉള്ളെ.,.,..”

 

“ Kondotty ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്ന പറഞ്ഞെ…… നീ വേഗം ഡ്രസ്സ്‌ മാറ്റ്.,.,.,,.”

 

അവൻ വേഗം റൂമിലേക്ക് ഓടി…,.,.., അലമാര തുറന്നു അതിൽ നിന്ന് ജീൻസും ഷർട്ടും എടുത്ത് ഇട്ടു.,.,.,…

 

അച്ഛനും ഒന്നും പറ്റരുതേ എന്ന് മനസുരുകി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു അപ്പോൾ അവൻ…,.,.,

 

വേഗം താഴേക്ക് ഇറങ്ങി ചുമരിൽ തൂകി ഇട്ടിരുന്ന കാറിന്റെ കീ കയ്യിലെടുത്തു.,..,.,.,.

 

അപ്പോഴേക്കും അമ്മയും ചിന്നുവും ഡ്രസ്സ്‌ മാറ്റി ഇറങ്ങിയിരുന്നു.,.,.,..,.,.,,.

 

അവൻ പുറത്തേക്ക് ഇറങ്ങിയതും അമ്മ വാതിൽ ലോക്ക് ചെയ്തു.,.,.,.,.,.,..

 

 

 

മുറ്റത്ത് നിർത്തിയിട്ടിരുന്ന black കളർ മഹിന്ദ്ര താറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് അവൻ കയറി ഇരുന്നു.,..,.,.,

 

അമ്മയും ചിന്നുവും.,.,.,.,.,.,…,.,.

 

താർ മുരൾച്ചയോടെ സ്റ്റാർട്ട്‌ ആയി.,.,..,.,. അവൻ വണ്ടി വഴിയിലേക്ക് ഇറക്കി.,.,.,.,..

 

തൊട്ടടുത്തു വീടുകൾ ഒക്കെ ഉണ്ട്.,.,.,.,. എല്ലാ വീടുകൾക്കും കൂടി ഒരു കോൺക്രിറ്റ് റോഡാണ്…..

 

അത് നേരെ main റോഡുമായി ചേരുന്നു..,..,.,.

 

താർ നേരെ മെയിൻ റോഡിലേക്ക് കയറി.,.,.,.,., അടുത്ത നിമിഷം തൊടുത്തു വിട്ടത് പോലെ അത് മുന്നോട്ട് കുതിച്ചു.,.,…,..

 

അടുത്തുള്ള കടയിൽ ഇരിക്കുന്ന ചിലർ അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു.,.,..,.,..

 

“ എടാ… ഒന്ന് പതുകെ പോ…… ഇത്ര സ്പീഡിൽ പോയാൽ എവിടേലും ചെന്നിടിക്കും..,..,.,.,.”

 

വളരെ വേഗത്തിൽ പോകുന്നത് കണ്ട് അമ്മ അവനോട് പറഞ്ഞു.,.,.,.,.,

 

അത് കേട്ടപ്പോൾ അവൻ വണ്ടി ഒന്ന് സ്ലോ ചെയ്തു.,..,..,.,

 

വേഗത കുറച്ചു ഓടിച്ചു.,.,.,.,.,.,.

 

ആകാശം ഇരുട്ട് മൂടിയിട്ടുണ്ട്.,.,.,.,..,.,

 

റോഡിൽ വാഹങ്ങളുടെ തിക്കും തിരക്കും കൂടുതലായി ഉണ്ട്.,.,.,.,..,.,

 

ആളുകളുടെ ബഹളം കേൾക്കുന്നു.,.,..,.,.,.,

 

കൊണ്ടോട്ടി എത്താൻ ആയിരുന്നു.,.,.,..,,.

 

പെട്ടന്ന് മുന്നിലെ വാഹനങ്ങൾ എല്ലാം നിന്നു.,.,.,.,.,.

 

അത് കണ്ട് അവനും വണ്ടി നിർത്തി മുന്നോട്ട് ഏന്തി വലിഞ്ഞു നോക്കി…..

