The Stranger [**SNK**] 64

 

അച്ഛൻ: എന്താ മോനു പ്രശ്നം ?

ഞാൻ: അതാണ് അച്ഛാ ഞാനും ആലോചിക്കുന്നത്

അച്ഛൻ: വേറെ എന്തെങ്കിലും ഇഷ്ടങ്ങളുണ്ടോ മോന് ?

ഞാൻ: അച്ഛാ, സാധാ അച്ഛനാവല്ലേ ….

അച്ഛൻ: പിന്നെന്താ പ്രശ്നം?

ഞാൻ: അതാണ് എനിക്കും അറിയാത്തതു, ഇതിനെ കുറിച്ചാലോചിക്കുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആണ്

അച്ഛൻ: മോനാ കുട്ടിയയെ ഇഷ്ടമായില്ലേ

ഞാൻ: എനിക്കാ കുട്ടി ഏതാ എന്ന് പോലും ഓർമ്മയില്ല

അച്ഛൻ: എന്നാൽ അമ്മയോട് ഫോട്ടോ വാങ്ങി അയച്ചു തരാൻ പറയാം

ഞാൻ: ഞാൻ ചോദിച്ചതാ, അപ്പൊ പറഞ്ഞത് അവർ നല്ല ഓർത്തഡോക്സ്‌ ഫാമിലി ആണ്, ഉറപ്പിക്കുന്നതിനു മുമ്പ്‌ ഫോട്ടോ ഒന്നും തരില്ല എന്ന; പിന്നെ നാളെ നേരിട്ട് പോവുമ്പോൾ കാണാലോ എന്നും

അച്ഛൻ: മോന് ആ കുട്ടിയെ ഇഷ്ടപെട്ടാൽ, വിവാഹം കഴിക്കുന്നതിനു പ്രശ്‌നം ഒന്നുമില്ലലോ ?

ഞാൻ: എനിക്കറിയില്ല അച്ഛാ

അച്ഛൻ: മോനൊരു കാര്യം ചെയ്യൂ, ഏതായാലും അമ്മ ചെല്ലാം എന്നു പറഞ്ഞില്ലേ, വെറുതെ അമ്മക്ക് നാണക്കേടാക്കണ്ട. മോനവിടെ ചെല്ല്, എന്നിട്ട് ആ കുട്ടിയോട് ഒറ്റയ്ക്ക് സംസാരിക്കണം എന്ന് പറ, പരസ്പരം മനസിലാക്കാൻ പറ്റുമോ എന്ന് നോക്ക്, എന്നിട്ടു ഇഷ്ടപെടുവാണെങ്കിൽ ഉറപ്പിച്ചാൽ മതി

ഞാൻ: ശരി അച്ഛാ, അങ്ങനെ ചെയ്യാം; ഞാനായിട്ട് അമ്മയെ വിഷമിപ്പിക്കുന്നില്ല.

അച്ഛൻ: ഓക്കേ മോനെ, മോനെന്നാൽ വീട്ടിൽ ചെല്ലാൻ നോക്ക്

ഞാൻ: ശരി അച്ഛാ.

എന്റെ ജീവിതത്തിലെ അച്ഛനുമായുള്ള ഏറ്റവും ദൈർഘ്യമുള്ള സംഭാഷണമായിരുന്നു അത്. ഒരു പരുതിവരെ അതൊരു ആശ്വാസവുമായിരുന്നു. അങ്ങനെ ഞാൻ റൂമിൽ പോയി വേഷം മാറി നാട്ടിലേക്കു പുറപ്പെട്ടു.

ഉച്ചയോടടുത്തു ഞാൻ വീട്ടിൽ എത്തിയപ്പോൾ. അമ്മ എന്നെ മൈൻഡ് പോലും ചെയ്തില്ല. നാളെ പോവാനായി അമ്മാവനും അമ്മായിയുമെല്ലാം അവിടെ എത്തിയിരുന്നു. കുളിച്ചു വേഷം മാറി വന്ന എനിക്ക് ഭക്ഷണം വിളമ്പി തന്നത് അമ്മായിയായിരുന്നു. കഴിച്ചു കൈ കഴുകി റൂമിലേക്ക് തിരിച്ചു നടക്കാനൊരുങ്ങിയ എന്നെ അമ്മായി പിടിച്ചു സോഫയിലിരുത്തി. മുത്തശ്ശിയും അമ്മാവനും വല്യമ്മയും ചെറിയച്ഛനും എല്ലാം എന്റെ ചുറ്റും നിരന്നിരുന്നു പരിഭവങ്ങൾ പറഞ്ഞു തുടങ്ങി;

എന്തിനാ അമ്മയെ വിഷമിപ്പിക്കുന്നത്?

അമ്മക്ക് പ്രായമായി വരികയെല്ലേ ?

നിനക്ക് വേണ്ടി അല്ലേ അച്ഛനും അമ്മയും ഇത്രയും കാലം ജീവിച്ചത് ?

അവരെ വിഷമിപ്പിക്കാൻ പാടുണ്ടോ ?

നിന്റെ നല്ലതിന് വേണ്ടിയല്ലേ അവര് പറയുന്നത് ?

നല്ല കുട്ടിയല്ലേ?

എന്താ ആ കുട്ടിക്കു പ്രശ്‌നം ?

എന്ന് തുടങ്ങി ഒരുപാട് ചോദ്യങ്ങൾ. അവസാനം തൊണ്ടയിലെ വെള്ളം വറ്റിയതു കൊണ്ടോ അതോ ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ടോ എല്ലാവരും ഒന്നടങ്ങി എന്റെ മുഖത്തേക്ക് നോക്കി. എന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ടാണ് എന്ന് തോന്നുന്നു അമ്മയും റൂമിനു പുറത്തേക്ക് വന്നു. എല്ലാവരെയും ഒരു ഇരുത്തിനോക്കി ആദ്യമായി എന്റെ ശബ്‌ദം ഉയർന്നു

എന്താണ് എന്റെ പ്രശ്‌നം എന്ന് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

4 Comments

  1. You are absolutely correct.

  2. Ꮆяɘץ`?§₱гє?

    ?✌️???

    1. Interesting

Comments are closed.