അടുത്ത ഗ്ലാസ് ഒഴിച്ച് കൊണ്ട് പറയുന്ന ആളെ അവൻ ചിരിയോടെ നോക്കി…ശേഷം അവൻ ആകാശത്തേക് കണ്ണുകൾ പായിച്ചു.. ആ ഇരുട്ടിലേക് നോക്കികൊണ്ട് തന്നെ അവൻ ആ പഴയ കാലത്തിലേക്ക് പോകുകയായിരുന്നു…
5 വർഷങ്ങൾക്ക് മുൻപ്
ധ്യാനും സിദ്ധാർഥും അഭിയുടെ വീടിന്റെ സൈഡിൽ ഇരിക്കുകയായിരുന്നു…സിദ്ധാർഥ് അവിടെ എത്തിയതുമുതൽ ഈ സമയം വരെ ധ്യാൻ അവനോടു ഒന്നും മിണ്ടിയില്ല..താഴേക്ക് നോക്കി ഇരിക്കുക മാത്രമാണ് അവൻ ചെയ്തത്…ധ്യാനിന്റെ അവസ്ഥ മനസ്സിലാക്കിയ സിദ്ധാർഥ് ഒന്നും മിണ്ടാതെ അടുത്തിരുന്നു..
വീടിന്റെ അകത്തു ഫോറൻസിക്കുകാരും പോലീസുകാരും പരിശോദിക്കുകയിരുന്നു…കൂടെ പ്രിയയും ഉണ്ട്..
അപ്പോഴാണ് അവർ വീടിന്റെ മുന്നിൽ നിന്നുമുള്ള കരച്ചിൽ കേട്ടത്..നന്ദനയുടെ കരച്ചിൽ ആണെന്ന് പെട്ടെന്ന് തന്നെ ധ്യാനിന് മനസ്സിലായി..അവനു ആ കാഴ്ച കാണാൻ ഉള്ള ത്രാണി ഇല്ലാത്തതുകൊണ്ടു തന്നെ അവൻ അവിടേക്ക് നോക്കിയില്ല…
എന്നാൽ സിദ്ധാർഥ് അവിടെ നോക്കി..ആ കാഴ്ച അവനിൽ സങ്കടം മാത്രമായിരുന്നില്ല ഒരു ഞെട്ടൽ കൂടിയാണ് സമ്മാനിച്ചത്..ആ കാഴ്ച കണ്ട അവന്റെ ഉള്ളു പിടഞ്ഞു…അത് ധ്യാൻ കാണാതെ ഇരിക്കാൻ വേണ്ടി സിദ്ധാർഥ് ഒന്നും ഇല്ലാത്തത് പോലെ ഇരുന്നു..
പെട്ടെന്നാണ് അവിടെ ഒരു ബഹളം ഉണ്ടായത്..അത് കേട്ടതും ധ്യാനും സിദ്ധാർഥും അവിടേക്ക് ഓടി..നന്ദന ബോധം നഷ്ടമായി താഴെ വീണിരുന്നു..അത് കണ്ട ഉടൻ തന്നെ ധ്യാനും സിദ്ധാർഥും കുറച്ചു പേരും ചേർന്നു അവിടെ ഉള്ളൊരു വണ്ടിയിൽ അവളെയും കൊണ്ടു അടുത്തുള്ള ആശുപത്രിയിലേക്ക് യാത്ര തിരിച്ചു..
ആശുപത്രിയിൽ എത്തിയ ഉടൻ അവർ അവളെയും കൊണ്ടു അത്യാഹിത വിഭാഗത്തിലേക്ക് ചെന്നു…ധ്യാനിനും സിദ്ധാർത്തിനും നിസ്സഹായരായി പുറത്തു നിൽക്കാൻ മാത്രമാണ് കഴിഞ്ഞത്..
ധ്യാൻ അവിടെയുള്ളൊരു കസേരയിൽ ഇരുന്നു..അവന്റെ മനസ്സ് ആകെ തകർന്നു പോയിരുന്നു..ഉള്ളിൽ വല്ലാത്തൊരു കുറ്റബോധം ഉണ്ടാകാൻ തുടങ്ങി..അത് അവനെ പാതിയെ പതിയെ കാർന്നു തിന്നുകയായിരുന്നു..
“നന്ദനയുടെ കൂടെ വന്നവർ..”
അത് കേട്ടപ്പോൾ ആണ് ധ്യാൻ ഞെട്ടി എഴുന്നേറ്റത്..
“എന്താ സിസ്റ്റർ…”
ധ്യാൻ അവരുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ ചെന്നു..
“നന്ദനയുടെ..”
“ചേട്ടൻ ആണ്..”,
അത് കേട്ട സിസ്റ്റർ ധ്യാനിനെ സൂക്ഷിച്ചു നോക്കി..
“ബിപി കൂടിയതാണ്..വേറെ പ്രശ്നമൊന്നും ഇല്ല..ആള് പ്രെഗ്നൻറ് ആയിരുന്നു അല്ലെ..”
“കുട്ടിക്ക് എന്തെങ്കിലും…”
Super