ശിവശക്തി 11 [ പ്രണയരാജ] 341

ആ പിന്നെ ഇല്ലേ… പ്രേതത്തിന് രണ്ട് നീളൻ പല്ലുണ്ട്
അതെന്തിനാ… മീനാക്ഷി.
ഈ മാലാഖക്കൊന്നും അറിയൂല അല്ലെ, ഞാൻ പറഞ്ഞു തരാ… പ്രേതത്തിൻ്റെ മുന്നിൽ ആരേലും പെട്ടാ… ഈ പല്ലു കൊണ്ടാ… പ്രേതം കഴുത്തിൽ കടിക്കാ… എന്നിട്ടു ചോര കുടിക്കും.
ഇതൊക്കെ മോളെ പറ്റിക്കാൻ പറഞ്ഞതാ….
അല്ല സത്യാ…ഇൻക്ക് പേടിയാ… മാലാഖേ… ഞാൻ മാലാഖേടെ കൂടെ കിടന്നോളാ….
അങ്ങനാണോ…. എന്നാ അങ്ങനായിക്കോട്ടെ
ഹായ് നല്ല മാലാഖ
എന്നാ മോൾ പോയി കുളിച്ച് വസ്ത്രം മാറിയെ.
മീനാക്ഷി കുളിക്കാനായി ബാത്ത് റൂമിൽ കയറിയതും. ആമിയുടെ മുഖം വികൃതമായി, മുഖമാകെ മുറിവുകളും, മുറിവിൽ നിന്നു രക്തം ഒഴുകുകയും ചെയ്തു. ആമിയുടെ ശിരസ്സിൽ രണ്ടു കൊമ്പുകൾ വന്നു. അവളുടെ കാലുകൾ നിലത്തുറയ്ക്കാതെയായി. തേറ്റ പല്ലുകൾ കൂടുതൽ പുറത്തേക്കുന്തി വന്നു.
ബാത്ത് റൂമിൻ്റെ വാതിൽ തുറന്നതും നിമിഷ നേരം കൊണ്ട് ആമി  ശാന്ത രൂപം സ്വീകരിച്ചു മാലാഖയായി മാറി.
മാലാഖേ…. മീനാക്ഷിക്കു കുപ്പായം ഇല്ലാലോ…
ദേ അതു നോക്കിയെ…..
മാലാഖ ചൂണ്ടിയ ഭാഗത്തേക്കു നോക്കിയ മീനാക്ഷിയുടെ മിഴികൾ സന്തോഷത്താൽ തിളങ്ങി . നീല നിറത്തിലുള്ള അതി മനോഹരമായ വസ്ത്രം അവൾ തൊട്ടു നോക്കി.
ഇത് മീനാക്ഷിക്കാണോ….
അതെ, എന്തേ…ഇഷ്ടമായില്ലെ.
അതിനു മീനാക്ഷിയുടെ മറുപടി ഒരു കെട്ടിപ്പിടുത്തമായിരുന്നു. അതിനു ശേഷം അവൾ വേഗം ആ വസ്ത്രമണിഞ്ഞു നീലവർണ്ണത്തിൽ കല്ലുകൾ പതിപ്പിച്ച ആ വസ്ത്രം അവളെ രാജകുമാരിയെ പോലെ സുന്ദരിയാക്കി.
ഇതെൻ്റെ സുന്ദരിക്ക് .
അതും പറഞ്ഞു കൊണ്ട് ഒരു കൊച്ചു കിരീടം അവളുടെ ശിരസിൽ ആമി അണിയിച്ചു. ഇപ്പോ മീനാക്ഷിയെ കാണാൻ ഒരു കൊച്ചു മാലാഖയെ പോലെയുണ്ട്.

വാ… നമുക്കു വല്ലതും കഴിക്കാം…
ആമി പറഞ്ഞതും, മീനാക്ഷി ഓടി അവൾക്കരികിലെത്തി. അവളെയും കൂട്ടി ആമി മറ്റൊരു മുറിയിലെത്തി. വലിയൊരു മേശ നിറയെ പലതരത്തിലുള്ള  വിഭവങ്ങൾ നിരന്നു നിൽക്കുകയാണ്. വർണ്ണശഭളമായ ഒരു കാഴ്ച്ച തന്നെയാണ്.
മീനാക്ഷി , തൻ്റെ നാസികകൾ ഉപയോഗിച്ച് അവിടെ പരക്കുന്ന സുഗന്ധത്തെ തന്നിലേക്കാവാഹിച്ചു.
ഉം…. നല്ല മണം
വാ… മീനാക്ഷി കഴിക്കാം
ആമി മീനാക്ഷിയെ അവിടെ ഒരു ചെയറിൽ ഇരുത്തി, സ്വർണ്ണ പാത്രത്തിൽ അവൾക്കായി ആഹാരം വിളമ്പി. മീനാക്ഷി കഴിക്കാൻ തുടങ്ങിയതും അവൾക്കരികിൽ ഒരു കസേരയിൽ ഇരുന്നു കൊണ്ട് ആമി അവളെ തന്നെ നോക്കി നിന്നു.
നല്ല രസം ഉണ്ട്, മാലാഖേ….
അതിനു പുഞ്ചിരി മാത്രമായിരുന്നു, ആമിയുടെ മറുപടി.
മാലാഖയെന്താ… കഴിക്കാത്തെ….
മാലാഖ കഴിച്ചതാ… കുറച്ചു മുന്നെ , ഇപ്പോ വിശപ്പില്ല. എനി വിഷക്കുമ്പോ കഴിക്കാൻ ആഹാരവും തയ്യാറാക്കി വെച്ചിരിക്കുവല്ലെ.
അതു പറയുമ്പോ ആമിയുടെ നോട്ടം മീനാക്ഷിയിൽ തന്നെയായിരുന്നു.
മാലാഖേ…. അച്ഛനെപ്പോയാ… വരാ….
വരും, മീനാക്ഷി, മീൻ പിടിച്ചു കഴിഞ്ഞാൽ വേഗം വരും.
ഭക്ഷണശേഷം അവർ ഇരുവരും ഒരു മുറിയിലേക്കു കയറി.
മീനാക്ഷി കിടന്നോ… ഞാനിപ്പോ വരാം…

24 Comments

  1. Raja bakki evide???

  2. Bakki submit cheytho

    1. നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ

  3. Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
    Submit cheyda baaki ini eppozha varuka? ?

  4. കിടുവെ

  5. അറക്കളം പീലിച്ചായൻ

    ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…

    ആദ്യം വായിക്കട്ടെ

  6. ആഹ് പൊളിച്ചു….????

  7. എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.

  8. machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…

    1. Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..

      1. പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?

        1. Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath

          1. Adende 40page submit cheythitt verum 17page matram vannad

  9. Innenkilum vannaloo ath mathii
    Super raja broo ?

  10. രാഹുൽ പിവി

    ❤️

    1. തുമ്പി?

      #justiceformasaladosapenkutty ?

  11. നിലാവിന്റെ രാജകുമാരൻ

    ❤️

Comments are closed.