അവിടെ അവൾക്ക് പുതിയ കൂട്ടുകാരും ഉണ്ടായി..
അവൾ കോളേജിൽ പഠിക്കുന്ന സമയം അവളെ നിരീക്ഷിച്ചു…. അവളുടെ കൂട്ടുകാരെയും…
പതിയെ അതിൽ ഒരാളും ആയി അവൾ പ്രേമത്തിൽ ആയി..അതറിഞ്ഞ നമ്മുടെ നായകൻ ആകെ വിഷമത്തിൽ ആയി..
അവസാനം വീട്ടുകാരുടെ എതിർപ്പ് മറികടന്നു അവൾ പ്രേമിച്ച ആളെ കെട്ടി…
ഭർത്താവിന്റെയും കൂട്ടുകാരുടെയും കൂടെ സന്തോഷത്തിൽ നില്കുന്ന അവളെ കണ്ട നമ്മുടെ നായകൻ നെഞ്ചു തകർന്നു അവിടെ നിന്നും പോയി..അവളെ പതിയെ മനസ്സിൽ നിന്നും എടുത്തു കളഞ്ഞു..
കുറെ കാലം സങ്കടത്തിൽ ഇരുന്ന നമ്മുടെ നായകൻ പിന്നീട് അതൊക്കെ വിട്ടു അവന്റെ സ്വപ്നം തേടി പോയി..”
സിദ്ധാർഥ് ധ്യാനിന്റെ മുഖത്ത് തന്നെ നോക്കി ഇരുന്നുപോയി..അവന്റെ മുഖത്തെ ഞെട്ടൽ മാറിയിരുന്നില്ല..
“നായകന്റെ പേര് സിദ്ധാർഥ് ജയപ്രകാശ്
നായികയുടെ പെര് നന്ദന…നന്ദു..”
അതും പറഞ്ഞു ധ്യാൻ സിദ്ധാർത്തിനെ നോക്കി..
“ശരിയല്ലേ…”
സിദ്ധാർഥ് ആകെ ഞെട്ടി തരിച്ചു പോയിരുന്നു..അവന്റെ കയ്യിൽ ഉണ്ടായിരുന്ന ചായ കപ്പ് കയ്യിൽ നിന്നും താഴെ വീണുപോയി..
“എനിക്ക് എല്ലാം അറിയാം സിദ്ധു..പണ്ട് നന്ദു പറഞ്ഞിരുന്നു അവളുടെ പുറകെ നടന്നു സ്നേഹിച്ച ഒരു സിദ്ധാർഥിനെ പറ്റി.. പക്ഷെ അത് നീ ആണെന്ന് അറിയില്ലായിരുന്നു..പക്ഷെ കഴിഞ്ഞ 2 ദിവസമായി നിന്നെ കണ്ടപ്പോൾ നിന്റെ വിഷമം ഒക്കെ കണ്ടപ്പോഴാണ് എനിക്ക് സംശയം തോന്നിയത്..അതുകൊണ്ടു തന്നെ ആണ് ഇന്നലെ നിന്റെ നാട്ടിൽ പോയി ഒന്നു അന്വേഷിച്ചത്…”
ഈ സമയം മുഴുവൻ സിദ്ധാർഥ് തല താഴ്ത്തി ഇരിക്കുകയായിരുന്നു..
ധ്യാൻ എന്നാൽ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി…. കുറച്ചു നേരം കഴിഞ്ഞപ്പോൾ സിദ്ധാർഥ് കണ്ടത് ഒരു ബാഗും എടുത്തു മുറിയിൽ നിന്നും ഇറങ്ങുന്ന ധ്യാനിനെ ആണ്.
എന്നാൽ സിദ്ധാർഥ് ഒന്നും മിണ്ടാൻ പോയില്ല.. അവൻ അവിടെ തന്നെ ഇരുന്നു….
തുടരും…..
Super