സ്നേഹ എന്റെ സ്വന്തം പ്രിയതമ [വെറുക്കപെട്ടവൻ] 168

Views : 4277

നിന്നോട് പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട് തെറി പറയരുതെന്ന് 😠😠😠😠അയ്യോ ചേചി അത് തെറി അല്ല മൂടികൊക്കെ അങ്ങനെ പറയും വീണാലും നാല് കാലിൽ വീഴാണമല്ലോ 😁ടാ വേണ്ട ചേച്ചി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു ഇനിയും നിന്നാൽ പണി ആകും എന്ന് തോന്നി ഞാൻ അവറോട് പറഞ്ഞു പോകാമെന്നു സമയം 11ആയികഴിഞ്ഞിരുന്നു

പോകുന്നവഴി ചേച്ചിയെ തണുപ്പിക്കാൻ വേണ്ടി എല്ലാവർക്കും ഓരോ ഐസ് വാങ്ങി അത് കഴിഞ്ഞപ്പോ ഓരോ ഐസ്ക്രീം കൂടി വാങ്ങി അങ്ങനെ അതൊക്കെ കുടിച്ചു നടക്കുമ്പോളും എന്റെ ചിന്ത അവളിൽ ആയിരിന്നു ആരാ അവൾ എവിടെയാ അവൾ അവളെന്റെ പെണ്ണാണോ എന്നൊക്കെ മനസ്സിൽ വന്നു

ടാ അഭിയെ നിതിയേട്ടന്റെ വിളിയാണ് എന്നെ സ്വപ്നത്തിൽ നിന്ന് ഉണർത്തിയത് ആ ചേട്ടാ പറ അല്ല അപ്പൊ ചേട്ടൻ പറഞ്ഞു അത് ശരി നീ വലിയ ആലോചനയിൽ ആയപ്പോ അത് കണ്ടു ചോദിച്ചതാ എന്താ എന്ന് അതോ ഞാൻ പറയാം

എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ആതിയും ശ്രീകുട്ടിയും കലപില കലപില വർത്താനം ആണ് ഡി കുരുപ്പുങ്ങളെ ഇങ് നോക്ക് ഞാൻ രണ്ടിനെയും വിളിച്ചു എന്താ എന്ന് അവർ ഇത്തിരി ഒച്ചയോട ചോദിച്ചു വേറൊന്നും കൊണ്ടല്ല കുരിപ്പേ എന്ന് വിളിച്ചില്ലേ അതിന്ടെ ദേഷ്യം ആണ് 🤣 ഞാൻ അങ്ങനെ പറയാൻ തുടങ്ങി മൊത്തം പറഞ്ഞപ്പോ അവിടെ ഒരു കൂട്ട ചിരിയായിരുന്നു ഉയർന്നത്  അവർ ചിരിച്ചു ചിരിച്ചു പണി ആയിനു  വേറൊന്നും  കൊണ്ടല്ല ചെറുപ്പം മുതലേ ഞാൻ കല്യാണം കഴിക്കില്ല പ്രേമിക്കില്ല എന്നൊക്ക പറഞ്ഞു നടന്നിരുന്നു അതിന്ടെ ആണ് 😁എന്തൊക്കെയായിരുന്നു കല്യാണം വേണ്ട പ്രേമം വേണ്ട 🤣🤣അതും പറഞ്ഞു ആതി വീണ്ടും ചിരിക്കാൻ തുടങ്ങി ശരിക്കും പറഞ്ഞ എനിക്കും ചിരി തോന്നി

പിന്നെ അതൊക്കെ നിർത്തി ഞാൻ അവളെ പറ്റി വർണ്ണിക്കാൻ തുടങ്ങി കുറച്ചു നേരമേ കണ്ടുള്ളുവെങ്കിലും ആ മുഖം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ആതിയുടെയും ശ്രീകുട്ടീടെയും മുഖത്തു കുശുമ്പ് ഉണ്ടായിരുന്നു പറഞ്ഞിട്ട് കാര്യമില്ല പെൺകുട്ടികളുടെ കൂടെ പിറപ്പ ഈ കുശുമ്പ് എല്ലാം പറഞ്ഞു ചിരിച്ചു ഞങ്ങൾ ഓരോരുത്തരും വിട്ടിൽ കേറി ഞാൻ വന്നു ഡ്രസ്സ്‌ മാറി കിടന്നു എന്തോ നിദ്രദേവി കനിഞ്ഞില്ല ആരാ അവൾ എന്ന് ചോദിച്ചു കൊണ്ട് അവളുടെ മുഖം എന്റെ മനസ്സിൽ വന്നു