 

പക്ഷേ ഒന്നും കാണാൻ സാധിച്ചില്ല.,.,..,,..,.,

 

വാഹനങ്ങൾ മെല്ലെ അരിച്ചു അരിച്ചു മുന്നോട്ട് പോയി കൊണ്ടിരുന്നു.,.,.,.,.

 

അപ്പോഴാണ് അവന്റെ വണ്ടിയുടെ തൊട്ടടുത്തായി മറ്റൊരു കാർ വന്നു നിന്നത്.,.,.,.,.,

 

അവൻ വെറുതെ അതിലേക്ക് ഒന്ന് നോക്കി,..,.,.,

 

അതിൽ മുന്നിലെ സീറ്റിൽ ഒരു പെൺകുട്ടി ഇരിക്കുണ്ടായിരുന്നു….

 

എന്തോ ഒരു ആകർഷണം അവന് അവളോട് തോന്നി..,..

 

അവൻ അവളെ തന്നെ നോക്കി നിന്നു.,.,…,

 

അതെ സമയം എന്തോ പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ തല ചെരിച്ചതും തന്നെ നോക്കി നിൽക്കുന്ന അവനെയാണ് കണ്ടത്.,.,.,.,.,.

 

അവൾ പുരികം ഉയർത്തി എന്താണെന്ന് രീതിയിൽ അവനോട് ചോദിച്ചു.,.,.,.,.,

 

ഒന്നുമില്ല എന്നാ അർത്ഥത്തിൽ കണ്ണ് ചിമ്മി കൊണ്ട് അവൻ വേഗം തല ചരിച്ചു.,.,..,.,.

 

മുന്നിലെ ബ്ലോക്ക്‌ മാറിയതും അവളുടെ കാർ മുന്നിലേക്ക് കയറി പോയി..,..,.

 

അതിന് പിന്നാലെ അവനും….,.,.

 

ഹോസ്പിറ്റലിന്റെ പാർക്കിങ്ങിൽ താർ park ചെയ്തു അവർ പുറത്ത് ഇറങ്ങി,..,.,.,

 

ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കയറി.,,..,,…

 

അമ്മയുടെ കൈയിൽ നിന്ന് അവൻ ഫോൺ വാങ്ങി ആക്സിഡന്റ് ആയത് വിളിച്ചു അറിയിച്ച ആളെ തിരികെ വിളിച്ചു..,.,.,.,..

 

“ ഹലോ നിങ്ങൾ എത്തിയോ…… ”

 

“ ആഹാ ഞങ്ങൾ ഹോസ്പിറ്റലിൽ ഉണ്ട്….. അച്ഛൻ എവിടിയാണ് ഉള്ളത്.,.,.,.,..”

 

“ ഇപ്പൊ റൂമിലേക്ക് മാറ്റിയിട്ടുണ്ട് 111 റൂം നമ്പർ…..”

 

“ ആഹാ ഓക്കേ…. ”

 

 

കാൾ കട്ട്‌ ചെയ്തു അവൻ അമ്മയെ നോക്കി….

 

“ റൂമിലേക്ക് മാറ്റിയിട്ടുണ്ട് അങ്ങോട്ട് പോകാം….. ”

 

അവൻ അത് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് ഒരു ആശ്വാസം നിറഞ്ഞു..,..,.

 

അവൻ അവിടെയുള്ള നേഴ്സിനോട് വഴി ചോദിച്ചു കൊണ്ട് റൂം ലക്ഷ്യമാക്കി നടന്നു.,.,.,,.

 

അവൻ പിന്നാലെയായി അമ്മയും ചിന്നുവും…,.,,.

 

രണ്ടാം നിലയിൽ ആയിരുന്നു റൂം…,.,.,

 

റൂമിയോട് അടുത്തപ്പോൾ തന്നെ കണ്ടു അതിന് മുന്നിലായി നിൽക്കുന്ന രണ്ട് പേരെ.,….

 

അവർ വരുന്നത് കണ്ടതും ആ രണ്ട് പേര് അവരെ ഒന്ന് നോക്കി.,,.,..,

 

അവൻ അവരുടെ അടുത്തേക്ക് ചെന്നു.,.,..,..

