സുബുവിന്റെ വികൃതികൾ 2 [നൗഫൽ] 4488

അപ്പുറത്ത് ഏതോ ഒരു തറവാട്ടിൽ പിറന്ന കോഴി കാര്യം സാധിച്ചതാണ്…

അങ്ങനെ ആരെങ്കിലും വിരുന്ന് കാർ വന്നാലോ മറ്റു വല്ല ആവശ്യത്തിനോ പണി ഒക്കെ കഴിച്ചിരുന്നാലും ഇവറ്റകളെ കൊണ്ടുള്ള പണി അവ കൂട്ടിൽ കേറുന്നത് വരെ തീരില്ല…

ഇപ്പോൾ മനസിലായില്ലേ അവർക്കുള്ള അതൃപ്‌തിയുടെ കാരണം…

അങ്ങനെ മുമ്പോട്ടു പോവുമ്പോൾ അമ്മളെ ഉമ്മാക്ക് ഒരു ആഗ്രഹം….

കരിങ്കോഴിയെ വളർത്താം…

കുറച്ചും കൂടി കൂടുതൽ വരുമാനം കിട്ടും, കൂടെ നമ്മളുടെ നാടൻ കോഴികൾക്കിടയിൽ കുറച്ചു സ്റ്റൈൽ കൂടിയ ഇനങ്ങളും ഉണ്ടാവും…

അല്ലെങ്കിലും അമ്മളെ കോഴിക്കൾക്കു കുറച്ചു അഹങ്കാരം കൂടുതൽ ആണ്…

അവക്കു അങ്ങനെ തന്നെ വേണം…

പിന്നെ അതിനുള്ള അന്നേക്ഷണം തകൃതിയായി നടന്നു… ..

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒന്നോ രണ്ടോ കരിങ്കോഴികളെ കിട്ടി…

അതിൽ ഒന്ന് കൊണ്ട് വന്ന് വീട്ടിൽ എത്തിയപ്പോൾ തന്നെ ചത്തു പോയി…

കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോളേക്കും മറ്റേ കോഴിയും ചത്തു… (ചിലപ്പോൾ നാടൻ കോഴികളുടെ ശാപം ആയിരിക്കും )

നമ്മളുടെ ആധിപത്യം പോവുമോ എന്നുള്ള പേടിയിൽ വന്ന ശാപം…..

രണ്ടും ചത്തുപോയപ്പോൾ തന്നെ ഉമ്മച്ചിക് പിന്നെ കരിങ്കോഴി വേണ്ട എന്നുള്ള നിലപാടിലേക്കെത്തി….

കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വയനാട്ടിൽ ഉള്ള മൂത്തമ്മ വിളിച്ചു പറഞ്ഞു…

സുബു ഞാൻ കരിങ്കോഴിയെ വാങ്ങി അത് മുട്ടയിട്ടു… അതിൽ കുറച്ചു ഞാൻ വിരിയിപ്പിച്ചു… ഇനി ഒരു ഏഴു മുടകൾ ഉണ്ട്….

നിനക്ക് വേണമെങ്കിൽ കൊണ്ട് പൊയ്ക്കോ…

പെട്ടന്ന് തന്നെ ഉമ്മച്ചി കൂടും കിടക്കയും, കൂടെ അനിയനേയും (വണ്ടി ഓടിക്കാൻ അവൻ വേണം ) ബാക്കിയുള്ള അംഗങ്ങളെയും പാക്ക് ചെയ്ത്…. വയനാടൻ മല നിരകളെ ലക്ഷ്യം വെച്ച് വണ്ടി ഓടിക്കാൻ അനിയനോട് ഓർഡർ ഇട്ടു….

