അതു കേട്ടതും അവനോടു യാത്രയും പറഞ്ഞു സിദ്ധാർഥ് അഭിയുടെ വീട്ടിലേക്ക് പോയി..
_____
രാവിലെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത നന്ദനയെ കാത്തു സിദ്ധാർഥ് കാറുമായി പുറത്തുണ്ടായിരുന്നു..അവളുടെ സാധങ്ങൾ ഉള്ളൊരു ബാഗ് കാറിന്റെ ഡിക്കിയിൽ ഉണ്ടായിരുന്നു..
അവളെ പുറകിലെ സീറ്റിൽ കയറ്റിയ ധ്യാൻ ഡ്രൈവിംഗ് സീറ്റിൽ കയറി..അവന്റെ സൈഡിൽ മുന്നിലായി സിദ്ധാർഥും..
അവർ മൂന്നു പേരും കൂടി യാത്ര തിരിച്ചു..ധ്യാനിന്റെ നാട്ടിലേക്ക്..വടകരയിലേക്ക്..
_______
സന്ധ്യ ആയപ്പോൾ ആണ് ഉമ്മറത്തിരുന്ന ധ്യാനിന്റെ അച്ഛൻ കൃഷ്ണൻ ഒരു കാർ വീട്ടിലേക്കു കയറി വന്നത് കണ്ടത്..അതിൽ നിന്നും ഇറങ്ങിയ ധ്യാനിനെയും സിദ്ധാർത്തിനെയും കണ്ട കൃഷ്ണൻ ഇരുന്നയിടത്തുനിന്നും എഴുന്നേറ്റു..അവരെ കണ്ട ഭാമയും അവന്റെ അമ്മയും പുറത്തേക്ക് വന്നിരുന്നു..
നന്ദന കാറിൽ നിന്നും ഇറങ്ങിയില്ല..ധ്യാൻ അവളുടെ ഭാഗത്തുള്ള ഡോർ തുറന്നു അവളെ നോക്കി..
“നന്ദു നീ ഇന്നലെ പറഞ്ഞത് ഓർമയുണ്ടോ ..നിനക്ക് ഇനി എവിടെയും പോകാൻ ഇടമില്ല ആരും ഇല്ല എന്നൊക്കെ..ഈ വീടും ഞാനും ഉള്ളയിടത്തോളം കാലം അങ്ങനെ ഒരു അവസ്ഥ നിനക്ക് വരില്ല..വാ..”
അവൻ അതും പറഞ്ഞു കൈ നീട്ടി..അവൾ ഒന്നു മടിച്ചു നിന്നെങ്കിലും അവസാനം അവൾ വണ്ടിയിൽ നിന്നും പുറത്തിറങ്ങി.. അപ്പോഴേക്കും സിദ്ധാർഥ് അവളുടെ ബാഗ് വണ്ടിയിൽ നിന്നും എടുത്തു വീടിന്റെ ഉമ്മറത്തേക്ക് വച്ചിരുന്നു..
അപ്പോഴേക്കും ഭാമ അവളെ കൂട്ടാൻ വേണ്ടി അവളുടെ അടുത്തേക് എത്തിയിരുന്നു..
അവളെയും കൂട്ടി ഭാമ അകത്തേക്ക് നടന്നു..
ധ്യാനും സിദ്ധാർഥും തിരിച്ചു കാറിന്റെ അടുത്തേക്ക് നടന്നു..
“ധ്യാനേ…”
ആ വിളി കേട്ട ധ്യാൻ അറിയാതെ നിന്നു പോയി..അവൻ അച്ഛനെ നോക്കി..
“എടാ വാ..അകത്തേക്ക് കയറ്..”
അത് കേട്ട ധ്യാൻ ഒന്നു ചിരിച്ചു..
“അച്ഛാ…അച്ഛൻ പറഞ്ഞതാ ശരി…ഇപ്പൊ കുറച്ചൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്…. കുറച്ചു കാര്യങ്ങൾ കൂടെ ചെയ്ത് തീർക്കാൻ ഉണ്ട്…അതിനു ശേഷം അച്ഛന് തന്ന വാക്ക് പാലിക്കാൻ ഞാൻ വരാം…”
അതും പറഞ്ഞു അവൻ കാറിലേക്ക് കയറി..അത് കേട്ടപ്പോൾ കൃഷ്ണന് സങ്കടം ആണ് വന്നത്.. അയാൾക്ക് പണ്ട് ധ്യാനിനോട് കാണിച്ച കാര്യങ്ങൾ ഓർമ വന്നു..അവന്റെ സ്വപ്നങ്ങൾ നേടാൻ വേണ്ടി ശ്രമിച്ച അവനെ അധിക്ഷേപിച്ചതും അയാളുടെ സ്വപ്നം അടിച്ചേൽപ്പിക്കാൻ നോക്കിയതും അവനെ വീട്ടിൽ നിന്നും ഇറക്കി വിട്ടതും..എല്ലാം അയാൾക്കു ആ നിമിഷം വേദന കൂട്ടുകയാണ് ചെയ്തത്..
Super