 

“ ഞാനാണ് നേരത്തെ സംസാരിച്ചത്.,.,.,..,”

 

“ ആഹാ മാനസിലായി.,.,.,.,.,.,”

 

അതെ സമയം അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അമ്മയും ചിന്നുവും റൂമിന് ഉള്ളിലേക്ക് കയറി.,.,.,.,.,

 

“ ഒരുപാട് നന്ദിയുണ്ട് ചേട്ടാ അച്ഛനെ രക്ഷിച്ചതിന്….,..”

 

“ ഹേയ്… അതിന്റെ ഒന്നും ആവശ്യമില്ല മോനെ..,.,,”

 

“ പെട്ടന്ന് മോന്റെ റോഡിലേക്ക് കയറിയപ്പോൾ പിടിച്ചിട്ട് കിട്ടിയില്ല.,..,.,.,.

 

അധികം പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാണ് ഡോക്ടർ പറഞ്ഞെ.,.,.,.

 

കാലിന് ചെറിയ പൊട്ടൽ ഉണ്ട്…. നെറ്റിയിലും. മുറിവ് ഉണ്ട്.,…..”

 

“ഹോ…….”

 

“ എന്നാ ഞങ്ങൾ പോട്ടെ…. ഇത് മോന്റെ അച്ഛന്റെ ഫോൺ ആണ്…. അപ്പൊ ശെരി.,..,.,.”

 

അവന് നേരെ ഫോൺ നീട്ടി കൊണ്ട് അയാൾ പറഞ്ഞു.,,..,., അധികം വൈകാതെ അവനോട് യാത്ര പറഞ്ഞു അവർ പോയി..,.,,.

 

അവൻ റൂമിന് അകത്തു കയറി.,.,,.,. ഒരു തലയിൽ കെട്ടും….കാലിൽ വലിയൊരു കേട്ടുമായി അവന്റെ അച്ഛൻ ബെഡിൽ കിടക്കുണ്ടായിരുന്നു.,.,.,.,.,

 

അമ്മ കൂട്ടിനു ഇരിക്കുന്നവർക്ക് ഉള്ള ബെഡിൽ ഇരിക്കുകയാണ്.,.,.,…

 

ചിന്നുവും ഒപ്പമുണ്ട്.,.,.,.,.,..

 

അച്ഛൻ മയക്കത്തിൽ ആണ്..,.,…

 

അപ്പോഴാണ് ഡോർ തുറന്നു ഡോക്ടർ കയറി വന്നത്….

“ നിങ്ങൾ ആരാണ്.,.,.,.., ”

 

അവരെ കണ്ട് അയാൾ ചോദിച്ചു.,.,.,.,.,.

 

“ ഇത് എന്റെ അച്ഛനാണ് ഡോക്ടർ…… ”

 

“ ഹോ…… സീ മിസ്റ്റർ… ”

 

“ വിഷ്ണു ”

 

“ ആഹാ വിഷ്ണു നിങ്ങളുടെ അച്ഛൻ പുറത്ത് കാണുന്ന പോലെ അല്ല ഉള്ളിൽ നല്ല ചതവ് പറ്റിയിട്ടുണ്ട്…,.,.

 

എല്ലിന് പൊട്ടൽ ഉണ്ട്…… തല ഇടിച്ചു വീണ മൂലം തലക്കും സാരമായ മുറിവ് ഉണ്ട്..,..,

 

കുറച്ചു ദിവസം ഇവിടെ കിടക്കേണ്ടി വരും.,.,.,.,., ”

 

“ ഓക്കേ.. ഡോക്ടർ ”

 

അവൻ ഡോക്ടറോട് പറഞ്ഞു… കുറച്ചു കഴിഞ്ഞു വരാമെന്ന് പറഞ്ഞു ഡോക്ടർ പുറത്തേക്ക് പോയി……..

 

“ നീ എന്നാ വീട്ടിൽ പോയി അച്ഛന്റെ ഡ്രസ്സ്‌ എടുത്ത് വാ…..കൂടെ എന്റെയും…..”

 

“ അപ്പൊ ഞങ്ങളോ…..??”

