തല ചായ്ക്കാൻ ഒരിടം [നൗഫു] 4548

എവിടെ പോയാൽ ഓട്ടം കിട്ടും എന്നോ അറിയില്ല…

അങ്ങനെ ആ വണ്ടിയിൽ ചൂടും പുകച്ചിലും എടുത്തു ഞാൻ ഒരാഴ്ച യോളം കിടന്നു…

ഞാൻ വണ്ടിയിൽ കിടക്കുന്നത് രണ്ടു പേര് ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

ആ വെള്ള കമ്പനിയിലെ മുതലാളിയും… ഒരു പണിക്കാരനും…

ഞാൻ ഒന്നെങ്കിൽ അവരുടെ റൂമിലെ ബാത്‌റൂമിലോ അല്ലെങ്കിൽ കമ്പനിയിലോ ആയിരുന്നു ഫ്രഷ് ആവാൻ യൂസ് ചെയ്തിരുന്നത്…

അത് കൊണ്ട് സംശയം തോന്നിയതാവും…

ഒരു ദിവസം ഞാൻ വണ്ടി നിർത്താൻ അവിടെ എത്തി…
എല്ലാവരും കട പൂട്ടി പോയപ്പോൾ…

പക്ഷെ എന്നെ ആ കടയുടെ മുതലാളി കാത്തു നിൽക്കുന്നുണ്ടായിരുന്നു…

ഞാൻ വണ്ടിയിൽ കുറച്ചു നേരം ഇരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ അസീസ് ക അങ്ങോട്ട്‌ വന്നു…

റൂമിൽ പോവുന്നില്ലേ ന്ന് ചോദിച്ചു…

ഞാൻ പറഞ്ഞു ഇപ്പം പോവുമെന്ന്…

മുമ്പേ മൂപ്പരെ കുറച്ചു പരിചയം ഉണ്ടായിരുന്നു…

എന്നോട് പറഞ്ഞു ഞാൻ ഒന്ന് രണ്ടു ദിവസമായി കാണുന്നു നീ ഈ വണ്ടിയിൽ തന്നെ ആണ് ഉറങ്ങുന്നത്…

എന്തെ കിടക്കാൻ റൂമില്ലേ…

അതൊന്നും ഇല്ല ഇക്ക..

വെറുതെ ഇതിൽ കിടക്കുന്നു എന്നെ ഉള്ളു….

എന്ന നീ വാ…
ഒരു കാര്യം പറയട്ടെ…

എന്നും പറഞ്ഞു എന്നെ കമ്പനി റൂമിലേക്കു കൂട്ടി കൊണ്ട് പോയി…

ഞാൻ കൂടെ ചെന്നു…

എന്നോട് ഒരു റൂം കാണിച്ചു തന്നു…
അവരുടെ രണ്ടു പണിക്കാർ കിടക്കുന്നുണ്ട് അവിടെ…

എന്നിട്ട് പറഞ്ഞു ഇന്ന് മുതൽ നീ ഇവിടെ കിടന്നാൽ മതി…
ഇപ്പോൾ എല്ലാരും ഉറങ്ങിയില്ലേ നാളെ നമുക്ക് കട്ടിൽ ഇടാം…

പുതപ്പ് ഉണ്ടോ കയ്യിൽ എന്ന് ചോദിച്ചു… ഞാൻ ഒന്നും പറഞ്ഞില്ല…

എനിക്ക് എന്റെ കണ്ണുനീർ തുള്ളിയാൽ ഒന്നും പറയാൻ സാധിച്ചില്ല…

ഇനി പുറത്ത് ഇറങ്ങേണ്ട ബാക്കി സാധനങ്ങൾ രാവിലെ വണ്ടിയിൽ നിന്നും എടുക്കാം…

നീ ഇത് ഉപയോഗിച്ചോന്ന് പറഞ്ഞു ഒരു പുതപ്പും തന്നു….

എനിക്ക് ഏഴു കൊല്ലത്തോളം ഒരു രൂപ വാടക പോലും വാങ്ങാതെ ഒരു റൂമും…

പണി ആയിട്ട് കുറച്ചു വീടുകളിലും, കടകളിലും വെള്ളം കൊണ്ടു കൊടുക്കാൻ ഉള്ള ഓർഡറും തന്നു…

എന്റെ ദബ്ബാബിൽ തന്നെ ആയിരുന്നു അഞ്ചു കൊല്ലത്തോളം പണി…

എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കാത്ത ഒരു അനുഭവം…

അസീസ്ക്ക ഒരു പാട് നന്ദി…. എന്നെ ഒരു അനിയനായി കണ്ട്… എനിക്ക് വേണ്ടെതെല്ലാം ചെയ്ത് തന്നതിന്….

അതിനെല്ലാം ഉപരി എനിക്ക് തലചായ്ക്കാൻ ഒരിടം, എന്നോട് പോലും ചോദിക്കാതെ ഒരുക്കിത്തന്നതിന്

നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ…

By

നൗഫു ???

21 Comments

  1. വിശ്വനാഥ്

    ഇഷ്ടം
    ??

  2. നൗഫു അണ്ണൻറെ സ്വന്തം കഥയാണോ ഇത്?

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    ???

    അസീസ്ക്ക adehavum adehathinte kudumpathinum

    allah nallathe varuthatte ameen ………. ?

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ?

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️?

  5. നന്നായിട്ടുണ്ട് ❤

  6. ?മേനോൻ കുട്ടി?

    സൂപ്പർ ??

  7. നൗഫു മനോഹരമായി എഴുതിയ ചെറുകഥ ?

    1. താങ്ക്യൂ…. ???

      നന്ദൻ ബായ് ??

  8. മാനുഷികത ഉള്ളവർ പലയിടത്തും പലരും ഉണ്ട്
    ചിലർ വെളിവാക്കപ്പെടും
    ചിലർ മറഞ്ഞിരിക്കും

    1. ഹർഷാപ്പി love you by നൗഫൽ ???

      താങ്ക്സ്

  9. എത്ര പരിതാപകരമായ അവസ്ഥകളില് പോലും ദൈവത്തെപ്പോലെ വന്നു നമ്മളെ സഹായിക്കാന് ആരെങ്കിലും കാണും. അവര് ശരിക്കും നമുക്ക് ഒരു ദൈവം തന്നെയായിരിക്കും. അതുപോലെ നമുക്കും മറ്റുള്ളവരുടെ വേദനകളില് സന്തോഷം നിറയ്ക്കാൻ സാധിക്കട്ടെ. താങ്കള്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .???

    1. താങ്ക്സ്….

      ???

  10. അശരണർക്ക് സഹായത്തിനായി എപ്പോഴും അരൂപി മുന്നിലുണ്ട് താങ്കളുടെ മുന്നിൽ അസീസ്‌ക്കാടെ രൂപത്തിൽ എത്തി, താങ്കൾ കൂടുതൽ അഭിവൃദ്ധിയിലേക്ക് നീങ്ങട്ടെ, ആശംസകൾ…

    1. താങ്ക്സ്….

      ???

  11. എല്ലാവരുടെ ജീവിതത്തിലും ഒരിക്കലെങ്കിലും ഒരു അസീസ്ക്കാനെ കണ്ടുമുട്ടിയിട്ടുണ്ടാവും.. പലർക്കും നമ്മളും ഒരു അസീസ്ക്ക ആയി മാറിയിട്ടുണ്ടാവും..
    നല്ല എഴുത്ത് ബ്രോ??

    1. താങ്ക്സ് സുഹൃത്തേ…

      ??

Comments are closed.