ശിവശക്തി 11 [ പ്രണയരാജ] 341

നിദ്രയുടെ ഉൾ ഗർത്തത്തിൽ മയങ്ങുന്ന മീനാക്ഷിയുടെ ജൽപ്പനങ്ങൾക്ക് അവൾ വില കൽപ്പിക്കാതെ നടന്നകലുമ്പോ ആ മിഴികൾ തീ നാളം പോലെ ജ്വലിക്കുകയായിരുന്നു. പുരുഷവർഗ്ഗത്തോടു തന്നെയുള്ള അവളുടെ പ്രതികാരത്തിൻ്റെ തീ നാളം എരിയുകയാണ്.
കടൽക്കരയെ ലക്ഷ്യമാക്കി അടുത്തു വരുന്ന വള്ളങ്ങൾ കണ്ടതും അവളുടെ അട്ടഹാസം ഇടി മുഴക്കം പോലെ നാലു ദിക്കും തേടിയലഞ്ഞു. ആ അട്ടഹാസം വള്ളത്തിലുള്ളവരിൽ ഭയം പടർത്തിയതിൻ്റെ തെളിവായാണ്, അവരുടെ തുഴയലിൻ്റെ വേഗത കുറഞ്ഞത്.
ആകാശം കാർമേഘപൂരിതമായി, എന്നാലും മഴത്തുള്ളികൾ പോലും മണ്ണിൻ്റെ മാറിൽ മുത്തമിടാൻ ഭയക്കുന്നതു പോലെ, ആകാശത്ത് അതിശക്തമായ മിന്നൽപ്പിളർപ്പുകൾ ഉണർന്നു. വള്ളത്തിലെ ജീവനുകൾക്ക് പ്രകൃതിയുടെ അവസാന താക്കീതെന്ന പോലെ.
വള്ളത്തിലുള്ളവരാ ദൃശ്യം നേരിൽ കാണുകയായിരുന്നു. ദൂരെ, ഒരു കറുത്ത രൂപം , അതു ചലിക്കുകയാണ്, അതു തങ്ങൾക്കുനേരെ കൈ നീട്ടുന്നതായി അവർക്കു തോന്നി. നിമിഷ നേരം കൊണ്ട് അവരെല്ലാം അലറി വിളിച്ചു.
വള്ളങ്ങൾ എല്ലാം ആരോ വലിച്ചടുപ്പിക്കുന്നതു പോലെ, തുഴയാതെ തന്നെ ശരവേഗതയിൽ വള്ളങ്ങൾ അന്ധകാന്ത നഗരി ലക്ഷ്യമാക്കി നീങ്ങുകയാണ്. ഭയന്നു വിറച്ച ചിലർ വെള്ളത്തിലേക്ക് ചാടാൻ ശ്രമിക്കുന്നുണ്ട് എന്നാൽ വള്ളത്തിൻ്റെ തടിയിൽ നിന്നും കാലുകൾ അകലുന്നില്ല. ഭയമെന്ന ബലഹീന വികാരം അവരെ കീഴ്പ്പെടുത്തുവാൻ തുടങ്ങി.
കണ്ണടച്ചു തുറക്കും മുന്നെ അവരെല്ലാം അന്ധകാന്ത നഗരിയുടെ തീരത്തടിഞ്ഞു. ദൂരെ നിന്നും അവർ കണ്ട മായക്കാഴ്ച്ചയൊന്നും അവർക്കിപ്പോ കാണാൻ കഴിയുന്നില്ല. കുറച്ചു ദൂരം കടൽത്തീരം പോലെ മണൽത്തരികൾ പിന്നെ കാണുന്നത് കാടാണ്.
ഇരുളിലുറങ്ങുന്ന വിശാലമായ വനം. ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്ന ,വൻവൃക്ഷങ്ങൾ ആകാശത്തിലെ ചന്ദ്രനെ പോലും മറച്ചു പിടിക്കുന്നു. അവിടെ വീശുന്ന കാറ്റിനു പോലും രക്തഗന്ധം ലയിച്ചതു പോലെ. മരണത്തിൻ്റെ നിഴൽപ്പാവക്കുത്ത് ആടി നടക്കുന്ന നിഴലുകളെ ആ വനാന്തരങ്ങളിൽ മിഴികൾ കൊണ്ടു തേടി .
അവരുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ഇരുൾ വീണ വനാന്തരം, ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ഭയം, ചുറ്റിലും തിങ്ങിക്കൂടിയ നിശബ്ദത, ഒരു കരിയിലയനക്കം പോലുമില്ലാത്ത ശാന്തത, ഇവയെല്ലാം  അവിടം കൂടുതൽ ഭീകരമാക്കി. ഉള്ളിൽ ഭയം നിറഞ്ഞു കഴിഞ്ഞാൽ കാണുന്നതെല്ലാം ഭയപ്പെടുത്തുന്ന കാഴ്ച്ചകൾ മാത്രം.