 

ചിന്നു ചോദിച്ചു……

 

“ നിങ്ങൾ വീട്ടിൽ നിന്നോ…”

 

“ അത് വേണ്ട….. ഇവിടെന്തേലും ആവശ്യം വന്നാൽ അമ്മക്ക് ഒറ്റക്ക് കഴിയില്ല…..

 

ഞങ്ങൾ ഇവിടെ നിൽക്കാം…. കുളിക്കാനും മറ്റും വീട്ടിലേക്ക് പോയാൽ മതിയാലോ…”

 

അമ്മയെ പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിക്കാതെ അവൻ പറഞ്ഞു…….

 

പിന്നേ മറുത്ത് ഒന്നും പറയാതെ അമ്മ സമ്മതം മൂളി…….

 

“ എന്നാ ഞാൻ ഡ്രസ്സ്‌ എടുത്തിട്ട് വരാം….. അല്ല രാത്രി കഴിക്കാൻ എന്താ….”

 

അവൻ അമ്മയെ നോക്കി ചോദിച്ചു…..

 

“ അച്ഛന് കഞ്ഞിയും എന്തേലും ഉപ്പേരിയോ മതി..

 

എനിക്കും അത് മതി ഇനി നിങ്ങൾക്ക് വേണേൽ ചോറിന് ഉരുളകിഴങ്ങോ സോയാബീനോ ഉണ്ടാക്കിക്കോ…. ”

 

തലയാട്ടി കൊണ്ട് അവൻ പുറത്തേക്ക് ഡോർ തുറന്നു ഇറങ്ങി……

 

വരാന്തായിലൂടെ നേഴ്‌സുമാരും രോഗികളും രോഗികളെ കാണാൻ വന്നവരും ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്…….

 

അവൻ നേരെ സ്റ്റെപ്പുകൾ ലക്ഷ്യമാക്കി നടന്നു…..

 

സ്റ്റെപ് ഇറങ്ങി തുടങ്ങിയപ്പോൾ പെട്ടന്ന് അവൻ കയറി വരുന്ന ആളെ ശ്രദ്ധിച്ചത്……

 

കാറിൽ വച്ചു കണ്ട പെൺകുട്ടി ആയിരുന്നു അത്…..

 

അവൻ അവളിൽ നിന്ന് വേഗം മുഖം മാറ്റി താഴേക്ക് പടവുകൾ ഇറങ്ങി….

 

രണ്ട് പേരും തൊട്ട് തൊട്ടില്ല എന്ന മട്ടിൽ അവൻ താഴേക്കും അവൾ മുകളിലേക്കും.. പോയി…..

 

അവൻ മെല്ലെ തലയുയർത്തി അവളെ നോക്കിയതും അവൾ തിരിഞ്ഞു നോക്കിയതും ഒരേ സമയമായിരുന്നു…..

 

അവൾ അവനെ പുരികം ചുളുക്കി കൊണ്ട് നോക്കി… അത് കണ്ട് അവൻ വേഗം ഇറങ്ങി പോയി….

 

അവൻ പോയി കഴിഞ്ഞതും ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൾ മുകളിലേക്ക് കയറി……

 

പാർക്കിങ്ങിൽ എത്തിയ അവൻ താറുമായി വീട് ലക്ഷ്യമാക്കി കുതിച്ചു….

 

സൂര്യം അസ്‌തമയോത്തോട് അടുക്കുന്നു…….

 

വാഹനങ്ങളുടെ തിരക്ക് ഏറി വരുന്നുണ്ട്………

 

ഹോൺ ശബ്ദങ്ങൾ അവിടെയാകെ മുഴങ്ങി കൊണ്ടിരിക്കുന്നു…..

