ശിവശക്തി 11 [ പ്രണയരാജ] 341

എൻ്റെ പെങ്ങൾ മരിച്ചപ്പോ, അവളുടെ മകളും മരിച്ചു. എനി നിൻ്റെ മുഖം കാണാൻ ഇടവരാതിരിക്കട്ടെ.
അതും പറഞ്ഞയാൾ തൻ്റെ ഭാര്യയുടെ കൈ പിടിച്ചു നടന്നകന്നു. കാർത്തു കാളിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
??????
കേരള- തമിഴ് നാട് ബോഡർ, അഗസ്ത്യ വനത്തിൻ്റെ ഉള്ളിൽ കമ്പി വലയങ്ങളിൽ തീർത്ത ഒരു വലിയ ചുറ്റു മതിൽ , അതിനുള്ളിൽ നിറയെ മനുഷ്യർ. സ്വതന്ത്ര ഇന്ത്യയിലെ ആരും അറിയാത്ത അടിമകൾ.
പ്ലൂറ്റേനിയം എന്ന മൂലകം ഇന്ന് രാജ്യാന്തരം വലിയ വിലയാണ്, ഇത് പ്രകൃതിദന്തമായി  ഉണ്ടാകുന്നില്ല എന്നാണ് ശാസ്ത്ര നിഗമനം. എന്നാൽ ആ നിഗമനങ്ങളെ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് അഗസ്ത്യ വനാന്തര രഹസ്യങ്ങൾ.
ഇവിടുത്തെ മണ്ണിനടിയിൽ രാസമാറ്റം സംഭവിച്ച യുറേനിയം, പ്ലൂറ്റേനിയമായി മാറി. അതൊരു വലിയ നിധിശേഖരമായി കിടക്കുന്നുണ്ട്. അതിൽ ആധിപത്യം സ്ഥാപിച്ചത്, മാർക്കണ്ഡേയനാണ്.
ഭൂമിയിലെ സാത്താൻ എന്നറിയപ്പെടുന്ന ക്രൂരമനുഷ്യൻ. ദയ എന്ന വാക്കു പോലും ഇന്നേ വരെ കേൾക്കാത്ത മനുഷ്യൻ. രക്ത മിഴികളാണയാൾക്ക്. ആ മിഴികൾ തന്നെ അയാളിലെ വന്യത പ്രകടമാക്കും.
അയാളുടെ വലം കൈ ആണ്, കരീചികൻ. വിശ്വസ്ഥൻ , അവനാണ് ഈ തടവറയുടെ  ചുമതല. അവൻ അറിയാതെ ഒരു ഈച്ചയ്ക്കു പോലും ഇവിടെ പ്രവേശിക്കാനാവില്ല. മാർക്കണ്ഡേയൻ്റെ വിശ്വസ്ഥനായ വളർത്തു നായ.
എനി ഇടം കൈ സ്ഥാനത്ത് നിൽക്കുന്നത്. കാർത്തികേയൻ, കാണാൻ സുന്ദരൻ, മാന്യൻ.
മാന്യതയുടെ മുഖമൂടിയണിഞ്ഞ ചെന്നായയാണയാൾ. ഗ്രമങ്ങൾ തോറും അലഞ്ഞ്, ഇവിടേക്കുള്ള അടിമകളെ തിരഞ്ഞു കണ്ടു പിടിക്കുന്ന മഹാൻ.
ഈ തടവറയെ അവർ വിശേഷിപ്പിക്കുന്ന പേര് സ്വർഗ്ഗലോകം എന്നാണ്, എന്നാൽ ഇവിടുത്തെ അടിമകൾ വിശേഷിപ്പിക്കുന്നത് നരകമെന്നും. ഈ നരകത്തിൽ വന്നു പെട്ടാൽ പിന്നെ ഒരു തിരിച്ചു പോക്കില്ല . മരണം അതുവരെ അടിമയായി തുടരുക.
ഉയർന്ന ഉദ്യോഗസ്ഥരും ഭരണാധികാരികളും ഇവരെ അനുസരിച്ചു പോരുന്നു. ഇന്ത്യൻ ഭൂപടത്തിൽ പോലും ഇങ്ങനൊരു വനം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. കാരണം ഈ വനം കണ്ടെത്തിയ സമയം പഴയ രാജഭരണ കുടുംബത്തിൻ്റെ കീഴിലായിരുന്നു വനം.
അതു ഗവൺമെൻ്റിനു നൽകാനായുള്ള ചർച്ച കുറേ… അതികം വർഷം നടന്നു. ആ വനം ഒരു വ്യക്തിയുടെ സ്വകാര്യ സ്ഥലമായി നിന്നിരുന്നത് വലിയ ഒരു പ്രശ്നം തന്നെയായിരുന്നു. പിന്നെ എല്ലാം മാർക്കണ്ഡേയൻ സ്വന്തമാക്കിയ ശേഷം, എല്ലാം പണം കൊണ്ടുള്ള കളിയായിരുന്നു.
?????
