ശിവശക്തി 11 [ പ്രണയരാജ] 341

ഈ കാഴ്ച്ചയെല്ലാം മരമുകളിലിരുന്ന് ആമി കാണുകയാണ്. അവളുടെ മുഖത്ത് തെളിയുന്ന വികാരം വ്യക്തമാകുന്നില്ല, എങ്കിലും ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു. മരണം മുന്നിൽ കാണുമ്പോ യക്ഷികൾ ചിരിക്കുന്ന ആ പുഞ്ചിരി.
?????
കാലകേയ കൊട്ടാരത്തിൽ രാജനു മുന്നിൽ വ്യാകുലത അറിയിക്കാനായി ഭടൻമാർ കാത്തു നിൽക്കുകയാണ്. കാലകേയരാജൻ കടന്നു വന്നതും എല്ലാ ഭടൻമാരും അദ്ദേഹത്തെ തൊഴുതു നിന്നു.
രാജൻ കരംങ്കമാരൻ…..
എന്തു പറ്റി അവന്
അവൻ്റെ കാൽ നഷ്ടമായി….
ആരാണാ… അഹങ്കാരി, നമ്മുടെ ഭടൻ്റെ കാൽ കൊയ്യാൻ മാത്രം….
രാജൻ അത്
ആരാ… അത് പറയു വേഗം, അവൻ്റെ തല കൊയ്യണം നമുക്ക്.
രാജൻ ഇന്നലെ രാത്രി, നാഗങ്ങൾ രഹസ്യ വനത്തിൽ കയറി പോവുന്നത് കണ്ട് കരംങ്കമാരനും അതിനു ശ്രമിച്ചു. ആ സമയം അവിടെ ഉയർന്ന അഗ്നിയിൽ അവൻ്റെ കാൽ പൂർണ്ണമായി ദഹിച്ചു.
രഹസ്യ വനം, രഹസ്യ വനം, എന്താ അവിടുള്ളത്.
ചിലർക്ക് ആ രഹസ്യം അറിഞ്ഞേ… മതിയാവൂ…
അതിനു ബലിയാടാവുന്നത് നമ്മളും.
എതിർക്കാനാവില്ല, നമ്മുടെ കുലം തന്നെ മുടിക്കാൻ അവർക്കാവും.
രാജൻ നമ്മൾ എന്തു ചെയ്യും.
ആ വനത്തിലെ രഹസ്യം ഏതു വിധേനയും അറിയാനാവണം. അതിൽ പ്രവേശിക്കാൻ നിഗൂഡമായ ഒരു കവാടം ഉണ്ട് അതുറപ്പാണ്. അതു കണ്ടെത്തണം. കണ്ടെത്തിയേ… പറ്റൂ…
?????
ഹരിനാരായണ തിരുമേനി തൻ്റെ ശിഷ്യനെ അടുത്തു വിളിച്ചു.
ഗുരുവേ….
ഇന്ന് എല്ലായിടത്തും ദീപം തെളിയിക്കണം
എന്തു പറ്റി , ഗുരുദേവാ….
അനന്തൻ, അവൻ, അവൻ്റെ നിയോഗം പൂർത്തീകരിച്ചു.
ഒന്നും മനസിലായില്ല, ഗുരുദേവാ….
കാർത്തുമ്പി കന്യകയാണോ എന്ന ശങ്ക അനന്തനിൽ ഉണർന്നത് അവൻ അതിനായി നിയോഗിക്കപ്പെട്ടതിനാലാണ്.
അപ്പോ ആ ശങ്ക ശരിയായിരുന്നോ….
മൂഡത്വം പറയണ്ടിരിക്ക്യാ… ആ ശങ്ക മറ്റൊരാളിലേക്ക് പകരാനായിരുന്നു അവൻ്റെ നിയോഗം.
ആരിലേക്ക്
കാർത്തുമ്പിയുടെ മാതുലനിലേക്ക് .
ഇതിൽ എന്താണ്  നിയോഗം ഒന്നും വ്യക്തമാകുന്നില്ല.
ആ ശങ്ക കാരണം ഇന്ന് കർത്തുമ്പിക്കു പിന്നിൽ രക്ത ബന്ധമെന്നു പറയാൻ ആരുമില്ല.
ഗുരുദേവൻ പറഞ്ഞു വരുന്നത്.
അതെ, അതു തന്നെ പൂർണ്ണമായ അർത്ഥത്തിൽ അവൾ ഇന്നൊരു അനാഥയാണ്.
അനാഥത്വം അവരുടെ ബന്ധനം അല്ലേ ഗുരുദേവാ….
അല്ല, അനാഥരായ അവർ പരസ്പരം തീർത്ത സ്നേഹവും, സ്ഥാനവും ആണ് അവരുടെ ബന്ധനം.
?????
സാമന്തി നദിയുടെ തീരത്തെ ഒരു കുഞ്ഞു ഗ്രാമം അവിടെ ഉള്ള ജനങ്ങളുടെ പേടി സ്വപ്നമാണ് കരിയൻ. സന്ധ്യ കഴിഞ്ഞാൽ ആ പ്രദേശത്താരും പുറത്തിറങ്ങില്ല, കാരണം ഭയം. ദുർമരണങ്ങളുടെ, വലിയൊരു നിര തന്നെ കണ്ടു മടുത്തവരാണ് അവർ.
മേലേടത്ത് ഭട്ടത്തിരിപ്പാട് പോലും മുട്ടു കുത്തി, കരിയനു മുന്നിൽ ആർക്കും തളയ്ക്കാനാവാത്ത ദുരാത്മാവായി കരിയൻ ഇവിടെ വാഴുകയാണ്. സന്ധ്യ കഴിഞ്ഞാൽ സ്വഭവനം മാത്രമാണ് അവിടുള്ളവരുടെ സുരക്ഷാകേന്ദ്രം.
ഭട്ടത്തിരിപ്പാട് തൻ്റെ കഴിവിൽ പൂജിച്ചു കൊടുത്ത തകിട് കരിയനെ  അകറ്റി നിർത്തും, പക്ഷെ പൂർണ്ണ സംരക്ഷണമല്ല അത്, അമാവാസി നാളുകളിൽ കരിയൻ കൂടുതൽ ശക്തി പ്രാപിക്കുമ്പോൾ ഏതെങ്കിലും ഒരു ഭവനം അവൻ നഷിപ്പിക്കും. ഓരോ അമാവാസിയം ഇവിടുള്ളവർക്ക് കാല രാത്രിയാണ്.

24 Comments

  1. Raja bakki evide???

  2. Bakki submit cheytho

    1. നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ

  3. Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
    Submit cheyda baaki ini eppozha varuka? ?

  4. കിടുവെ

  5. അറക്കളം പീലിച്ചായൻ

    ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…

    ആദ്യം വായിക്കട്ടെ

  6. ആഹ് പൊളിച്ചു….????

  7. എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.

  8. machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…

    1. Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..

      1. പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?

        1. Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath

          1. Adende 40page submit cheythitt verum 17page matram vannad

  9. Innenkilum vannaloo ath mathii
    Super raja broo ?

  10. രാഹുൽ പിവി

    ❤️

    1. തുമ്പി?

      #justiceformasaladosapenkutty ?

  11. നിലാവിന്റെ രാജകുമാരൻ

    ❤️

Comments are closed.