പിറ്റേന്ന് എഴുന്നേറ്റ് ക്ലാസിൽ പോയി എങ്ങനെയോ സമയം തള്ളി നിക്കി എങ്ങെനെയെങ്കിലും വൈകുന്നേരം ആയ മതി എന്നായി

വിട്ടിൽ എത്തി ഫ്രഷ് ആയി റെഡി ആയി നേരെ ആതിടെ വിട്ടിൽ പോയി അത് എന്റെ സ്വന്തം വീട് പോലെ തന്നെയാ റേഷൻകാർഡിൽ പേരില്ല എന്നേയുള്ളു

അവളും റെഡിയായി വന്നു അപ്പൊളേക്കും ശ്രീകുട്ടിയും നീതിയേട്ടനും നിത്യേച്ചിയും അവിടെ എത്തി അഭയ്ക്ക് സുഖമില്ലഅതുകൊണ്ട് അവനില്ല അങ്ങനെ ഞങ്ങൾ അമ്പലത്തിൽ പോകാൻ ആയി നടന്നു എനിക്ക് പെട്ടന്ന് എത്തണം എന്നുണ്ട് സ്പീഡിൽ നടന്നു പിന്നെ വേണ്ടന്നെ വച്ചു ഇതൊക്കെ കണ്ടുകൊണ്ട് പിന്നിലുള്ളവർ ചിരിക്കുന്നുണ്ടായിരുന്നു 😁വേഗം അമ്പലത്തിൽ എത്തി ചുറ്റും നടന്നു എല്ലായിടവും നോക്കി പക്ഷേ നിരാശ ആയിരന്നു ഫലം പിന്നെ റൈടൊക്കെ കേറി പക്ഷെ എനിക്ക് ഒന്നിനും ആവേശം ഇല്ലായിരുന്നു അവളെ കാണാത്തതു തന്നെയാണ് മെയിൻ കാരണം അങ്ങനെ വേഗം വീട് പിടിച്ചു പിറ്റേന്നും അവളെ കണ്ടില്ല എനിക്ക് നല്ല വിഷമം തോന്നി എങ്കിലും😩 ഞാൻ വിഷമിക്കുന്ന കണ്ടാൽ അവർക്ക് ചങ്കു പൊളിയുന്ന വേദനയായിരിക്കും അതുകൊണ്ട് ഞാൻ ചിരിച്ചു കാണിച്ചു നിന്ന് അഭിനയിച്ചു😞അങ്ങനെ ഉത്സവത്തിന്റെ നാലാംനാൾ ഞാൻ അവളെ കണ്ടു കണ്ടപ്പോ എന്റെ കണ്ണ് തള്ളി പോയി😍……

 

തുടരണോ…….

 

ഇത് Real കഥയാണ് പക്ഷേ അതിന്ടെ കൂടെ എന്റെ കുറച്ചു സങ്കൽപങ്ങളും  ചേർത്ത് എഴുതിയ ഒരു കുട്ടി സ്റ്റോറി 😁

സ്നേഹ എന്റെ സ്വന്തം പ്രിയതമ

Sneha Ente Swantham Priyathama | Author : Verukkapettavan

 

കഥ എഴുതി എക്സ്പീരിയൻസ് ഇല്ല വായിച്ചേ ഉള്ളു അതുകൊണ്ട് ഒന്ന് ട്രൈ ചെയ്യുന്നു കൊല്ലരുത്

 

ഉദിച്ചുയർന്നു ചുവന്ന വർണ്ണത്താൽ പ്രഭ ചൊറിഞ്ഞു നിൽക്കുന്ന സൂര്യന്റെ പൊൻ കിരണങ്ങൾ ഏറ്റാണ് ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്…🙂

പ്രഭാതകൃത്യങ്ങൾ ഓക്കേ പെട്ടന്ന് ചെയ്തു തീർത്തു ഡ്രസ്സ്‌ മാറി വന്നു ഒരു കോഫിയും ബ്രെഡും കഴിച്ചു എന്റെ ബാഗും എടുത്തു റൂമിൽ നിന്നും ഇറങ്ങി. ഒരു ടെക്സി വിളിച്ചു നേരെ പോയി റെയിൽവേ സ്റ്റേഷനിൽലേക്ക്  ടിക്കറ്റ് റെസിർവഷൻ ചെയ്തതുകൊണ്ട് ഞാൻ നേരെ ട്രെയിനിൽ കേറി ഇരുന്നു കുറച്ചു time കഴിഞ്ഞപ്പോൾ ട്രെയിൻ നീങ്ങി തുടങ്ങി അതോടൊപ്പം എന്റെ ഓർമകളും……

എന്‍റെ പ്രിയതമയെ ഞാന്‍ നേരില്‍ കണ്ടിട്ട് ഇന്നേയ്ക്ക് 8 മാസം കഴിയുന്നു….

