The Stranger
Author :**SNK**
സൂര്യൻ വീട്ടിൽ പോയി, ചന്ദ്രേട്ടൻ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്, കൂട്ടിനു എണ്ണിയാൽ ഒടുങ്ങാത്ത സുഹൃത്തുക്കളുമായി.
സൂര്യൻ എന്നും മുടങ്ങാതെ ഒറ്റക്ക് ജോലിക്കു വരുമ്പോൾ ചന്ദ്രേട്ടന് ആ പ്രശ്നങ്ങൾ ഒന്നും അത്ര ഇല്ല. മാസത്തിൽ ഒന്ന് രണ്ടു ദിവസം മാത്രം മുഴുവൻ ശ്രദ്ധയും കൊടുത്താൽ മതി ബാക്കി ഉള്ള ദിവസങ്ങളിൽ ആവിശ്യത്തിനനുസരിച്ചു എത്തിനോക്കിയാൽ മതി, പിന്നെ രണ്ടു ദിവസം അവധിയും; ഏറ്റവും പ്രധാനം ഒരിക്കലും തനിച്ചിരിക്കേണ്ടി വരില്ല.
അതു കൊണ്ട് തന്നെ എനിക്കെന്നും അസൂയയായിരുന്നു പുള്ളിയോട്. ഇടെക്കിടെ ഞാൻ എന്റെ വീട്ടുമുറ്റത്തെ തിണ്ണയിലിരുന്ന് മാനത്തേക്കു നോക്കി അസൂയപ്പെടാറുണ്ട്. അങ്ങനെ കാര്യമായി സുഹൃത്തുക്കളില്ലാത്ത എനിക്ക് പുള്ളിയുടെ കൂടെ മാനതിങ്ങനെ ഒരു പാട് പേരു കൂടെ നിക്കുന്നത് കാണുമ്പോൾ നല്ല വിഷമം വെറും, തനിച്ചിരുന്നു കരയാറുമുണ്ട്.
വിഷമമുണ്ടെങ്കിലും ഒരു പരുധിവരെ തെറ്റ് എന്റെ ഭാഗത്തു തന്നെ ആണ്, കുറച്ചധികം introvert ആണ് ഞാൻ. പെൺകുട്ടികളുടെ കാര്യം പറയേ വേണ്ട, അവരോട് ഒന്ന് സംസാരിക്കണം എന്ന് വിചാരിക്കുമ്പോൾ തന്നെ മുട്ടിടിക്കും. 28 വയസ്സായി, അതിനൊരു മാറ്റവും വന്നിട്ടില്ല.
അപ്പോൾ ഇത്രയും കാലം അനങ്ങാതെ ഇരുന്നിട്ട് ഇപ്പോൾ പെട്ടെന്നെന്താ പ്രെശ്നം എന്നല്ലേ.
നാളെ എന്റെ വിവാഹം ഉറപ്പിക്കുകയാണ് !!!!!!
ഞാൻ Mahesh Narayanan. പ്രവാസിയായ നാരായണന്റെയും വീട്ടമ്മയായ സാവിത്രിയുടെയും ഒറ്റ മകൻ. കൊച്ചിയിൽ ഒരു പ്രമുഖ share broking സ്ഥാപനത്തിൽ Market Analyst ആണ്. അഞ്ചക്ക മാസ ശമ്പളം; നാട്ടിൽ അച്ഛന്റെ കഷ്ടപ്പാടിന്റെ വകയായി ഒരത്യാവിശം നല്ല ഒരു ഇരുനില വീട്. കുടിക്കില്ല , വലിക്കില്ല, കാരണം എന്റെ അച്ഛൻ ഇതൊന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ കല്യാണ ബ്രോക്കർമാരുടെ വാക്കുകൾ കടമെടുത്താൽ, a most eligible bachelor.
അച്ഛൻ ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ വിവാഹം കഴിച്ചു, അതു കൊണ്ട് തന്നെ ആ പ്രായമെത്തിയപ്പോൾ തൊട്ടു അമ്മ പറയാൻ തുടങ്ങിയതാണ് എൻ്റെ വിവാഹത്തെ പറ്റി. അത് എങ്ങനെയൊക്കെയോ വലിച്ചു നീട്ടി ഇതു വരെ കൊണ്ടെത്തിച്ചു. അമ്മയിപ്പോൾ പിടിച്ച പിടിയിൽ കെട്ടിക്കും എന്ന വാശിയിലാണ്. വീട്ടിൽ അമ്മയും, അമ്മയുടെ അമ്മയും മാത്രമേ ഉള്ളു. എന്റെ വിവാഹം കഴിഞ്ഞിട്ട് വേണം അച്ഛനു നാട്ടിൽ സെറ്റൽ ചെയ്യാൻ എന്നാണ് അമ്മയുടെ പുതിയ വാദം.
You are absolutely correct.
♥️?
?✌️???
Interesting