“ഡാ മതി കുടിച്ചത് വാ..”
അതും പറഞ്ഞു ധ്യാൻ അവനെ തട്ടി വിളിച്ചു…എന്നാൽ അവൻ ധ്യാനിനെ നോക്കി ചിരിച്ച ശേഷം പിന്നെയും കുടി തുടർന്നു..
എന്നാൽ ധ്യാൻ അവന്റെ കയ്യിൽ ഉള്ള ആ കുപ്പി പിടിച്ചു മേടിച്ച ശേഷം വലിച്ചെറിഞ്ഞു..
“മതി കുടിച്ചത് ..”
അതും പറഞ്ഞു അവൻ സിദ്ധാർഥിനെ താങ്ങി എടുത്തു താഴേക്ക് നടന്നു..
താഴെ സിദ്ധാർഥിന്റെ മുറിയിൽ എത്തിയ ധ്യാൻ സിദ്ധാർഥിനെ കട്ടിലിൽ ഇരുത്തിയതും അവൻ കട്ടിലിലേക്ക് വീണു..
കുടിച്ചു നല്ല ഫിറ്റിൽ ആയിരുന്ന സിദ്ധാർഥിനെ ഉണർത്താൻ ധ്യാൻ ശ്രമിച്ചില്ല..അവൻ ഒന്നു കുളിച്ച ശേഷം അവന്റെ കട്ടിലിൽ കിടന്നു..
_______
മുഖത്ത് ശക്തമായ വെയിൽ അടിച്ചപ്പോൾ ആണ് സിദ്ധാർഥ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്..അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നെങ്കിലും ശക്തമായ തലവേദന കാരണം അവനു എഴുന്നേറ്റു നിൽക്കാൻ കഴിഞ്ഞില്ല..
തല വേദന കുറഞ്ഞ ശേഷമാണ് അവൻ എഴുന്നേറ്റു മുറിയുടെ പുറത്തേക്ക് ഇറങ്ങിയത്…മുഴുവൻ പേപ്പറുകൾ കൊണ്ട് നിറഞ്ഞ ആ മുറിയിൽ നിന്നും ബൽകോണിയിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് ധ്യാൻ ഇരിക്കുന്നുണ്ടായിരുന്നു..
അവൻ ധ്യാനിന്റെ അടുത്തുപോയി ഇരുന്നു..ധ്യാൻ പുറത്തേക്ക് നോക്കിക്കൊണ്ടു ചായ കുടിക്കുകയായിരുന്നു..
സിദ്ധാർഥിനെ കണ്ടതും ധ്യാൻ അവന്റെ അടുത്തുണ്ടായിരുന്ന ഒരു കപ്പ് എടുത്തു സിദ്ധാർത്തിന് നൽകി..
“കുടിച്ചോ..തല വേദന കുറയും..”,
അത് കേട്ട സിദ്ധാർഥ് ആ കപ്പിൽ ഉണ്ടായിരുന്ന ചായ കുടിക്കാൻ തുടങ്ങി..
“നീ എന്റെ അടുത്തു നിന്നും എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കുന്നുണ്ടോ..”
അത് കേട്ട സിദ്ധാർഥ് എന്തെന്ന ഭാവത്തിൽ ധ്യാനിനെ നോക്കി..
ധ്യാനിനെ മുഖത്തു അപ്പോഴും ഒരു സീരിയസ്നെസ് ഉണ്ടായിരുന്നില്ല..അവന്റെ മുഖത്തു അപ്പോഴും ഒരു ചിരി ആയിരുന്നു ഉണ്ടായിരുന്നത്..
“ഡാ നീ എന്തൊക്കെയാ ഈ പറയുന്നേ..”
ധ്യാൻ സിദ്ധാർഥിന്റെ നോക്കി ഒന്നു ചിരിച്ചു..
“ഞാൻ ഇവിടെവന്ന ദിവസം ഓർമ്മയുണ്ടോ.. അന്ന് വന്നു കയറിയ നീ എന്നെ പറ്റിയുള്ള എല്ലാ വിവരങ്ങളും പറഞ്ഞു.. പിന്നീട് നീ തന്നെ പറഞ്ഞു ആൾക്കാരുടെ വിവരങ്ങൾ ശേഖരിച്ചു നൽകുകയാണ് നിന്റെ ജോലി എന്ന്…
എന്നെ പറ്റി നീ ഇത്രയും അറിയണമെങ്കിൽ ആരെങ്കിലും എന്നെ പറ്റി അന്വേഷിച്ചു വരണ്ടേ?അല്ലാതെ എങ്ങനെ നീ എന്നെ പറ്റി ഇത്രയും പഠിച്ചു.. മനസ്സിലാക്കി….”
അത് കേട്ട സിദ്ധാർഥിന്റെ മുഖം മാറുന്നത് ധ്യാൻ കണ്ടു..
“ഞാൻ ഒരു കഥ പറയാം..നീ ശ്രദ്ധിക്കുമോ..”
Super