“സർ, എന്റെ വിവാഹമാണ് ജനുവരി 30ന്.
പുഞ്ചിരിപൊഴിച്ചുകൊണ്ട് അവൾ പറഞ്ഞു.
” ആഹാ, ആശംസകൾ, എവിടെനിന്നാണ്?”
“മലപ്പുറം, തിരൂരിൽ നിന്നാണ്.”
“മ്, എന്നാൽ ശരി ഞങ്ങൾ ഇറങ്ങി. ജിനു, ആരേയും കള്ളം പറഞ്ഞുപറ്റിക്കരുത്. അത് തെറ്റാണ്. നമ്മളിൽ വിശ്വസിക്കുന്നവരുടെ ആ വിശ്വാസത്തെയാണ് അത് ചോദ്യം ചെയ്യുന്നത്
ആ പിന്നെ ജിനു എപ്പോഴും അവയിലബിളായിരിക്കണം ഞങ്ങൾ വിളിക്കും.”
“ഉവ്വ് സർ, ”
അനസ് അവരുടെ നമ്പർ കുറിച്ചുവച്ചു.
വയനാട്ടിൽ നിന്നും ചുരമിറങ്ങുമ്പോൾ വൈകുന്നേരം നാലുമണി കഴിഞ്ഞിരുന്നു.
അടിവാരതെത്തിയപ്പോൾ ഓരോ ചായ കുടിച്ച് അവർ കൊച്ചിയിലേക്കു യാത്രതിരിച്ചു.
“അക്സ, ജിനു, അതുല്യ. ഇവരിൽ നിന്നും കിട്ടിയ മൊഴി ഒന്ന് വിലയിരുത്തിയലോ?”
കാറിലിരുന്ന് രഞ്ജൻ അതുപറഞ്ഞപ്പോൾ പിൻസീറ്റിലിരുന്ന് ശ്രീജിത്ത് കേസ് ഫയൽ മറിച്ചു.
“സർ, ഈ ജിനുവിനെ വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ട്.”
ശ്രീജിത്ത് പറഞ്ഞപ്പോൾ അനസും അതേ അഭിപ്രായം പറഞ്ഞു.
“തുടർന്നുള്ള അന്വേഷണത്തിൽ ജിനു വരുന്നുണ്ടോ എന്നുനോക്കാം.” രഞ്ജൻ തന്റെ മീശയെ ഒന്നുതടവികൊണ്ടു പറഞ്ഞു.
“സർ അക്സ പറഞ്ഞ ഒരുകാര്യം ശ്രദ്ധിച്ചിരുന്നോ? നീന ഫോണിൽ ഡയമണ്ടിന്റെ കാര്യങ്ങൾ സംസാരിക്കാറുണ്ടന്ന്. സർ, എന്റെ ഒരു സംശയമാണ്. രഹസ്യമായി കീ സൂക്ഷിക്കണമെങ്കിൽ നിനക്ക് ആ ബിസ്നെസുമായി എന്തെങ്കിലും ബന്ധം.”
“അതെന്താ ശ്രീ, അങ്ങനെ സംശയിക്കാൻ കാരണമെന്തെങ്കിലും.?”
രഞ്ജൻ ചോദിച്ചു.