“പ്രശ്നമൊന്നും ഇല്ല..ഇപ്പോൾ സെഡേഷനിൽ ആണ്..മുറിയിലേക്ക് ഇപ്പോൾ മാറ്റും..”
അതും പറഞ്ഞു അവർ അകത്തേക്ക് നടന്നു..അത് കേട്ടപ്പോൾ ആണ് ധ്യാനിന് ശ്വാസം വീണത്..
കുറച്ചു കഴിഞ്ഞതും അവർ അവളെ മുറിയിലേക്ക് മാറ്റി..ധ്യാൻ മുറിയിലേക്ക് കയറിയെങ്കിലും സിദ്ധാർഥ് കയറിയില്ല..
ധ്യാൻ കയറിയപ്പോൾ കണ്ടത് സെഡേഷനിൽ മയങ്ങുന്ന നന്ദുവിനെ ആയിരുന്നു..അവൻ അവളുടെ അടുത്തുള്ളൊരു കസേരയിൽ ഇരുന്നു..
അവന്റെ മനസ്സു ആകെ കലുഷിതമായിരുന്നു..എന്നും ഇനി എന്തു ചെയ്യണം എന്ന് പെട്ടെന്ന് തീരുമാനിക്കാൻ പറ്റുന്ന ധ്യാനിന് ഇപ്പോൾ ഒന്നും തീരുമാനിക്കാൻ പറ്റുന്നില്ലായിരുന്നു..
അവൻ അവളുടെ വലതുകൈയ്യിൽ അവന്റെ കൈ കോർത്തുപിടിച്ചു..അവന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു..
എന്നാൽ അവൻ അറിഞ്ഞില്ല നന്ദന ഉണർന്നിരുന്ന കാര്യം…
_________
പുറത്തു നിന്നിരുന്ന സിദ്ധാർഥ് ആകെ കണ്ഫ്യൂഷനിൽ ആയിരുന്നു..അവനു എവിടെയാണ് തെറ്റിയത് എന്നു മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..
അപ്പോഴാണ് അവിടെ പുറത്തുള്ള ടിവിയിൽ നിന്നുമുള്ള വാർത്തയുടെ ശബ്ദം അവൻ കേട്ടത്..അവൻ ആ വാർത്ത ശ്രദ്ധിച്ചു..ആഭ്യന്തര മന്ത്രി ജെയിംസ് അഗസ്റ്റിന്റെ വാർത്ത സമ്മേളനം ആണ്..
അവൻ അത് കാണാൻ തുടങ്ങി..
_______
“സർ കൊച്ചിയെ കഴിഞ്ഞ 2 ആഴ്ചകൾ ആയി ഭീതിയുടെ മുൾമുനയിൽ നിർത്തിയ 2 ക്രിമിനലുകളെയാണ് പൊലീസിന് ജീവനോടെ പിടിക്കാൻ പറ്റാതെ പോയത്..
ഇത് പോലീസിന്റെ വീഴ്ച അല്ലെ..”
റിപോർട്ടറുടെ ചോദ്യം കേട്ട മന്ത്രി ചിരിച്ചു..
“നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം..ഈ സംഭവം അന്വേഷിക്കാൻ ഒരു പ്രിത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്..ആ സമിതിയുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ തീരുമാനങ്ങൾ ഉണ്ടാകും..
അതുകൊണ്ടുതന്നെ അന്വേഷണവിധേയമായി ഈ കേസ് ഇതുവരെ അന്വേഷിച്ച അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പ്രിയ തോമസ് നെ റിപ്പോർട്ട് കിട്ടുന്നത് വരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.. പുതിയ അസിസ്റ്റന്റ് കമ്മീഷണർ നാളെ മുതൽ ജോയിൻ ചെയ്യും..ഒപ്പം കേസ് അന്വേഷണവും ഏറ്റെടുക്കും..”
“മരിച്ച അഭിയും ശരത് ചന്ദ്രനും ആണ് കൊലയാളികൾ എന്നു നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്ന തെളിവുകൾ കിട്ടിയോ..”
“മരിച്ച പോലീസ് ഓഫീസർ ജയിന്റെ വീട്ടിൽ നിന്നും കിട്ടിയ ബ്ലഡ് അഭിയുടേതാണ്.. ഒപ്പം അവസാനം കിട്ടിയ ബോഡികളിൽ നിന്നും കിട്ടിയ മുടിയും അഭിയുടേതാണ്..
പിന്നെ ശരത് ചന്ദ്രന്റെ വീട്ടിൽ നിന്നും ഈ ബോഡികൾ കടത്താൻ ഉപയോഗിച്ച വാൻ കണ്ടെത്തിയിട്ടുണ്ട്….
Super