The Mythic Murders Part 2 : Chapter 1 [ Vishnu ] 74

 

അത് പറഞ്ഞു അയാൾ അവന്റെ തോളിൽ ഒന്ന് കൈ കൊണ്ട് തട്ടിയ ശേഷം പുറത്തേക് പോയി

 

അയാൾ പോയതും അവൻ ശ്വാസം വിട്ട ശേഷം അവന്റെ ചയറിൽ മുകളിലേക്കു നോക്കി ചാരിയിരുന്നു…അവന്റെ ഉള്ളിലൂടെ ആ ചിന്തകൾ തന്നെ ആയിരുന്നു പോയിരുന്നത്…ഒരിക്കലും അവന് മറക്കാൻ ആകാത്ത ചിന്തകൾ…

 

😈

 

 

“എന്നാലും എറണാകുളതേക്ക് ഒക്കെ ട്രാൻസ്ഫർ കിട്ടിയിട്ടും പോകാത്ത ഒരാളെ ഞാൻ ആദ്യം ആയാണ് കാണുന്നത് “

 

തന്റെ വീടിന്റെ ഉമ്മറത്തുള്ള ടേബിളിൽ ഒരു ഗ്ലാസ് മദ്യവും ആയി ഇരിക്കുക ആയിരുന്നു ജോർജ്…അയാളുടെ നേരെ മുന്നിൽ ആയി ഒരു ചിരിയോടെ ധ്യാനും

 

“അത് അങ്ങനെയല്ല സർ…എനിക്ക് ആ സ്ഥലം ശരിയാകില്ല.. അതിനു അതിന്റെതായ കാരണങ്ങളുണ്ട്…. ശരി ആകില്ല സാറെ “

 

അത് പറഞ്ഞു അവന് കയ്യിലെ ഗ്ലാസ്‌ മുഴുവൻ കുടിച്ച ശേഷം അടുത്ത ഗ്ലാസ്‌ ഒഴിച്ചു

 

“എടൊ അങ്ങനെ ആണേൽ എന്താ കാര്യം എന്നെങ്കിലും പറഞ്ഞൂടെ…. എന്തായാലും ഇപ്പൊ വേറെ പണിയൊന്നും ഇല്ല…കഥ കേൾക്കലോ “

 

അടുത്ത ഗ്ലാസ്‌ ഒഴിച്ച് കൊണ്ട് പറയുന്ന ആളെ അവൻ ചിരിയോടെ നോക്കി…ശേഷം അവൻ ആകാശത്തേക് കണ്ണുകൾ പായിച്ചു.. ആ ഇരുട്ടിലേക് നോക്കികൊണ്ട് തന്നെ അവൻ ആ പഴയ കാലത്തിലേക്ക് പോകുകയായിരുന്നു…

 

 

 

5 വർഷങ്ങൾക്ക് മുൻപ്

 

 

 

ധ്യാനും സിദ്ധാർഥും അഭിയുടെ വീടിന്റെ സൈഡിൽ ഇരിക്കുകയായിരുന്നു…സിദ്ധാർഥ് അവിടെ എത്തിയതുമുതൽ ഈ സമയം വരെ ധ്യാൻ അവനോടു ഒന്നും മിണ്ടിയില്ല..താഴേക്ക് നോക്കി ഇരിക്കുക മാത്രമാണ് അവൻ ചെയ്തത്…ധ്യാനിന്റെ അവസ്ഥ മനസ്സിലാക്കിയ സിദ്ധാർഥ് ഒന്നും മിണ്ടാതെ അടുത്തിരുന്നു..

 

 

വീടിന്റെ അകത്തു ഫോറൻസിക്കുകാരും പോലീസുകാരും പരിശോദിക്കുകയിരുന്നു…കൂടെ പ്രിയയും ഉണ്ട്..

 

അപ്പോഴാണ് അവർ വീടിന്റെ മുന്നിൽ നിന്നുമുള്ള കരച്ചിൽ കേട്ടത്..നന്ദനയുടെ കരച്ചിൽ ആണെന്ന് പെട്ടെന്ന് തന്നെ ധ്യാനിന് മനസ്സിലായി..അവനു ആ കാഴ്ച കാണാൻ ഉള്ള ത്രാണി ഇല്ലാത്തതുകൊണ്ടു തന്നെ അവൻ അവിടേക്ക് നോക്കിയില്ല…

 

എന്നാൽ സിദ്ധാർഥ് അവിടെ നോക്കി..ആ കാഴ്ച അവനിൽ സങ്കടം മാത്രമായിരുന്നില്ല ഒരു ഞെട്ടൽ കൂടിയാണ് സമ്മാനിച്ചത്..ആ കാഴ്ച കണ്ട അവന്റെ ഉള്ളു പിടഞ്ഞു…അത് ധ്യാൻ കാണാതെ ഇരിക്കാൻ വേണ്ടി സിദ്ധാർഥ് ഒന്നും ഇല്ലാത്തത് പോലെ ഇരുന്നു..

 

പെട്ടെന്നാണ് അവിടെ ഒരു ബഹളം ഉണ്ടായത്..അത് കേട്ടതും ധ്യാനും സിദ്ധാർഥും അവിടേക്ക് ഓടി..നന്ദന ബോധം നഷ്ടമായി താഴെ വീണിരുന്നു..അത് കണ്ട ഉടൻ തന്നെ ധ്യാനും സിദ്ധാർഥും കുറച്ചു പേരും ചേർന്നു അവിടെ ഉള്ളൊരു വണ്ടിയിൽ അവളെയും കൊണ്ടു അടുത്തുള്ള ആശുപത്രിയിലേക്ക് യാത്ര തിരിച്ചു..

11 Comments

  1. ഈ കഥയും ഉപേക്ഷിച്ചോ??

  2. Pl asuran kanunnillallo

  3. but athil kanunnillallo asuran

  4. നിധീഷ്

    ഇതിന്റെ ബാക്കി ഇനി വരുവോ.. പിന്നെ ഒരു കാര്യം കൂടി അപരാജിതൻ plൽ ബാക്കി വരുന്നുണ്ടോ..?

  5. Where are you posting other stories. Pls give that address

  6. അസുരൻ്റെ ബാക്കി എവിടെയാ പോസ്റ്റ് ചെയ്യുന്നേ.

      1. Pl il name entha

      2. Pl asuran kanunnillallo

Comments are closed.