അയാൾ ഒരു ചിരിയോടെ തന്നെ ആയിരുന്നു അവനോടു സംസാരിച്ചിരുന്നത്…അത് കേട്ട് ധ്യാനും ചിരിച്ചു
“സർനു അറിയാലോ…ഇവിടെ എന്ത് കേസ് ആണ് വരുന്നതെന്നൊക്കെ.. നേരത്തെ വന്നിട്ടും കാര്യം ഒന്നുല്ല “
ജോർജും അത് കേട്ട് ചിരിച്ചു
“ഹാ താൻ പറഞ്ഞ ആ കാര്യം ശരിയാ..ഇവിടെ ഒരു കേസും ഇല്ല…തനിക് വളരാൻ ഇവിടെ നിന്നിട്ട് കാര്യവും ഇല്ല
അത് കൊണ്ട് ദാ നിനക്ക് നല്ല സന്തോഷം ഉള്ള കാര്യം ഇതിലുണ്ട് “
അത് പറഞ്ഞു അയാൾ അവന് മുന്നിലേക്ക് ഒരു ലെറ്റർ വച്ചു…ധ്യാൻ എന്നാൽ എന്താണെന്ന സംശയത്തിൽ അതിലേക്കും അയാളെയും ഒന്ന് നോക്കി
“എടുത്തു വായിക്കേടോ…. “
അയാൾ ചിരിയോടെ പറയുന്നത് കേട്ട അവൻ ആ ലെറ്റർ തുറന്നു വായിച്ചു…അവന്റെ കണ്ണുകൾ കുറുകി…അവൻ ആ ലെറ്റർ മടക്കി വച്ചു ടേബിളിൽ തന്നെ
“സാർ.. ഞാൻ…ഞാൻ ഇവിടെ ഓക്കേ ആണ്…എനിക്ക് ട്രാൻസ്ഫർ വേണമെന്നില്ല…”
അത് കേട്ട ജോർജ് ഒരു നിമിഷം ഞെട്ടി..
“നീ എന്താ ധ്യാനെ പറയുന്നേ…എറണാകുളത്തേക് ട്രാൻസ്ഫർ എല്ലാവർക്കും കിട്ടുന്നതാണോ…നിനക്ക് എന്ത് പറ്റി “
അയാൾ അത് പറയുന്ന സമയം അവന്റെ ചിന്തകൾ പല വഴിക്ക് ആയിരുന്നു…. അവൻ അയാളെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു
“സാർ…ഞാൻ ഇവിടെ ഓക്കേ ആണ്…. ഇവിടെ കേസുകൾ ഇല്ലെങ്കിലും മനസമാധാനം ഉണ്ട് “
അവൻ പറയുന്നത് എന്നാൽ അയാൾ ശ്രദ്ധയോടെ തന്നെ കേട്ടിരുന്നു…
“ശരി…. തന്റെ ഇഷ്ടം…എന്തായാലും താൻ രാത്രി വീട്ടിലേക് വാ…മേഴ്‌സി നിന്നേം കൂട്ടി വരാൻ പറഞ്ഞിട്ടാണ് രാവിലെ എന്നെ വിട്ടത് തന്നെ…”
അത് പറഞ്ഞു അയാൾ അവന്റെ തോളിൽ ഒന്ന് കൈ കൊണ്ട് തട്ടിയ ശേഷം പുറത്തേക് പോയി
അയാൾ പോയതും അവൻ ശ്വാസം വിട്ട ശേഷം അവന്റെ ചയറിൽ മുകളിലേക്കു നോക്കി ചാരിയിരുന്നു…അവന്റെ ഉള്ളിലൂടെ ആ ചിന്തകൾ തന്നെ ആയിരുന്നു പോയിരുന്നത്…ഒരിക്കലും അവന് മറക്കാൻ ആകാത്ത ചിന്തകൾ…
😈
“എന്നാലും എറണാകുളതേക്ക് ഒക്കെ ട്രാൻസ്ഫർ കിട്ടിയിട്ടും പോകാത്ത ഒരാളെ ഞാൻ ആദ്യം ആയാണ് കാണുന്നത് “
തന്റെ വീടിന്റെ ഉമ്മറത്തുള്ള ടേബിളിൽ ഒരു ഗ്ലാസ് മദ്യവും ആയി ഇരിക്കുക ആയിരുന്നു ജോർജ്…അയാളുടെ നേരെ മുന്നിൽ ആയി ഒരു ചിരിയോടെ ധ്യാനും
“അത് അങ്ങനെയല്ല സർ…എനിക്ക് ആ സ്ഥലം ശരിയാകില്ല.. അതിനു അതിന്റെതായ കാരണങ്ങളുണ്ട്…. ശരി ആകില്ല സാറെ “
അത് പറഞ്ഞു അവന് കയ്യിലെ ഗ്ലാസ് മുഴുവൻ കുടിച്ച ശേഷം അടുത്ത ഗ്ലാസ് ഒഴിച്ചു
“എടൊ അങ്ങനെ ആണേൽ എന്താ കാര്യം എന്നെങ്കിലും പറഞ്ഞൂടെ…. എന്തായാലും ഇപ്പൊ വേറെ പണിയൊന്നും ഇല്ല…കഥ കേൾക്കലോ “
Super