 

സ്വന്തം വീടുകളിൽ എത്തി ചേരാനായി തിരക്ക് കൂട്ടുന്ന ആളുകൾ……

 

വഴിയോര കച്ചവടക്കാർ…….. തുടങ്ങിയ ആളുകളാൽ നിറഞ്ഞ kondotty ടൗൺ……

 

 

*****

 

രാത്രി….,,,,

 

ആകാശം മുഴുവൻ കാർമേഘം മൂടിയിരുന്നു…..,,

 

ഇരുട്ട് എങ്ങും വ്യാപിച്ചിരുന്നു……,, ചെറുതായി മഴ ചാറുന്നുണ്ട്…..,,,

 

ആകാശത്ത് ഇടക്ക് തെളിഞ്ഞു വരുന്ന ഇടിമിന്നലിന്റെ വെളിച്ചമാണ് ആ ഇരുട്ടിനെ കീറി മുറിച്ചിരുന്നത്….,,,

 

പല വീടുകളിലും വെളിച്ചമണഞ്ഞിരുന്നു…,,,

 

മഴയും ഇടിമിന്നലും ഉള്ളത് കൊണ്ട് നേരത്തെ വീടിനുള്ളിൽ കയറി ഇരിക്കുകയാണ്…,,.,

 

അവിടെയുള്ള വീടുകൾ പലതും അടുത്ത് ആണെങ്കിലും ഒരു വീട് മാത്രം കുറച്ചു അകലെ കാടിനോട് ചേർന്നാണ് സ്ഥിതിചെയുന്നത്…..,,,

 

ഇടിമിന്നലിന്റെ വെളിച്ചത്തിൽ ആ വീട് ഇരുട്ടിൽ തെളിഞ്ഞു കാണുന്നുണ്ട്…,..,,

 

പെട്ടന്ന് ആ വീടിന്റെ മുൻ വാതിൽ തുറന്ന് ഒരാൾ പുറത്ത് വന്നു….,,,,,,

 

ഇരുപതോ ഇരുപതിനാലോ വയസ് തോന്നിപ്പിക്കുന്ന ഒരു ചെറുപ്പക്കാരൻ….,,,,

 

ആയാൾ മെല്ലെ ഏതോ ഒരു സിനിമ ഗാനം മൂളുന്നുണ്ടായിരുന്നു….,,,

 

അയാൾ പുറത്തിറങ്ങി മുറ്റത് കിടന്നിരുന്ന ചെരുപ്പ് ധരിച്ചു കാടിനോട് ചേർന്ന ഒരു ഭാഗത്തെക്ക് നടന്നു……,,,,,,,

 

അതെ സമയം മഴ ചെറുതായി ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു….,,,

 

അയാളുടെ ശരീരത്തിലൂടെ മഴത്തുള്ളികൾ ഒഴുകി ഇറങ്ങി….,.,,,,

 

ഒരു സാധാരണ ലുങ്കിയും ബനിയനും മാത്രമായിരുന്നു അയാളുടെ വേഷം…,,,,

 

തണുത്ത കാറ്റ് അയാളുടെ മുടിയിഴകളെ തലോടി കൊണ്ട് കടന്നു പോയി…,.,,,

 

അതിൽ അയാളുടെ ശരീരം ഒന്ന് വിറച്ചു…,,,

 

ഒരു മരത്തിന്റെ ചുവട്ടിൽ എത്തിയ അയാൾ അവിടെ മൂത്രം മൊഴിക്കാൻ ഇരുന്നു…..,,,,,,,

 

ഇടിമിന്നലിന്റെ ശബ്ദം മൂലം അയാൾ മറ്റു ശബ്ദങ്ങൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല….,,,,

 

അയാൾ ഗാനവും മൂളിക്കൊണ്ട് അവിടെ നിന്നു…,.,,,,,,,,

 

എന്നാൽ കാട്ടിൽ നിന്ന് ഒരു രൂപം വെച്ചുവെച്ച് അയാൾക്ക് നേരെ നടന്നു വരുന്നുണ്ടായിരുന്നു….,,,,

 

വളഞ്ഞ ശരീരവും ബലമില്ലാതെ തൂങ്ങി കിടക്കുന്ന കൈകളും കീറി പറഞ്ഞ വസ്ത്രവും,,,,

 

ശരീരത്തിൽ പലയിടത്തും ഇറച്ചി നഷ്ട്ടപെട്ടിരുന്നു……..

 

മുഖത്തെ പാതി തൊലി പോയി എല്ലുകൾ തെളിഞ്ഞു കാണാം…..

 

പുറത്തേക്ക് ഉന്തി നിൽക്കുന്ന കറ പിടിച്ച പല്ലുകൾ……

 

കുഴിഞ്ഞു പോയ കണ്ണുകൾ………..

