സിദ്ധാർഥും ധ്യാനും കൊച്ചിയിലേക്ക് യാത്ര തിരിച്ചു..
ധ്യാൻ പുറത്തേക്ക് തന്നെ നോക്കി നിന്നു..അവനു ഇപ്പോഴും കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ ആയിരുന്നില്ല..അവൻ ആകെ തകർന്ന് പോയിരുന്നു..അവൻ കണ്ണുകൾ അടച്ചു കിടന്നു..പതിയെ അവൻ ഉറക്കത്തിലേക്ക് വീണു..
മണിക്കൂറുകൾ കടന്നുപോയി…..അവരുടെ കാർ കൊച്ചി നഗരത്തിൽ എത്താനായപ്പോൾ ആണ് ധ്യാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.
കണ്ണുകൾ ഒന്നു തിരുമിയ ശേഷം അവൻ പുറത്തേക്ക് നോക്കി..ചെറിയ രീതിയിൽ മഴ പെയ്യുന്നുണ്ടായിരുന്നു..
“സിദ്ധു നീ വണ്ടി ഒന്ന് സൈഡ് ആക്കിയെ..”
ധ്യാൻ പറഞ്ഞതും സിദ്ധു കാർ സൈഡിൽ ഒതുക്കി..ധ്യാൻ അവന്റെ ഫോണും പേഴ്സും എടുത്തു കാറിൽ നിന്നും ഇറങ്ങി ശേഷം സിദ്ധാർഥിനെ നോക്കി..
“നീ കാറും തിരിച്ചു കൊടുത്തു ഫ്ലാറ്റിലേക്ക് വിട്ടോ..എനിക്ക് ഒരാളെ കാണാൻ ഉണ്ട്..കണ്ടിട്ട് വരാം..”
“എടാ ഒറ്റക്ക് പോകണ്ട ..ഞാനും വരാം..”
അത് കേട്ട സിദ്ധാർഥ് അവനോട് പറഞ്ഞു..
“വേണ്ടെടാ..നീ ഇത്രയും ദൂരം വണ്ടി ഒക്കെ ഓടിച്ചതല്ലേ..നീ ഒന്നു റെസ്റ്റ് എടുക്ക്.. ഞാൻ ഒറ്റക്ക് പോകാം..”
അതും പറഞ്ഞു അവൻ അവൻ നടന്നകന്നു..സിദ്ധാർഥ് കാറും എടുത്തു ജെയിംസിന് തിരിച്ചു നൽകാൻ ആയി പുറപ്പെട്ടു..
😈
അടുത്ത ദിവസം രാത്രി ആണ് ധ്യാൻ കൊച്ചിയിലെ തന്റെ ഫ്ലാറ്റിൽ എത്തിയത്…എന്നാൽ ഫ്ലാറ്റ് പൂട്ടികിടന്നിരുന്നു..
അത് കണ്ട അവൻ നേരെ ടെറസിലേക്കാണ് പോയത്..അവൻ അവിടെ എത്തിയപ്പോൾ കണ്ടത് ഒരു ബീർ കുപ്പിയും പിടിച്ചു അവിടെ ഇരിക്കുന്ന സിധുവിനെ ആയിരുന്നു..
സിധുവിനെ സൈഡിൽ തന്നെ അവൻ കുറച്ചു തീർന്ന കുപ്പികളും കണ്ടു..അവൻ സിദ്ധാർഥിന്റെ അടുത്തുപോയി..
“ഡാ മതി കുടിച്ചത് വാ..”
അതും പറഞ്ഞു ധ്യാൻ അവനെ തട്ടി വിളിച്ചു…എന്നാൽ അവൻ ധ്യാനിനെ നോക്കി ചിരിച്ച ശേഷം പിന്നെയും കുടി തുടർന്നു..
എന്നാൽ ധ്യാൻ അവന്റെ കയ്യിൽ ഉള്ള ആ കുപ്പി പിടിച്ചു മേടിച്ച ശേഷം വലിച്ചെറിഞ്ഞു..
“മതി കുടിച്ചത് ..”
അതും പറഞ്ഞു അവൻ സിദ്ധാർഥിനെ താങ്ങി എടുത്തു താഴേക്ക് നടന്നു..
താഴെ സിദ്ധാർഥിന്റെ മുറിയിൽ എത്തിയ ധ്യാൻ സിദ്ധാർഥിനെ കട്ടിലിൽ ഇരുത്തിയതും അവൻ കട്ടിലിലേക്ക് വീണു..
കുടിച്ചു നല്ല ഫിറ്റിൽ ആയിരുന്ന സിദ്ധാർഥിനെ ഉണർത്താൻ ധ്യാൻ ശ്രമിച്ചില്ല..അവൻ ഒന്നു കുളിച്ച ശേഷം അവന്റെ കട്ടിലിൽ കിടന്നു..
_______
മുഖത്ത് ശക്തമായ വെയിൽ അടിച്ചപ്പോൾ ആണ് സിദ്ധാർഥ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്..അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നെങ്കിലും ശക്തമായ തലവേദന കാരണം അവനു എഴുന്നേറ്റു നിൽക്കാൻ കഴിഞ്ഞില്ല..
Super