ഇപ്പോൾ പണിയൊന്നും ഇല്ലാത്തതിനാലും, വണ്ടിയിൽ അടിക്കുന്ന പെട്രോളിൽ ഹവാല നടത്താം എന്ന ഉദേശത്താലും അവൻ വണ്ടി പറപ്പിച്ചു വിട്ടു തൊണ്ണൂറ് കിലോമീറ്റർ അപ്പുറത്തുള്ള വയനാട്ടിലെ പെരുന്തട്ട ഗ്രാമത്തിലേക്കു…

അങ്ങനെ അവിടുന്ന് ഏഴു മുട്ടകളും, മൂന്നു കോഴികളുമായി രണ്ടു ദിവസത്തെ വാസത്തിനു ശേഷം തിരിച്ചു പോന്നു…

അതിലുള്ള കോമഡി എന്താണെന്ന് വെച്ചാൽ ഈ കോഴിക്കും മുട്ടക്കും കൂടി ഉമ്മ മൂത്തമ്മക് ആയിരമേ കൊടുത്തിട്ടുള്ളു എങ്കിലും….

അങ്ങോട്ടും ഇങ്ങോട്ടും പോയിവരാൻ ഉള്ള ചിലവ് രൂപ നാലായിരം ഡിം….

ആ, പിന്നെ ആകെ ഉള്ള ആശ്വാസം കൂടെ ഒരു കുടുംബ സന്തർശനവും ആയല്ലോ… ല്ലേ..

തിരിച്ചെത്തി ഉമ്മ നല്ല ഒരു പൊരുത്ത കോഴിയെ പിടിച്ച് കൂട്ടിലാക്കി അതിന്റെ അടിയിൽ ഈ മുട അടവെച്ചു കൊടുത്തു…

19 Comments

  1. വിശ്വനാഥ്

    ????

  2. Super

  3. സുബു ഉമ്മയെയും , കുടുംബത്തേയും പെരുത്ത് ഇഷ്ടായി …???

  4. ???????????????

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    ningada bharyayum pengalum ayirikkum koode turanne vitte ??

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ?

  6. മരിച്ച മരക്കുറ്റി

    21 ദിവസത്തിനിടക്ക് റാക്ക് വൃത്തിയാക്കി ഇല്ല എങ്കിൽ 10 മുട്ടക്ക് പകരം കോഴിക്കുഞ്ഞുങ്ങൾ ആവും കിട്ടുക…..

    കോഴി 10 എണ്ണമൊക്കെ ഇട്ട് അടയിരിക്കുക പോലും ചെയ്യാതെ ങ്ങളെ വെയ്റ്റ് ചെയ്തിരിക്കുന്നത് സംഭവം തന്നെ…..
    ആ കോഴിക്ക് തീറ്റയും കുടിയും വേണം ന്നില്ലേ ???

    1. ഹ ഹ ഹ…
      അത് അങ്ങനെ ഒരു കോഴി

  7. ഹ..ഹ…
    ശരിക്കും ഒരു റിയലിസ്റ്റിക് കഥ?

    ‘ജാവ സിമ്പിളാ but പവർഫുൾ’
    എന്നത് പോലുള്ള എഴുത്ത്?

    1. താങ്ക്യൂ

  8. സുജീഷ് ശിവരാമൻ

    നന്നായി എഴുതി…. നന്നായി ഇഷ്ടമായി കേട്ടോ… ഇനിയും എഴുതണേ….

    1. താങ്ക്യൂ

  9. ഒറ്റപ്പാലം കാരൻ

    “””അല്ലെങ്കിലും കോഴിക്ക് അങ്ങനെ തന്നെ വേണം….

    സ്വന്തം മുട പോലും ആരാന്റെ ആണെന്ന് കേട്ടുനിൽകേണ്ടി അവസ്ഥ…!!!

    ഇത് വായിച്ച് ചിരിച്ചു bro
    നന്നായിട്ടുണ്ട് bro
    ഒപ്പം നിങ്ങളുടെ ഉമ്മയെ ഇഷ്ടമായിട്ടോ

    1. താങ്ക്യൂ

  10. നന്നായി എഴുതി

    1. താങ്ക്യൂ

  11. ആഹാ !!!സംഭവം കിടുക്കി, നന്നായി എഴുതി…

    1. താങ്ക്യൂ

Comments are closed.