The Mythic Murders Part 2 : Chapter 1 [ Vishnu ] 4

 

അതുകൊണ്ട് തന്നെ ഇവർ തന്നെയാണ് പ്രതികൾ എന്ന കാര്യത്തിൽ പോലീസ് ഫോഴ്‌സിന് സംശയം ഇല്ല..അവർ ആണ് ചെയ്തത് എന്നു തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ നമ്മുടെ കയ്യിൽ ഉണ്ട്…അന്വേഷിച്ച പോലീസ് ഓഫീസർസിന്റെ ഭാഗത്തു നിന്നും സംഭവിച്ച പിഴവുകൾ അന്വേഷിക്കാൻ ആണ് പുതിയ അസിസ്റ്റന്റ് കമ്മീഷണർ അടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുള്ളത്..കൊച്ചി സീരിയൽ കില്ലിങ് കേസ് ക്ലോസ് ചെയ്തിരിക്കുന്നു…”

 

അത് കേട്ട സിദ്ധാർത്തിനു വലിയ ഞെട്ടൽ സമ്മാനിച്ചില്ല..തെളിവുകൾ അവർക്ക് എതിരായത് കൊണ്ടുതന്നെ ഇനി ഈ കേസ് അവർ അവരിൽ അവസാനിപ്പിക്കും എന്നു അവനു നേരത്തേ തോന്നിയിരുന്നു..

 

ആ വാർത്ത ഉള്ളിൽ ഉള്ള ധ്യാനും കേട്ടിരുന്നു..അവൻ തല കുനിച്ചു ഇരിക്കുക മാത്രമേ ചെയ്തുള്ളു..

 

“അഭി..അഭി അത് ചെയ്യില്ല..”

 

അത് കേട്ട ധ്യാൻ നന്ദുവിനെ നോക്കി..അവൾ അവനെ നോക്കി ഇരിക്കുകയായിരുന്നു…കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു.. അവൾ ഉണർന്നിരിക്കുകയായിരുന്നു എന്ന കാര്യം അവനു മനസ്സിലായി..

 

അവൻ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു തല താഴ്ത്തി ഇരുന്നു..അവൻ നിസ്സഹായൻ ആയിരുന്നു..

 

 

അവിടെ ഒരു വലിയ നിശബ്ദത തളം കെട്ടി നിന്നു..കുറെ സമയത്തിന് ശേഷം ഡോക്ടർ വന്നു ചെക്ക് ചെയ്തു അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യാം എന്ന് പറഞ്ഞു അവിടെ നിന്നും പോയി..

 

അവൻ അവളുടെ അടുത്തു വന്നിരുന്നു..അവൾ മുകളിലേക്ക് നോക്കി കിടക്കുക മാത്രമാണ് ചെയ്തത്.. അവളുടെ കണ്ണിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..

 

 

“ഇനി ഞാൻ എവിടെപോകുമെടാ…എനിക്ക് ആരും ഇല്ല..അവനു പോകുമ്പോ എന്നെക്കൂടി കൊണ്ടുപോയികൂടെ…”

 

അത് പൂർത്തിയാക്കാൻ ധ്യാൻ സമ്മതിച്ചില്ല..അവൻ അവളുടെ വായ പൊത്തിയിരുന്നു..അവൻ അങ്ങനെ പറയരുത് എന്ന രീതിയിൽ തലയാട്ടി..

 

അതുംകൂടി ആയതോടെ അവളുടെ നിയന്ത്രണം നഷ്ടമായിരുന്നു..അവനെയും കെട്ടിപിടിച്ചുകൊണ്ടു അവൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി..അവനു അവളെ ആശ്വസിപ്പിക്കാൻ അല്ലാതെ വേറെയോന്നും കഴിഞ്ഞില്ല..

 

കുറച്ചു നേരം കഴിഞ്ഞു അവൾ കരഞ്ഞു തളർന്നു ഉറങ്ങിപോയിരുന്നു..ഉറങ്ങി എന്നു ഉറപ്പു വരുത്തിയ ശേഷം അവൻ പുറത്തേക്ക് ഇറങ്ങി…

 

പുറത്തുള്ള കസേരയിൽ സിദ്ധാർഥും ഉറക്കമൊഴിച്ചു അവിടെ ഇരിക്കുന്നുണ്ടായിരുന്നു..ധ്യാനിനെ കണ്ടതും അവൻ അവിടേക്ക് വന്നു..

 

“നന്ദനയ്ക്ക്..”

 

“കുഴപ്പമൊന്നും ഇല്ല..നീ എനിക് ഒരു സഹായം ചെയ്തു തരണം..”

 

“എന്താടാ എന്താ വേണ്ടേ..”

 

“നീ വീട്ടിൽ പോയി അവളുടെ സാധനങ്ങൾ ഒക്കെ ഒന്നു എടുത്തു വയ്ക്കണം..നാളെ നീ ജെയിംസ് ചേട്ടന്റെ അടുത്തുപോയി ചേട്ടന്റെ കാർ മേടികണം..ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്..”

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *