അമ്മയുടെ മുഖത്തേക്ക് നോക്കി
അമ്മ ഒരിക്കലെങ്കിലും ചോദിച്ചിട്ടുണ്ടോ ?
ആർക്കും മറുപടി ഒന്നും ഇല്ലാത്തതു കൊണ്ട് ഞാൻ തുടർന്നു ….
ജാതകം ചേരുമോ എന്നു നോക്കാൻ ഒരു ദിവസം എടുത്തു
വീടും കുടുംബവും ചേരുമോ എന്ന് നോക്കാൻ ഒരാഴ്ചയും
അത് പോലെ ചെക്കനെ കുറിച്ചറിയാൻ അവർക്കു രണ്ടാഴ്ചയും
ജീവിതകാലം മുഴുവൻ ഒരുമിച്ചു ജീവിക്കണ്ടേ ഞങ്ങൾക്ക് എത്ര സമയം തന്നു ?
എനിക്ക് അങ്ങനെ സുഹൃത്തുക്കൾ ഒന്നും ഇല്ല എന്നറിയാമല്ലോ? ജീവിതത്തിൽ നല്ലതും ചീത്തയും പറഞ്ഞു തരാൻ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ള . ഇന്ന് രാവിലെ അച്ഛനുമായി സംസാരിച്ചതിന് ശേഷമാണ് മനസിലായത് എനിക്കെന്തായിരുന്നു പ്രശ്‌നം എന്ന് …..
മൗനത്തോടെ എന്റെ വാക്കുകൾ കാതോർത്തിരിക്കുന്നവരോട് ചുണ്ടിൽ വിരിഞ്ഞ ചെറിയ ഒരു പുഞ്ചിരിയോടെ തുടർന്ന്
എനിക്ക് വേണ്ടത് ഒരു സുഹൃത്തിനെയാണ്, എന്നെ മനസ്സിലാകുന്ന നല്ല ഒരു സുഹൃത്.
വെറും ഒരു ഭാര്യ ഉദ്യോഗസ്ഥയെ അല്ല, CV നോക്കുന്നത് പോലെ ജാതകം നോക്കി തിരഞ്ഞെടുക്കാൻ
ഒന്ന് ശരിയായില്ലെങ്കിൽ പുറത്താക്കി വേറെ നോക്കാൻ പറ്റില്ലാലോ
വെറും ഒരു ജോലിക്കു പോലും ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ പോലെ ഒരു പാട് കാര്യങ്ങൾ എന്തിനാ, നമ്മൾ തിരഞ്ഞെടുക്കുന്ന വ്യക്തി suitable ആണോ എന്നറിയാൻ.
ഇത് ജീവിതകാലം മുഴുവൻ ഒപ്പം ഉണ്ടാവേണ്ട വ്യക്തി അല്ലേ
എന്റെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരേണ്ടവൾ
പരസ്പരം മനസിലാക്കതെ എങ്ങനെ സന്തോഷം പങ്കിടും
കുറച്ചു നേരത്തെ നിശബ്തത്തേക്കു ശേഷം ഞാൻ തുടർന്നു
നിങ്ങൾക്ക് വേണമെങ്കിൽ ചോദിക്കാം, എന്തെ ഇത്ര കാലം ഒന്നും പറയാത്തത് എന്ന് ?
എപ്പോഴും ഒരു ആലോചന വരുമ്പോൾ, ആ കുട്ടിക്ക് എന്താ പ്രശ്‌നം എന്നല്ലേ ചോദിക്കാറു ?
എന്താ എന്റെ പ്രശ്‌നം എന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ ?
ജീവിതത്തിൽ ആദ്യമായി ഇന്ന് രാവിലെ ആണ് അച്ഛൻ അത് ചോദിക്കുന്നത് ?
അപ്പോഴാണ് ഞാൻ എന്നോട് ചോദിച്ചത് ?
You are absolutely correct.
♥️?
?✌️???
Interesting