 

ഭയപ്പെടുത്തുന്ന ആ ഭീകര രൂപം അയാൾക്ക് നേരെ നടന്നടുത്തു….,,,,

 

മൂത്രമൊഴിച്ചു എഴുന്നേറ്റ് തിരിഞ്ഞ അയാൾ മിന്നലിന്റെ വെളിച്ചത്തിൽ മുന്നിൽ കണ്ട വികൃതമായ മുഖത്തോടെ തുറിച്ച കണ്ണുകളുമായി രക്തം കിനിയുന്ന വായയും തുറന്ന് പിടിച്ച് തന്റെ നേരെ നിൽക്കുന്ന രൂപത്തെ കണ്ട് അയാൾ സ്തംഭനായി….,,,

 

തല മുതൽ കാലുവരെ ഒരു തരിപ്പ് പടരുന്നത് അയാൾ അറിഞ്ഞു…,,,,,

 

ഭയം മൂലം ഒരു അടി ചലിക്കാൻ വയ്യാതെ നിന്നിരുന്ന അയാൾക്ക് എന്തെങ്കിലും ചെയ്യാൻ ആകുന്നതിന് മുൻപ് ആ രൂപം അയാളുടെ മേലേക്ക് ചാടിയിരുന്നു…..

 

നിലത്തു വീണ അയാളുടെ തോളിലെ ഇറച്ചി അത് കടിച്ചെടുത്തു…..

 

രക്തം ചീറ്റി തെറിച്ചു….. വേദന കൊണ്ടുള്ള അയാളുടെ അലറി കരച്ചിൽ ആ മഴയിൽ അലിഞ്ഞു ഇല്ലാതായി അപ്പോഴേക്കും അയാളുടെ കഴുത്തിലെ ഇറച്ചി അത് കടിച്ചെടുത്തിരുന്നു……,,,,,

 

ചോര ചീറ്റി തെറിച്ചപ്പോൾ മിന്നലിന്റെ വെളിച്ചത്തിൽ അയാളുടെ തൊളിലെ എല്ലുകൾ തെളിഞ്ഞു കണ്ടു…,.,,,,,!!

 

തുടരും……!!!!

 

ഇത് വെറുമൊരു തുടക്കമാണ്….. എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ല…… നിങ്ങളുടെ അഭിപ്രായം പറയുക അതിപ്പോൾ പോസ്റ്റിവ് ആയാലും നെഗറ്റീവ് ആയാലും ഞാൻ സ്വികരിക്കും……കൂടെ like ചെയ്യാനും മറക്കരുത്….

സ്നേഹത്തോടെ sidhu❤

അഗർത്ത വൈകാതെ തരാം…. ?

 

 

46 Comments

  1. വായനക്കാരൻ

    നല്ല തുടക്കം
    ഒരു നല്ല കിടിലൻ സ്റ്റോറിക്ക് ഉള്ള സ്കോപ്പ് ഉണ്ട്

  2. ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ എവിടെ ബ്രോ? വേഗം പോരട്ടെ.

    1. രണ്ടും എഴുതി തുടങ്ങിയിട്ട് ഇല്ല

  3. Superb.Just one request “Don’t stop”.

    1. നിർത്തില്ല ബ്രോ..

  4. Hi Sidh…,

    കഥ അടിപൊളിയായിട്ടുണ്ട്…

    വിഷ്ണുവിനെ കുറിച്ച് simple ആയിട്ട് പറഞ്ഞെങ്കിലും, effective ആയിരുന്നു.

    പിന്നേ zombie യുടെ വിവരണവും ലൊക്കേഷനും എല്ലാം വളരെ നന്നായിരുന്നു.

    അടുത്ത് എന്തു സംഭവിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുന്നു.

    ചിന്നു എന്ത് പഠിക്കുന്നു എന്നു പറയാമായിരുന്നു.

    പിന്നേ നെക്സ്റ്റ് പാര്‍ട്ട് ഇതുപോലെ ഒറ്റ പേജില്‍ ആക്കാതെ പേജ് ബ്രേക്ക് ചെയ്താല്‍ നന്നാവും എന്ന് എന്റെ ചെറിയൊരു suggestion.