ആകാശത്ത് അതിശക്തമായ ഒരു കൊള്ളിയാൻ മിന്നി. അന്ധകാരത്തെ കീറി മുറിച്ചു കൊണ്ട് പ്രകാശകിരണങ്ങൾ മണ്ണിൻ്റെ മാറുതേടി വന്ന നിമിഷം . വനാന്തരത്തിൽ അവരാ… രൂപം കണ്ടു ഭയചകിതരായി.
തലയും കയ്യും മാത്രം തെളിഞ്ഞ എന്നാൽ പൂർണ്ണതയില്ലാത്ത കറുത്ത പുകമയമായ രൂപം. നീണ്ടു കൂർത്ത വിരലും, മറച്ച മുഖത്തെ ദർശന യോഗ്യമായ തേറ്റ പല്ലുകളും കണ്ട അവരിലെ ഭയം ഉയർന്നു. ആ കാടിൻ്റെ നാലുപാടും അവരോടി പ്രാണരക്ഷാർത്തം
ഇരുളിൻ്റെ മറവിൽ ഒന്നും ദൃശ്യമാവാതെ അവർ പായുകയാണ്, പലരും തടഞ്ഞു വീഴുകയും വ്രണപ്പെടുകയും ചെയ്തു രക്തം ഒഴുകുന്നുമുണ്ട്. ഒരു വലിയ മരച്ചുവട്ടിൽ ഒരുവൻ ഭയത്തോടെ ചാരി നിൽക്കുകയാണ്.
ചുറ്റും അന്ധകാരം അവൻ്റെ ഹൃദയതാളം ഉയർന്നു കേൾക്കാം. ഭയത്താൽ ശരീരം വിറയ്ക്കുന്നുമുണ്ട്. പെട്ടെന്നവൻ്റെ ദേഹത്തൊരു കൈ വന്നതും അവൻ അലറി വിളിച്ചു ആ നിമിഷം തന്നെ അവൻ മരത്തിൻ്റെ ചില്ലകളിലേക്കാരാലോ ഉയർത്തപ്പെട്ടു. അവൻ്റെ അലമുറ ആ കാടിനെ തന്നെ നടുക്കി.
മറ്റൊരുവൻ  ഓടുകയാണ്. പക്ഷെ തനിക്കൊപ്പം മറ്റാരോ ഓടുന്നതു പോലെ അവനു തോന്നുന്നുണ്ടായിരുന്നു. അവൻ ഒരു നിമിഷം നിന്നു. ചുറ്റും നോക്കി, ഒന്നും ആ മിഴികൾക്ക് ദർശിക്കാനായില്ല. മുന്നോട്ടടി വെക്കാനായി കാലാഞ്ഞതും കാലിൽ ആരോ പിടി മുറിക്കിയതറിഞ്ഞവൻ തല കുനിച്ചു നോക്കി അലറുകയാണ്.

24 Comments

  1. Raja bakki evide???

  2. Bakki submit cheytho

    1. നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ

  3. Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
    Submit cheyda baaki ini eppozha varuka? ?

  4. കിടുവെ

  5. അറക്കളം പീലിച്ചായൻ

    ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…

    ആദ്യം വായിക്കട്ടെ

  6. ആഹ് പൊളിച്ചു….????

  7. എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.

  8. machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…

    1. Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..

      1. പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?

        1. Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath

          1. Adende 40page submit cheythitt verum 17page matram vannad

  9. Innenkilum vannaloo ath mathii
    Super raja broo ?

  10. രാഹുൽ പിവി

    ❤️

    1. തുമ്പി?

      #justiceformasaladosapenkutty ?

  11. നിലാവിന്റെ രാജകുമാരൻ

    ❤️

Comments are closed.