ശിവശക്തി 11 [ പ്രണയരാജ] 341

അയ്യോ…. അതു വേണ്ട
ഇൻക്ക് പേടിയാ….
മാലാഖയും വാ….
പറയുന്നത് കേക്ക് മീനാക്ഷി .
ഞാനും വരാം മാലാഖേടെ കൂടെ, എനിക്കു പേടിയായിട്ടാ….
എന്നാ ശരി, നമുക്കു കിടക്കാം….
ആമിയും, മീനാക്ഷിയും പട്ടു മെത്തയിൽ കിടക്കുകയാണ്.  മീനാക്ഷിയുടെ ഉള്ളിലെ ഭയമോ… അതോ ചിരകാല ശീലമോ.. അവൾ ആമിയെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്.
എവിടെ നിന്നോ… ചെന്നായകളുടെ ഓരിയിടൽ കേൾക്കാം…. ആ ശബ്ദം കൂടുതൽ  ഭയത്തിലാഴ്ത്തിയത് മീനാക്ഷിയെയാണ്, അവൾ ആമിയുടെ ദേഹത്ത് കയറി കിടന്നു. ആമി അവളുടെ നെറുകയിൽ തൻ്റെ കരങ്ങളാൽ തഴുകി , അവളെ നിദ്രയുടെ താഴ്‌വാരത്തേക്കു യാത്രയാക്കി.
മീനാക്ഷി നിദ്രയുടെ മടിത്തട്ടിൽ തല ചായ്ച്ച നിമിഷം, മായാ ഭവനം അദൃശ്യമായി. അടുത്ത നിമിഷം അവിടുള്ള കാഴ്ച്ച കണ്ട ആരും ഭയക്കും. ഒരു വലിയ പാറക്കല്ലിനു മുകളിൽ പൈശാചികതയുടെ മൂർത്തി രൂപമായ ആമി കിടക്കുന്നു. കണ്ടാൽ സപ്ത നാഡികളും നിശ്ചലമാകുന്ന ആ ഭീകര രൂപത്തിനു മേലെ ഒന്നുമറിയാതെ മീനാക്ഷി കിടന്നുറങ്ങുന്നു.
?????
മാതള ദേശത്തിലെ ആ വൃദ്ധൻ, തൻ്റെ കുടിലിൽ ഇരുന്നു കരയുകയാണ്. ഞാൻ മരിച്ചാൽ എൻ്റെ പേരക്കുട്ടിക്കാരുണ്ട് , ആ മനോവ്യഥ അയാളെ ചിത്രവധം ചെയ്യുകയാണ്.
നല്ലവരായ മനുഷ്യരുടെ ഗ്രാമമാണിത്. ഹരിതപൂരിതമായ ആ പഴയ ഗ്രാമം അയാളുടെ കൺമുന്നിൽ തെളിഞ്ഞു നിൽക്കുന്നതു പോലെ. ആ പഴയ കാലമായിരുന്നേ… ഞാൻ പോയാലും എൻ്റെ കൊച്ചിന് വിശപ്പടക്കിയേനെ.
ഇന്ന് ഇതൊരു ശാപം കിട്ടിയ മണ്ണാ… വറ്റി വരണ്ട ഈ മണ്ണിൽ സ്വയം ജീവിക്കാൻ പാടു പെടുകയാണ് എല്ലാവരും. ഞാൻ പോയാ… അവരാഗ്രഹിച്ചാ പോലും എൻ്റെ കൊച്ചിനെ സഹായിക്കാനാവില്ല ആർക്കും , അതെനിക്കും അറിയാം…… കാലം തീർത്ത കളത്തിൽ കരുക്കളായി നീങ്ങി മരിക്കാനാവും വിധി, ഈ മണ്ണിൻ്റെ ശാപം മാറില്ലൊരിക്കലും. ആ വൃദ്ധൻ്റെ മിഴികൾ നിറഞ്ഞൊഴുകുകയാണ്.
മാതള ദേശത്തിനൊരു കഥയുണ്ട്, പ്രകൃതിയുടെ പച്ച പുൽപ്പാടങ്ങൾ സ്വർണ്ണമണിഞ്ഞു നാണത്താൽ അടിയ സമ്പന്നതിയുടെ കഥ, കേശവപ്പെരുമാൾ എന്ന അസുരൻ്റെ കഥ, അയാൾ കാരണം ശാപം കിട്ടിയ മാതള ദേശത്തിൻ്റെ കഥ.
?????
കാലരഞ്ജൻ തൻ്റെ ഉപാസനാമൂർത്തിയെ പൂജിക്കുകയാണ്. അയാൾക്കരികിൽ ഒൻപത് പീഠത്തിൽ വയറു പിളർന്നു വെച്ച ഒൻപത് കന്യകമാരുടെയും മൃതശരീരവും. അയാൾ ഹോമകുണ്ഡത്തിലെ അഗ്നിക്ക് ആഹൂതികൾ അർപ്പിക്കുകയാണ്.
ആ മുഖത്ത് ക്രൂരവും പൈശാചികവുമായ അവർണ്ണനീയമായ വികാരങ്ങളും ഭാവങ്ങളും മിന്നി മറയുകയാണ്. ആ മിഴികൾ പുറത്തേക്കു ന്തി ശക്തമായി തൻ്റെ ഉപാസനാമൂർത്തിയെ ആവാഹിക്കുകയാണ്.
തൻ്റെ ഉപാസനാമൂർത്തിയുടെ ഒൻപത് മരപ്പാവയെടുത്തയാൾ കുങ്കുമം കൊണ്ട് പൂർണ്ണമായി ലേപനം ചെയ്തു.ശേഷം ഉപാസനാ മൂർത്തിക്കരികിൽ വെച്ച് പൂജകളിൾ തുടർന്നു.
ശേഷം തൻ്റെ ഉപാസനാ മൂർത്തിയുടെ മരപ്പാവയെടുത്ത് ആ കന്യകമാരുടെ ശിരസ്സിനു മുന്നിലായി സ്ഥാപിച്ചു. ശേഷം കന്യകമാരുടെ മുഖത്തേക്ക്  കാലരഞ്ജൻ കുങ്കുമം വിതറി, രക്തവർണ്ണമാക്കി.
അഞ്ചലാ……
കാലരഞ്ജൻ്റെ  ശബ്ദമുയർന്നത്തും അഞ്ചല ഓടിപ്പിടഞ്ഞെത്തി.

24 Comments

  1. Raja bakki evide???

  2. Bakki submit cheytho

    1. നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ

  3. Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
    Submit cheyda baaki ini eppozha varuka? ?

  4. കിടുവെ

  5. അറക്കളം പീലിച്ചായൻ

    ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…

    ആദ്യം വായിക്കട്ടെ

  6. ആഹ് പൊളിച്ചു….????

  7. എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.

  8. machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…

    1. Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..

      1. പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?

        1. Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath

          1. Adende 40page submit cheythitt verum 17page matram vannad

  9. Innenkilum vannaloo ath mathii
    Super raja broo ?

  10. രാഹുൽ പിവി

    ❤️

    1. തുമ്പി?

      #justiceformasaladosapenkutty ?

  11. നിലാവിന്റെ രാജകുമാരൻ

    ❤️

Comments are closed.