    സ്നേഹത്തോടെ Cyril
    ❤️♥️❤️

    1. അളിയോ….

      Zombie ശെരിയാകുമോ എന്ന് സംശയം ഉണ്ടായിരുന്നു…… പിന്നേ വിഷ്ണു അവന്റെ കാര്യവും ഏൽക്കുമോ എന്ന് സംശയം ആയിരുന്നു…. പക്ഷേ രണ്ടും ഏറ്റു എന്ന് അറിഞ്ഞപ്പോൾ സന്തോഷം… ചിന്നുവിന്റെ കാര്യം അടുത്ത ഭാഗത്തിൽ പറയാം… അത് വിട്ടു പോയതാണ്…

      ഇത് ഒരു ഇൻട്രോ പോലെ ഇട്ടതാണ്.. Next part കൂടുതൽ page ഉണ്ടാകും…. സ്നേഹം ബ്രോ… ❤❤

  5. മോനുട്ടൻ

    Nalla story bro. Zombie stry ആവുമ്പോ ഒന്നുടെ thrilling ആയിരിക്കും. ബാക്കി പെട്ടന്ന് ഇണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️

    1. Thanks ബ്രോ… ഉടനെ തരാൻ ശ്രമിക്കാം..

  6. Nannayittund. Thudaruka…

  7. നല്ല അവതരണം സിദ്ധു‌… ഒരുപാട് ഇഷ്ടമായി… തുടരൂ… ❤?

    1. സന്തോഷം അമ്മുസേ….. ?❤❤

  8. എനിക്കിഷ്ടമായി…
    സിദ്ധേ….
    വളരെ നല്ല അവതരണം .

    1. Thanks ഹർഷേട്ടാ…??

  9. TWD മലയാളം വേർഷൻ ആണൊടെ ??

  10. To be frnakly said.. Enik zombie kadha vayikaan pedi aan… ??
    Ee baagam thanne oru pediyode aan vayichath.. Train to busan kandath mudhal ente ettavum velye pedi swpnm aan zombie ?..
    Eyuth nannayirunnu.. Thudarnu njan vayikko enn enik ariyoolaa… Enik pedi aayath kondaan ? Enthaaylm thudarnn kond poikollu ❤❤.. All the best ?
    Agartha.. Njn vaayichola..

    1. പൊന്ന് ഇത്താ…. പേടിക്കാൻ മാത്രമൊന്നും ഇതിൽ ഇല്ലെന്ന്… ? ജീവൻ നിലനിർത്താൻ :വേണ്ടി ശ്രമിക്കുന്ന കുറച്ചു പേര് അവരുടെ ഇടയിൽ കുറച്ചു zombie… ?

      Train to busan മാത്രേ കണ്ടോള്ളൂ…. ഇതേ പേരിലുള്ള സീരീസ് ഉണ്ട്.. അതൊക്കെ കണ്ടിട്ട് ഉണ്ടേൽ നല്ല രസമായിരിക്കും…. World war z എന്നൊരു പടമുണ്ട് അതൊന്ന് ട്രൈ ചെയ്തു നോക്ക്… ?

      വായിക്കുന്നതും വായിക്കാത്തതും ഇത്തയുടെ ഇഷ്ട്ടം…. ? സമയം പോലെ വായിച്ചാൽ മതി….. സ്നേഹം ഇത്ത ❤❤❤

      1. World war ne kaalum poli. Walking dead aanu. Kaanenda item. Zombie kalde njan angane kaanarilla. But walking dead… Enne oro episode kazhiyumbozhum urangathe adthath kaanan prerippichu. Charlet aanu ente fav. ?

        Zombies nte maathramalla llo manushyar thammil ulla fightum poli twist kalum.

        1. Sorry, charlet alla. Carol.

        2. Walking dead പൊളിയല്ലേ….. എനിക്ക് daryl, rick fav ആണ്… ??

  11. ❤❤❤❤❤

  12. Super aayittund bro ???❤️❤️❤️ ithinte last seen orikkal oru teaser pole ittittundenn thonnunnu ??? anyway waiting for nxt part❣️❣️❣️????

