THE HUNTER part 2 DETAILING [KSA] 73

THE HUNTER 2

Author :KSA

 

DETAILING……

 

 

 

“എന്നുമുതലാണ് ലോകം ഇങ്ങനെ മാറി തുടങ്ങിയത്.”

 

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു ചെറിയ കാര്യത്തിന് രണ്ട് മഹാ ശക്തികൾ തമ്മിൽ ഒരു മഹായുദ്ധം പൊട്ടി പുറപ്പെട്ടു. അതായിരുന്നു എല്ലാത്തിന്റെയും തുടക്കം. ചെറിയ ഒരു നിസാരക്കാര്യത്തിൽ തുടങ്ങിയിട്ടും അക്രമനങ്ങൾ സാധ ബോംബുകളിൽ നിന്ന് ന്യൂക്ലിയർ ആയുധങ്ങളിലേക്കും ഹൈഡ്രജൻ ബോംബ് കളിലേക്കും പരിവർത്തിച്ചു അവസാനം ഒരു രാജ്യത്തിന്റെ ആണവ നിലയം ആക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ നയിച്ചു.

 

ആണവ നിലയത്തിലോട്ടുള്ള ആക്രമണം ശവപ്പെട്ടിക്കുള്ളിൽ അടച്ചുപൂട്ടിയ മരണത്തിന്റെ കൊടുംകാറ്റിനെ ഭൂമിയിലേക്ക് അഴിച്ചു വിടുന്നതിനു തുല്യമായിരുന്നു  കോടികണക്കിന്‌ മനുഷ്യർ ഒരു സെക്കൻഡിനുള്ളിൽ ഒരു പിടിച്ചാരമായി മാറി. മരണത്തിന്റെ കാറ്റ് ഭൂലോകം മുഴുവൻ നിർത്തമാടി .

 

ഒരു ഭൂകണ്ടം മുഴുവൻ ഒരു നാമ്പ് പുല്ലു പോലും മുളക്കാതെ മരുഭൂമി ആയി മാറി. ആക്രമണം നടത്തിയ രണ്ട് മഹാശക്തികൾ മരുഭൂമികടിയിൽ എന്നത്തേക്കുമായി മറഞ്ഞില്ലാതായി.എന്നാലും അതൊന്നും ആയിരുന്നില്ല യഥാർഥ ദുരന്തം ന്യൂക്ലിയർ നിലയത്തിന്റെ തകർച്ചയെ തുടർന്ന് വായുവിലേക്കു ഒഴിക്കിയെ ന്യൂക്ലിയർ റേഡിയേഷൻ പല മൂലകങ്ങൾക്കും രാസ പരിവർത്തനത്തിന് വിധേയമാക്കി അതിനെ തുടർന്ന് നിരവതി പുതിയ മൂലകങ്ങൾ ഭൂമിയിൽ സൃഷ്ടികപ്പെട്ടു അതിലൊന്നാണ് NHN ഗ്യാസ് അത് ഹൈഡ്രജൻ ഗ്യാസ് പരിണമിച്ചു സൃഷ്ടിക്കപെട്ടതാണെന്ന് അനുമാനിക്കപെടുന്നു.

 

അതിന്റ ഭയപ്പെടുത്തുന്ന ഭാഗം ഇതൊന്നുമായിരുന്നില്ല അതിനു പ്രകാശത്തിൽ നിന്നും എനർജി ഒരു ബാറ്ററി പോലെ ശേകരിക്കാൻ കഴിയും. ഇങ്ങ്നെ ശേകരിക്കപ്പെട്ട എനർജി random സ്ഥലങ്ങളിൽ ഒത്തുചേരുകയും ബ്ലാക്ക് ഹോൾ പോലെ മറ്റു ലോകത്തിലോട്ടുള്ള വാതിലുകൾ ആയി മാറി. ഇതിനെ മനുഷ്യർ ഗേറ്റ് എന്ന് പേരിട്ടു വിളിക്കാൻ തുടങ്ങി.

 

ആകാശത്തു ആദ്യം എനർജി ഒത്തുചേർന്ന് അസാധാരണ നിറത്തിൽ തടസ്സങ്ങൾ രൂപപ്പെടുകയും പിന്നീട് ദിവസങ്ങൾക്കുള്ളിൽ തടസ്സങ്ങൾ മുട്ട തോട് പോലെ പൊട്ടി പിളർന്ന് ഗേറ്റ്കൾ രൂപപ്പെടും അങ്ങനെ രൂപപെടുന്ന ഗേറ്റ്കൾക്ക് പിറകിൽ ഉള്ള ഗുഹ പോലുള്ള സ്ഥലം തുറക്കപ്പെടും .അത് മറ്റൊരു ലോകത്ത് നിന്ന് ഭൂമിയിലോട്ടുള്ള പാതകൾ ആയിരുന്നു മരണത്തിന്റെ പാതകൾ.

10 Comments

  1. Story full levelup avattae?

  2. Oru 2 , 3 parts kudie vannale story Line correct manasilavu… because almost ivide ulla ellarum Fallen Star Vaayichit undayirikum .. So Ith avr Vaayikukbol athinte orma varum… 2,3 parts kudie varumbol Set ?…

    next part idumbol previous Parts inte link kudie add aak… ?❤️

  3. ♥️♥️♥️♥️

  4. സൂര്യൻ

    പേജ് കൂടുതൽ ഉണ്ടായിരുന്നെ നല്ലതായിരുന്നു

  5. Enthayalum fs nirthi bro engilum continue chey

  6. ? നിതീഷേട്ടൻ ?

    ബ്രോ fallen star വായിച്ചത് കൊണ്ടാണെന്ന് തോന്നുന്നു പുതുമകൾ ഒന്നും തോന്നുന്നില്ല, അത് കരുതി ee concept മറ്റൊരാൾ എഴുതാന് പാടില്ല എന്നല്ല പോകെ പോകെ കഥ മറ്റോരു തലത്തിലേക്ക് മാറട്ടെ എന്നഗ്രഹിക്കുന്നു ?

  7. Palathum fallen star il ninnum konduvannapole thonnunnu

    1. സൂര്യൻ

      അല്ല ഇതു പോലെ പല കറകളും ഉണ്ട്. പക്ഷേ ഗയ്റ്റു൦ മറ്റും ഇതു പോലെയ പറയുന്നത്. കഥ വേറെ ആരിക്കു൦.

      Fallen star നല്ലതായിരുന്നു. നിർത്തി എന്ന് തോന്നുന്നു

    2. Fallen star അടക്കം ഈ കാറ്റഗറിയിൽ പെടുന്ന മിക്ക കഥകളും Solo levelling എന്ന korean managa യിൽ നിന്നും ആണ് ഈ concepts എടുത്തിട്ടുള്ളത്.

Comments are closed.