സുബുവിന്റെ വികൃതികൾ 2 [നൗഫൽ] 4429

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഉമ്മ വീടിന്റെ പുറകിൽ നിൽക്കുമ്പോൾ..

ഒരു കാക്ക വന്ന് എവിടുന്നോ കിട്ടിയ മുട്ടയുമായി കൊത്തി കൊത്തി മുന്നിലൂടെ അങ്ങ് പോയി …

ഇങ്ങനെ ഇത് ഒരു രണ്ടു മൂന്നു ദിവസം കണ്ടു…

ഉമ്മ മനസ്സിൽ പറഞ്ഞു ആരുടെയോ കോഴിക്കൂട്ടിൽ നിന്നും കാക്ക മുട്ട കൊണ്ട് പോകുന്നുണ്ടല്ലോ … പാവം അവർക്ക് ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ…

അവസാനം അങ്ങനെ നാലാമത്തെ ദിവസം, വീണ്ടും മൂന്നോളം കാക്കകൾ ഉമ്മയുടെ മുന്നിൽ കൂടി തന്നെ മുട്ടകൾ കൊത്തി അടിപിടി കൂടി പോയി….

ഇതെവിടുന്നാണ് കൊണ്ട് വരുന്നതെന്ന് കാണാൻ, ചിലപ്പോൾ ഏതെങ്കിലും അയൽവക്കത്തു നിന്നും ആവും… അവരോട് ഇതൊന്നു പറയുകയും ചെയ്യാമെന്ന് കരുതി പിറകിലേക് നടന്നു…

അവിടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു…

ഉമ്മയുടെ അട വെച്ച കൂട് തുറന്നിട്ടിരിക്കുന്നു…
അതിൽ അടയിരുന്ന കോഴി ബോറടിച്ചു ഇറങ്ങി പോയിരിക്കുന്നു…

കൂടെ എന്റെ ഉമ്മയുടെ ഏഴു മുട്ടകൾ ആ കാക്കകൾ ഉമ്മയുടെ മുന്നിൽ കൂടി തന്നെ കൂളായി കട്ടുകൊണ്ടു പോയിരിക്കുന്നു….

അങ്ങനെ അവസാനം ഉമ്മയുടെ കൂടുതൽ കരിംങ്കോയി എന്നുള്ള ആഗ്രഹം വീണ്ടും ആ കൊണ്ട് വന്ന മൂന്നു കരിങ്കോഴികളിൽ അവസാനിപ്പിക്കേണ്ടി വരുമോ,

അല്ലങ്കിൽ ആ മൂന്നു കരിങ്കോഴി കളെ ഭീക്ഷണി പെടുത്തി മുട്ടകൾ ഇടീപ്പിച്ചു വലിയ ഒരു കരിങ്കോഴി ഫാം ഉമ്മ തുടങ്ങുമോ എന്നുള്ള ഈ ഉള്ളവന്റെ
ഉത്കണ്ഠപൂർവ്വമായ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ച് ഈ കുറിപ്പ് ഇവിടെ നിർത്തുന്നു…

Nb:: ഇപ്പോൾ കോഴികളെ പുറത്ത് വിടാർ ഇല്ലാട്ടോ, അതിനു നമ്മുടെ തൊടിയിൽ തന്നെ ഒരു ഭാഗത്തു വല ഒക്കെ കെട്ടി പുറത്തേക് ചാടാൻ പറ്റാത്ത കോലത്തിൽ ആക്കിയിട്ടുണ്ട്…

നിങ്ങൾക് എന്റെ കുടുംബത്തെ ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ

By..

നൗഫു

 

19 Comments

  1. വിശ്വനാഥ്

    ????

  2. Super

  3. സുബു ഉമ്മയെയും , കുടുംബത്തേയും പെരുത്ത് ഇഷ്ടായി …???

  4. ???????????????

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    ningada bharyayum pengalum ayirikkum koode turanne vitte ??

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ?

  6. മരിച്ച മരക്കുറ്റി

    21 ദിവസത്തിനിടക്ക് റാക്ക് വൃത്തിയാക്കി ഇല്ല എങ്കിൽ 10 മുട്ടക്ക് പകരം കോഴിക്കുഞ്ഞുങ്ങൾ ആവും കിട്ടുക…..

    കോഴി 10 എണ്ണമൊക്കെ ഇട്ട് അടയിരിക്കുക പോലും ചെയ്യാതെ ങ്ങളെ വെയ്റ്റ് ചെയ്തിരിക്കുന്നത് സംഭവം തന്നെ…..
    ആ കോഴിക്ക് തീറ്റയും കുടിയും വേണം ന്നില്ലേ ???

    1. ഹ ഹ ഹ…
      അത് അങ്ങനെ ഒരു കോഴി

  7. ഹ..ഹ…
    ശരിക്കും ഒരു റിയലിസ്റ്റിക് കഥ?

    ‘ജാവ സിമ്പിളാ but പവർഫുൾ’
    എന്നത് പോലുള്ള എഴുത്ത്?

    1. താങ്ക്യൂ

  8. സുജീഷ് ശിവരാമൻ

    നന്നായി എഴുതി…. നന്നായി ഇഷ്ടമായി കേട്ടോ… ഇനിയും എഴുതണേ….

    1. താങ്ക്യൂ

  9. ഒറ്റപ്പാലം കാരൻ

    “””അല്ലെങ്കിലും കോഴിക്ക് അങ്ങനെ തന്നെ വേണം….

    സ്വന്തം മുട പോലും ആരാന്റെ ആണെന്ന് കേട്ടുനിൽകേണ്ടി അവസ്ഥ…!!!

    ഇത് വായിച്ച് ചിരിച്ചു bro
    നന്നായിട്ടുണ്ട് bro
    ഒപ്പം നിങ്ങളുടെ ഉമ്മയെ ഇഷ്ടമായിട്ടോ

    1. താങ്ക്യൂ

  10. നന്നായി എഴുതി

    1. താങ്ക്യൂ

  11. ആഹാ !!!സംഭവം കിടുക്കി, നന്നായി എഴുതി…

    1. താങ്ക്യൂ

Comments are closed.