    1. Hashir

      Last സീൻ ഞാൻ ടീസർ ആയി ഇട്ടിരുന്നു…… ?ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. സ്നേഹം ബ്രോ.. ❤❤❤

  13. സിദ്ധു , കലക്കി തുടക്കം . കേരളത്തിലെ സോമ്പി ഔട്ട്‌ ബ്രേക്ക്‌ . വളരെ ഡിഫറെൻറ് ആയ കോൺസെപ്റ് ആണ് . കൂടെ ഒരു പ്രണയവും മനക്കുന്നുണ്ട് . നന്നായി എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌. ?

    1. വിക്കി…

      ഡിഫറന്റ് കോൺസെപ്റ്റുകൾ എന്നും ഒരു വീക്നെസ് ആയിരുന്നു… ? പ്രണയം മണക്കുന്നുണ്ടെന്ന് തോന്നുന്നു സ്നേഹം ബ്രോ… ❤❤

  14. അടിപൊളി bro Waiting for Next part… ?

    1. Thanks ബ്രോ… ❤❤

  15. എടാ കിടിലൻ തുടക്കം…ഒന്നും പറയാൻ ഇല്ല..ഒരു പേടിയോടെയും ത്രിലോടേയും മാത്രമേ ഇത് വായിക്കാൻ പറ്റു..all the best bro ❤️❤️❤️❤️❤️

    പിന്നെ ആ നായകന് വിഷ്ണു എന്നു പേരിട്ടത് എനിക്ക് നല്ല ഇഷ്ടായി ??

    1. പേര് ആലോചിച്ചപ്പോൾ ആദ്യം വന്നത് നിന്റെ പേരാ…. ?

      പേടിയും ത്രിലും കൂട്ടാൻ ഞാൻ ശ്രമിക്കും… സ്നേഹം ബ്രോ… ❤❤

  16. Poliyeeeee????

    1. അച്ചൂസ്…. ❤❤

  17. ༒☬SULTHAN☬༒

    Sidha…..

    വേറെ ലെവലാട സ്റ്റോറി…. തുടക്കം അതിഗംഭീരം….. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലോടെ വായിക്കാൻ പറ്റി….. അസ്സലായിക്കെട….. ബാക്കി ഭാഗങ്ങൾ പെട്ടന്ന് പോന്നോട്ടെ…. ?….. തുടക്കം ഒരുപാട് ഇഷ്ടായി ❤❤❤

    ഇനി ഇതിന്റെ ബാക്കി അറിയാതെ ഒരു സമാദാനവും ഉണ്ടാകുല… അതോണ്ട് പറ്റുന്ന പോലെ പെട്ടന്ന് തരണേ.. ?

    കാത്തിരിക്കുന്നു….. ❤
    സ്നേഹത്തോടെ ❤❤
    സുൽത്താൻ ❤❤❤❤❤❤

    1. Sulu….

      ഇഷ്ട്ടപെട്ടല്ലോ അത് അറിഞ്ഞ മതി….. അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കാം…. സ്നേഹം maan❤❤❤

  18. എവടെ ? Rick ഉം negan ഒക്കെ എവടെ ?

    1. ഇതിൽ rick ഉം നെഗനും ഒന്നുമില്ല ബ്രോ… സീരീസ് നെയിം മാത്രേ ഒള്ളു…

  19. കിടിലോസ്‌കി. തുടക്കം ഗംഭീരം ??.
    കേരളത്തിൽ നടക്കുന്ന ഒരു zombie out ബ്രേക്ക്‌, so മടിപിടിച്ച ആറ്റിറ്റ്യൂഡിഡിൽ നിന്നും വിഷ്ണുവിന്റെ ചേഞ്ച്‌ അതായിരിക്കും ?. കാത്തിരിക്കുന്നു ❣️❣️❣️❣️

    1. മടിപിടിച്ച വിഷ്‌ണുവിന്റെ ഗംഭീര ചേഞ്ച്‌ തന്നെ കാണാം….. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം സ്നേഹം ബ്രോ.. ❤❤

  20. ❤❤❤❤

Comments are closed.