The Mythic Murders Part 2 : Chapter 1 [ Vishnu ] 18


The Mythic Murders 

Part 2

 

Chapter 1 :

New life Older memories 

 

AUTHOR : VISHNU

കുറെ കാലങ്ങളായി ഇവിടെയെത്തിയിട്ടെന്ന് അറിയാം…തിരക്കുകൾ ചില കാരണങ്ങൾ എല്ലാം എന്നെ പിന്നോട്ട് വലിച്ചു എന്നതാണ് സത്യം

 

പ്രേമം എന്ന കഥ പൂർത്തിയാക്കിയെങ്കിലും അസുരൻ, mythic murders എന്നീ കഥകൾ പൂർത്തി ആയിട്ടില്ല എന്ന് അറിയാം

 

ഇപ്പോൾ ഒരു തിരിച്ചു വരവിനാണ് ശ്രമിക്കുന്നത്…the mythic murders സീസൺ 2 ഞാൻ ഇപ്പോൾ തുടങ്ങുകയാണ്…പക്ഷെ ഇവിടെ ആരൊക്കെയുണ്ടെന്ന് എനിക്ക് അറിയില്ല..

 

കഥ എഴുതുമ്പോൾ നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് എനിക്ക് ആകെ കിട്ടുന്നത്.. അത് കിട്ടിയില്ലെങ്കിൽ ഞാൻ ഈ സ്ഥലം പൂർണമായും വിടും.. മറ്റുള്ളവർ പോയ അതെ സ്ഥലത്ത് തന്നെ ഞാനും ഉണ്ട്…. ഇവിടെ ആൾകാർ ഇല്ലെങ്കിൽ ഞാൻ അവിടെ തുടരാൻ ആണ് തീരുമാനം.. പ്രേമം ഞാൻ പൂർണമായും ഇട്ടിട്ടുണ്ട് അവിടെ…ഒപ്പം അതിന്റെ ക്ലൈമാക്സ്‌ ഞാൻ റഷ് ചെയ്തു എന്ന കുറ്റം ഉൾക്കൊണ്ട്‌ തന്നെ മറ്റൊരു വേർഷൻ ആണ് തരാൻ ശ്രമിക്കുന്നത്

 

അസുരൻ കുറച്ചു അധികം മാറ്റങ്ങളോടെ ഞാൻ അവിടെ തുടങ്ങുകയാണ്…എല്ലാരും കൂടെ ഉണ്ടാകും എന്ന് കരുതുന്നു…

 

എന്ന് വിഷ്ണു

 


പെട്ടെന്നുള്ള ശബ്ദം കേട്ടാണ് ധ്യാൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്…

അവൻ ബെഡിലേക് ഇരുന്ന ശേഷം നന്നായി ശ്വാസം എടുത്തു തുടങ്ങി…പഴയ പല ഓർമകളും മനസ്സിലൂടെ പോയത് പോലെ…

 

കുറച്ചു നേരം കണ്ണുകൾ അടച്ചു ഇരുന്ന ശേഷം അവൻ എഴുനേറ്റു ആ റൂമിലെ ബാത്‌റൂമിലേക്കു നടന്നു അവിടെ ഉണ്ടായിരുന്ന ആ കണ്ണാടിയിലേക്ക് നോക്കി….

 

പഴയ ധ്യാൻ…എന്നോ പോയിരിക്കുന്നു…. ഇന്ന്…ആ ധ്യാൻ തന്നെ ആണോയെന്ന് അവൻ കുറച്ചു നേരം ആലോചിച്ചു…മാറിയിരിക്കുന്നു…

 

മുന്നേ തടി വച്ചിരുന്ന തന്റെ മുഖം…ഇന്ന് ക്ലീൻ ഷേവ് ചെയ്തിരിക്കുന്നു…അവൻ അതിലെ കുറ്റിരോമങ്ങൾ കണ്ടു ഷേവിങ് സെറ്റ് കൊണ്ട് അത് മുഴുവൻ ക്ലീൻ ആക്കി

 

ശേഷം ഫ്രഷ് ആയ ശേഷം അകത്തേക്ക് വന്നു…ആ റൂമിലെ തന്നെ ചുമരിൽ അത് തൂക്കി ഇട്ടിരുന്നു…. ഒരു പോലീസ് യൂണിഫോം…അതിലെ ആ പേര്

 

സബ് ഇൻസ്‌പെക്ടർ ധ്യാൻ കൃഷ്ണ….

 

😈

 

സമയം ഏകദേശം രാവിലെ 9 മണി ആയപ്പോഴാണ് ധ്യാൻ സ്റ്റേഷനിലേക് എത്തിയത്…. തമിഴ്നാട് – പാലക്കാട്‌ ബോർഡറിനോട് ചേർന്നുള്ള ഒരു സ്ഥലത്തെ പോലീസ് സ്റ്റേഷൻ…തന്റെ ആദ്യത്തെ പോസ്റ്റിങ്ങ്‌….

 

എന്നാൽ അവിടെ വലിയ കേസുകൾ ഒന്നും വന്നിരുന്നില്ല…കൂടിവന്നാൽ കുറച്ചു സ്ഥല തർക്കങ്ങൾ, ലഹരി വേട്ട…. മോഷണം…

 

ധ്യാൻ എന്നാൽ ആ നാട്ടുകാരുടെ പ്രീതി പെട്ടെന്നു തന്നെ മേടിച്ചെടുത്തിരുന്നു..

1 Comment

Add a Comment

Leave a Reply to N Cancel reply

Your email address will not be published. Required fields are marked *