?സ്നേഹ തീരം 3? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 622

“എന്നെ താനെന്നൊന്നും വിളിക്കണ്ട എനിക്കൊരു പേരുണ്ട് , ഞാനത് പറഞ്ഞായിരുന്നല്ലോ ?. ”

 

 

” ഓ ….സോറി, പാർവ്വതി അല്ല പാറു ഇപ്പൊ എന്തു ചെയ്യുകയാ ? ”

 

ഞാനതു ചോദിച്ചതും അവൾ പുറകിൽ ഇരുന്ന് കുടുകുടാ പൊട്ടി ചിരിച്ചു.

 

” ഞാനിപ്പൊ ഡിഗ്രി സെക്കന്റ് ഇയറാ … ”

 

അവൾ ഞാൻ ചോദിച്ചതിന് ഉത്തരം നൽകി .

 

” ദേ ….. ആ കാണുന്നതാ എന്റെ വീട് ”

 

റോഡിന് സൈഡിൽ ചുറ്റുമതിലൊക്കെ കെട്ടിയ ഒരു മൂന്ന് നില വീട് അല്ല ഒരു മണിമാളിക തന്നെ , അതിനെ ചൂണ്ടി കൊണ്ട് അവൾ പറഞ്ഞു . ഞാനാദ്യമായാണ് ഇത്തരത്തിലുള്ള ഒരു വലിയ വീട് കാണുന്നത് . ഞാനാ വീടിന്റെ ഗേറ്റിന്റെ മുന്നിൽ ബുള്ളറ്റ് നിർത്തി .

 

” ഇതാണോ തന്റെ വീട് ?”

 

എന്റെ മനസ്സിലെ അതിശയം തീരാതെ ഞാൻ അവളോട് ചോദിച്ചു.

 

” ഉം …. അതെ … എന്താ വീട് കൊള്ളില്ലേ… ”

 

അവൾ വീടിനെ ഒന്ന് നോക്കിയ ശേഷം എന്നോട് ചോദിച്ചു .

 

” എന്റെ പൊന്നോ … കൊള്ളില്ല എന്നല്ല . വീട് കണ്ടപ്പോൾ തന്നെ എന്റെ ഫ്യൂസ് പോയി . അപ്പൊ നാളെ കാറ് ശരിയാക്കി കൊണ്ട് വരാം ബൈ ….. ”

 

” അല്ല അകത്തേക്ക് കയറുന്നില്ലേ … ”

 

” ഇല്ല . ശരി ”

 

ഞാൻ വീടിനെ ഒരു നിമിഷം നോക്കിയിട്ട് അവളോട് പറഞ്ഞ് ബുള്ളറ്റ് തിരിച്ചു. ബുള്ളറ്റ് തിരിക്കുന്നതിനിടയിൽ ഞാൻ ഗേറ്റിന്റെ അഴിയിലൂടെ ഒന്ന് അകത്തേക്ക് നോക്കി . വീണ്ടും എന്റെ ബോധം പോയി . അകത്ത് വേറെ BMW വിന്റെയും ബെൻസിന്റെയും ഓരോ കാറ് കിടക്കുന്നു . വ്യക്തമായി കണാൻ കഴിയാത്തതുകൊണ്ട് മോഡൽ ഏതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല . ഞാൻ ബുള്ളറ്റ് വേഗം തിരിച്ച് പാറുവിനെ നോക്കി ഒന്ന് ചിരിച്ച ശേഷം വന്ന വഴിയേ വിട്ടു . അവൾ അൽപ നേരം ഞാൻ പോകുന്നത് നോക്കി നിൽക്കുന്നത് ഞാൻ ബുള്ളറ്റിന്റെ കണ്ണാടിയിലൂടെ കണ്ടു .

63 Comments

  1. Next part ennu varum bro

    1. Bro njan ayachit 3 dhivasam kazhinju pending listil kidakuva . Admin kaniyanam ???

  2. Next part inn varumo

    1. Bro ഞാൻ ഇന്നലെ അയച്ചിരുന്നു . ഇന്നോ നാളെയോ ഉണ്ടാകും???

  3. Next part ennu varum

    1. സഹോ … ഒരു 5 ദിവസം . അല്പം തിരക്ക് ഉണ്ട് അതുകൊണ്ട് ചിലപ്പോൾ 2 ദിവസം കൂടി വൈകിയേക്കാം(maximum 7 days)???

  4. ഇതിന്റെ second part കാണാനില്ലല്ലോ

    1. സഹോ … സെർച്ച് ബോക്സിൽ
      ‘ ചെകുത്താെനെ സ്നേഹിച്ച മാലാഖ ‘ എന്ന് സെർച്ച് ചെയ്യു അപ്പോൾ ഞാനെഴുതിയ എല്ലാ കഥകളും വരും ????

      1. ചെകുത്താനെ സ്നേഹിച്ച മാലാഖ

        1. ?പടവിടൻ ❤️

          Thanks bro കിട്ടി ❤️❤️

          ഞാൻ എല്ലാ part ഉം വായിച്ചു ❤️❤️❤️
          Next part എന്ന് വരും

          1. സഹോ … ഒരു 5 ദിവസം . അല്പം തിരക്ക് ഉണ്ട് അതുകൊണ്ട് ചിലപ്പോൾ 2 ദിവസം കൂടി വൈകിയേക്കാം(maximum 7 days)???

Comments are closed.