The Mythic Murders Part 2 : Chapter 1 [ Vishnu ] 73

എന്നാൽ ധ്യാൻ ഈ ജീവിതം അസ്വദിച്ചിരുന്നില്ല എന്നതായിരുന്നു സത്യം…

 

അവന്റെ മനസ്സിൽ അപ്പോഴും ഉണങ്ങാത്ത ഒരു മുറിവായി നന്ദനയും അഭിയും ആ കേസും അങ്ങനെ കിടന്നു…

 

രാവിലെ സ്റ്റേഷനിലേക് കേറുന്ന സമയം തന്നെ കോൺസ്റ്റബിൾ റഹീം അവന്റെ അടുത്തേക് വന്നിരുന്നു…

 

“സർ…കമ്മിഷണർ ജോർജ് സർ വന്നിട്ടുണ്ട് “

 

അത് കേട്ടതും അവൻ ആ റൂമിലേക്കു ഒന്ന് നോക്കി…ജോർജ് സർ ആ സ്റ്റേഷനിൽ വല്ലപ്പോഴും ആണ് വന്നു പോയിരുന്നത്

 

അവൻ യൂണിഫോം ഒന്നുടെ ശരിയാക്കി ഒരു ചിരിയോടെ അകത്തേക്കു കയറ്റി സല്യൂട്ട് ചെയ്തു

 

ജോർജ് ഇതേ സമയം ഫോണിൽ ആയിരുന്നു.. അയാൾ അവനോടു അവിടെ ഇരിക്കാൻ കൈ കൊണ്ട് കാണിച്ച ശേഷം പിന്നെയും കോളിൽ തുടർന്നു

 

ഇതേ സമയം ധ്യാൻ ആ കസേരയിൽ ഇരുന്നു അയാളുടെ മുന്നിൽ…പെട്ടെന്നുള്ള വരവ് എന്തിനാണ് എന്ന ചിന്ത അവനു നന്നായി ഉണ്ടായിരുന്നു

 

കാൾ കഴിഞ്ഞ ശേഷം അയാൾ അവനെ നോക്കി

 

“എന്താടോ സമയത്തിന് സ്റ്റേഷനിൽ വരാരൊന്നും ഇല്ലേ “

 

അയാൾ ഒരു ചിരിയോടെ തന്നെ ആയിരുന്നു അവനോടു സംസാരിച്ചിരുന്നത്…അത് കേട്ട് ധ്യാനും ചിരിച്ചു

 

“സർനു അറിയാലോ…ഇവിടെ എന്ത് കേസ് ആണ് വരുന്നതെന്നൊക്കെ.. നേരത്തെ വന്നിട്ടും കാര്യം ഒന്നുല്ല “

 

ജോർജും അത് കേട്ട് ചിരിച്ചു

 

“ഹാ താൻ പറഞ്ഞ ആ കാര്യം ശരിയാ..ഇവിടെ ഒരു കേസും ഇല്ല…തനിക് വളരാൻ ഇവിടെ നിന്നിട്ട് കാര്യവും ഇല്ല

 

അത് കൊണ്ട് ദാ നിനക്ക് നല്ല സന്തോഷം ഉള്ള കാര്യം ഇതിലുണ്ട് “

 

അത് പറഞ്ഞു അയാൾ അവന് മുന്നിലേക്ക് ഒരു ലെറ്റർ വച്ചു…ധ്യാൻ എന്നാൽ എന്താണെന്ന സംശയത്തിൽ അതിലേക്കും അയാളെയും ഒന്ന് നോക്കി

 

“എടുത്തു വായിക്കേടോ…. “

 

അയാൾ ചിരിയോടെ പറയുന്നത് കേട്ട അവൻ ആ ലെറ്റർ തുറന്നു വായിച്ചു…അവന്റെ കണ്ണുകൾ കുറുകി…അവൻ ആ ലെറ്റർ മടക്കി വച്ചു ടേബിളിൽ തന്നെ

 

“സാർ.. ഞാൻ…ഞാൻ ഇവിടെ ഓക്കേ ആണ്…എനിക്ക് ട്രാൻസ്ഫർ വേണമെന്നില്ല…”

 

അത് കേട്ട ജോർജ് ഒരു നിമിഷം ഞെട്ടി..

 

“നീ എന്താ ധ്യാനെ പറയുന്നേ…എറണാകുളത്തേക് ട്രാൻസ്ഫർ എല്ലാവർക്കും കിട്ടുന്നതാണോ…നിനക്ക് എന്ത് പറ്റി “

 

അയാൾ അത് പറയുന്ന സമയം അവന്റെ ചിന്തകൾ പല വഴിക്ക് ആയിരുന്നു…. അവൻ അയാളെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു

 

“സാർ…ഞാൻ ഇവിടെ ഓക്കേ ആണ്…. ഇവിടെ കേസുകൾ ഇല്ലെങ്കിലും മനസമാധാനം ഉണ്ട് “

 

അവൻ പറയുന്നത് എന്നാൽ അയാൾ ശ്രദ്ധയോടെ തന്നെ കേട്ടിരുന്നു…

 

“ശരി…. തന്റെ ഇഷ്ടം…എന്തായാലും താൻ രാത്രി വീട്ടിലേക് വാ…മേഴ്‌സി നിന്നേം കൂട്ടി വരാൻ പറഞ്ഞിട്ടാണ് രാവിലെ എന്നെ വിട്ടത് തന്നെ…”

11 Comments

  1. ഈ കഥയും ഉപേക്ഷിച്ചോ??

  2. Pl asuran kanunnillallo

  3. but athil kanunnillallo asuran

  4. നിധീഷ്

    ഇതിന്റെ ബാക്കി ഇനി വരുവോ.. പിന്നെ ഒരു കാര്യം കൂടി അപരാജിതൻ plൽ ബാക്കി വരുന്നുണ്ടോ..?

  5. Where are you posting other stories. Pls give that address

  6. അസുരൻ്റെ ബാക്കി എവിടെയാ പോസ്റ്റ് ചെയ്യുന്നേ.

      1. Pl il name entha

      2. Pl asuran kanunnillallo

Comments are closed.