സ്നേഹ എന്റെ സ്വന്തം പ്രിയതമ [വെറുക്കപെട്ടവൻ] 168

നിന്നോട് പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് തെറി പറയരുതെന്ന് ????അയ്യോ ചേചി അത് തെറി അല്ല മൂടികൊക്കെ അങ്ങനെ പറയും വീണാലും നാല് കാലിൽ വീഴാണമല്ലോ ?ടാ വേണ്ട ചേച്ചി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു ഇനിയും നിന്നാൽ പണി ആകും എന്ന് തോന്നി ഞാൻ അവറോട് പറഞ്ഞു പോകാമെന്നു സമയം 11ആയികഴിഞ്ഞിരുന്നു

പോകുന്നവഴി ചേച്ചിയെ തണുപ്പിക്കാൻ വേണ്ടി എല്ലാവർക്കും ഓരോ ഐസ് വാങ്ങി അത് കഴിഞ്ഞപ്പോ ഓരോ ഐസ്ക്രീം കൂടി വാങ്ങി അങ്ങനെ അതൊക്കെ കുടിച്ചു നടക്കുമ്പോളും എന്റെ ചിന്ത അവളിൽ ആയിരിന്നു ആരാ അവൾ എവിടെയാ അവൾ അവളെന്റെ പെണ്ണാണോ എന്നൊക്കെ മനസ്സിൽ വന്നു

ടാ അഭിയെ നിതിയേട്ടന്റെ വിളിയാണ് എന്നെ സ്വപ്നത്തിൽ നിന്ന് ഉണർത്തിയത് ആ ചേട്ടാ പറ അല്ല അപ്പൊ ചേട്ടൻ പറഞ്ഞു അത് ശരി നീ വലിയ ആലോചനയിൽ ആയപ്പോ അത് കണ്ടു ചോദിച്ചതാ എന്താ എന്ന് അതോ ഞാൻ പറയാം

എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ആതിയും ശ്രീകുട്ടിയും കലപില കലപില വർത്താനം ആണ് ഡി കുരുപ്പുങ്ങളെ ഇങ് നോക്ക് ഞാൻ രണ്ടിനെയും വിളിച്ചു എന്താ എന്ന് അവർ ഇത്തിരി ഒച്ചയോട ചോദിച്ചു വേറൊന്നും കൊണ്ടല്ല കുരിപ്പേ എന്ന് വിളിച്ചില്ലേ അതിന്ടെ ദേഷ്യം ആണ് ? ഞാൻ അങ്ങനെ പറയാൻ തുടങ്ങി മൊത്തം പറഞ്ഞപ്പോ അവിടെ ഒരു കൂട്ട ചിരിയായിരുന്നു ഉയർന്നത്  അവർ ചിരിച്ചു ചിരിച്ചു പണി ആയിനു  വേറൊന്നും  കൊണ്ടല്ല ചെറുപ്പം മുതലേ ഞാൻ കല്യാണം കഴിക്കില്ല പ്രേമിക്കില്ല എന്നൊക്ക പറഞ്ഞു നടന്നിരുന്നു അതിന്ടെ ആണ് ?എന്തൊക്കെയായിരുന്നു കല്യാണം വേണ്ട പ്രേമം വേണ്ട ??അതും പറഞ്ഞു ആതി വീണ്ടും ചിരിക്കാൻ തുടങ്ങി ശരിക്കും പറഞ്ഞ എനിക്കും ചിരി തോന്നി

പിന്നെ അതൊക്കെ നിർത്തി ഞാൻ അവളെ പറ്റി വർണ്ണിക്കാൻ തുടങ്ങി കുറച്ചു നേരമേ കണ്ടുള്ളുവെങ്കിലും ആ മുഖം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആതിയുടെയും ശ്രീകുട്ടീടെയും മുഖത്തു കുശുമ്പ് ഉണ്ടായിരുന്നു പറഞ്ഞിട്ട് കാര്യമില്ല പെൺകുട്ടികളുടെ കൂടെ പിറപ്പ ഈ കുശുമ്പ് എല്ലാം പറഞ്ഞു ചിരിച്ചു ഞങ്ങൾ ഓരോരുത്തരും വിട്ടിൽ കേറി ഞാൻ വന്നു ഡ്രസ്സ്‌ മാറി കിടന്നു എന്തോ നിദ്രദേവി കനിഞ്ഞില്ല ആരാ അവൾ എന്ന് ചോദിച്ചു കൊണ്ട് അവളുടെ മുഖം എന്റെ മനസ്സിൽ വന്നു

പിറ്റേന്ന് എഴുന്നേറ്റ് ക്ലാസിൽ പോയി എങ്ങനെയോ സമയം തള്ളി നിക്കി എങ്ങെനെയെങ്കിലും വൈകുന്നേരം ആയ മതി എന്നായി

വിട്ടിൽ എത്തി ഫ്രഷ് ആയി റെഡി ആയി നേരെ ആതിടെ വിട്ടിൽ പോയി അത് എന്റെ സ്വന്തം വീട് പോലെ തന്നെയാ റേഷൻകാർഡിൽ പേരില്ല എന്നേയുള്ളു

അവളും റെഡിയായി വന്നു അപ്പൊളേക്കും ശ്രീകുട്ടിയും നീതിയേട്ടനും നിത്യേച്ചിയും അവിടെ എത്തി അഭയ്ക്ക് സുഖമില്ലഅതുകൊണ്ട് അവനില്ല അങ്ങനെ ഞങ്ങൾ അമ്പലത്തിൽ പോകാൻ ആയി നടന്നു എനിക്ക് പെട്ടന്ന് എത്തണം എന്നുണ്ട് സ്പീഡിൽ നടന്നു പിന്നെ വേണ്ടന്നെ വച്ചു ഇതൊക്കെ കണ്ടുകൊണ്ട് പിന്നിലുള്ളവർ ചിരിക്കുന്നുണ്ടായിരുന്നു ?വേഗം അമ്പലത്തിൽ എത്തി ചുറ്റും നടന്നു എല്ലായിടവും നോക്കി പക്ഷേ നിരാശ ആയിരന്നു ഫലം പിന്നെ റൈടൊക്കെ കേറി പക്ഷെ എനിക്ക് ഒന്നിനും ആവേശം ഇല്ലായിരുന്നു അവളെ കാണാത്തതു തന്നെയാണ് മെയിൻ കാരണം അങ്ങനെ വേഗം വീട് പിടിച്ചു പിറ്റേന്നും അവളെ കണ്ടില്ല എനിക്ക് നല്ല വിഷമം തോന്നി എങ്കിലും? ഞാൻ വിഷമിക്കുന്ന കണ്ടാൽ അവർക്ക് ചങ്കു പൊളിയുന്ന വേദനയായിരിക്കും അതുകൊണ്ട് ഞാൻ ചിരിച്ചു കാണിച്ചു നിന്ന് അഭിനയിച്ചു?അങ്ങനെ ഉത്സവത്തിന്റെ നാലാംനാൾ ഞാൻ അവളെ കണ്ടു കണ്ടപ്പോ എന്റെ കണ്ണ് തള്ളി പോയി?……

 

തുടരണോ…….

 

ഇത് Real കഥയാണ് പക്ഷേ അതിന്ടെ കൂടെ എന്റെ കുറച്ചു സങ്കൽപങ്ങളും  ചേർത്ത് എഴുതിയ ഒരു കുട്ടി സ്റ്റോറി ?

53 Comments

Comments are closed.