നാട്ടിലേയ്ക്കുള്ള ട്രെയിനില്‍ പുറത്തെ കാഴചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ ചിന്തകളില്‍ മുഴുകി… ഈ യാത്ര എനിക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ പേടമാൻ മിഴികളെ കാണാൻ വേണ്ടിയുള്ളയതാണ് എനിക്ക് വേണ്ടി കാത്തിരിക്കുന്നവളെ കാണാൻ… എനിക്ക് പോയെ തീരൂ..

ഓർമകളിലേക്ക്

എന്റെ പേര് അഭിജിത് അഭി എന്ന് വിളിക്കും അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന സന്തുഷ്ട കുടുംബം

കഥയിലേക്ക് കടക്കാം അല്ലെ

ഞാൻ 9ആം ക്ലാസിൽ പഠിക്കുന്ന സമയം അടുത്തുള്ള അമ്പലത്തിൽ ഉത്സവമാണ് ഞാനും എന്റെ കൂട്ടുകാരും ചേർന്ന് അമ്പലത്തിൽ പോയി എന്റെ കൂട്ടുകാർ എന്ന് പറഞ്ഞ ഒന്ന് ആരതി(ആതി എന്ന് വിളിക്കും),ശ്രീലക്ഷ്മി (ശ്രീക്കുട്ടി,)നിതിൻ ഏട്ടൻ, നിത്യ ചേച്ചി, പിന്നെ ഉയിർ നൻബൻ അഭയ് സകല കൂതറ പരിപാടികൾക്കും ഞങ്ങൾ എല്ലരും ഒന്നിച്ചു ഉണ്ടാകും 😁

ആദ്യ ദിനമായതിനാൽ കോടിയേറ്റം കാണാൻ കുറെ പേർ വന്നിരുന്നു അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത് എന്തോ ഉൾപ്രാരിതം പോലെ തോന്നി അവൾ എനിക്കുള്ളതാണെന്ന് കുറെ സമയം അവളെ തന്നെ നോക്കി നിന്നു അവൾ അത് കണ്ടു അവൾ ഞാൻ നോക്കുന്നത് കണ്ടു എന്ന് ഞാനും കണ്ടു പിന്നെ അങ്ങോട്ട് നോക്കാൻ തോന്നുന്നില്ല അവളിലൂടെ കണ്ണ് കാണുമ്പോൾ തന്നെ ആർക്കായാലും ഇഷ്ടം തോന്നിപോകും അത്രയും അഴക്കുണ്ട് അവളുടെ ആ രണ്ടു പേടമാൻ മിഴികൾക്ക് Love @First Sight എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോ അനുഭവിച്ചറിഞ്ഞു 😍❤️

അങ്ങനെ കോടിയേറ്റം കഴിഞ്ഞു ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി അവിടെ തിക്കില്ലും തിരക്കിലും പെട്ട് അവളെ മിസ്സ്‌ ആയി അവളെ കാണാതെയത്തോട് കൂടി എനിക്ക് എന്തോ പോലെ തോന്നി കുറച്ചു നേരമേ കണ്ടുള്ളു എന്നാലും എന്റെ ആരോ ആണെന്ന് തോന്നിപോയി…. അങ്ങനെ വിഷമിച്ചു നിനൽക്കുമ്പോൾ ആണ് ഒരു കൈ എന്റെ പുറത്ത് വീണത് നല്ല വേദന ഉണ്ടായിരുന്നു ഏത് മൈ@#%….നാടാ അത് എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞുനോക്കിയപ്പോ കലി തുള്ളി നിൽക്കുന്ന നിത്യ ചേച്ചിയെയും വാ പൊത്തി ചിരിക്കുന്ന ആതിയെയും ആണ്. നൈസ് ആയിട്ടു ഞാൻ പെട്ടു ടാ

Recent Stories

The Author

വെറുക്കപെട്ടവൻ

53 Comments

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com