മീനാക്ഷി കടൽക്കരയിൽ മണൽ തിട്ടയിൽ ഇരിക്കുകയാണ്. അവളുടെ മിഴികൾ ആരെയോ തേടുന്നുണ്ട്. ആ കണ്ണുകളിൽ ചെറിയ ഈർപ്പത്തിൻ്റെ അംശം തെളിഞ്ഞു കാണാം.
അകലെ വലിയ ഒരു മരത്തിനു മുകളിൽ നിന്നും ആ കാഴ്ച്ച നോക്കി നിൽക്കുകയാണ് ആമി. ആ ദൃശ്യം കണ്ടതും ആമിയുടെ ഉള്ളിൽ ക്രോധം നുരഞ്ഞു പൊന്തി. അവൾ തൻ്റെ കൈകൾ ഉയർത്തി പിടിച്ചതും , അവളുടെ കൈകളിൽ നിന്നും ആകാശത്തേക്ക് കറുത്ത പുകകൾ ഉയർന്നു പൊങ്ങി , ആ പുകകൾ മീനാക്ഷിയെ ലക്ഷ്യം വെച്ച് നീങ്ങുകയാണ്.
കറുത്ത പുകകൾ മീനാക്ഷിയിൽ നിന്നും കുറച്ചകലെ ആയി നിന്നു. അവ പതിയെ ഒരു പൈശാചിക മൃഗത്തിൻ്റെ രൂപം സ്വീകരിച്ചു. അവയുടെ മിഴികൾ ചുവന്ന വർണ്ണത്തിൽ തിളങ്ങി. ആ മിഴികൾ മീനാക്ഷിയെ ക്രോധത്തോടെ നോക്കി മുരളുവാൻ തുടങ്ങി.
മണൽ തിട്ടയിൽ ദുഖിച്ചിരിക്കുന്ന മീനാക്ഷി, എന്തോ ഒരു മുരൾച്ച കേട്ട് നാലു ദിക്കും നോക്കി. അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു വന്നു. കരിയിലയിൽ കാലടി വെക്കുന്ന ശബ്ദം അവളുടെ ഹൃദയസ്പന്ദന വേഗത കൂട്ടി.
ഒരു നിമിഷം അവൾക്കു മുന്നിലേക്കൊരു ഭീകരരൂപം ചാടി വന്നതും അലറി കൊണ്ടവൾ ഓടി. ഓടി ചെന്നത് മറ്റൊരു പൈശാചിക മൃഗത്തിനു മുന്നിലേക്കായിരുന്നു. അവൾ അറിയാതെ അവളുടെ കാലുകൾ വശം മാറി അതിവേഗം ചലിച്ചു, കാടിൻ്റെ ഉള്ളിലേക്ക് പ്രാണഭയത്തോടെ അലറി വിളിച്ചു കൊണ്ടവൾ ഓടുകയാണ്.

24 Comments

  1. Raja bakki evide???

  2. Bakki submit cheytho

    1. നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ

  3. Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
    Submit cheyda baaki ini eppozha varuka? ?

  4. കിടുവെ

  5. അറക്കളം പീലിച്ചായൻ

    ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…

    ആദ്യം വായിക്കട്ടെ

  6. ആഹ് പൊളിച്ചു….????

  7. എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.

  8. machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…

    1. Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..

      1. പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?

        1. Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath

          1. Adende 40page submit cheythitt verum 17page matram vannad

  9. Innenkilum vannaloo ath mathii
    Super raja broo ?

  10. രാഹുൽ പിവി

    ❤️

    1. തുമ്പി?

      #justiceformasaladosapenkutty ?

  11. നിലാവിന്റെ രാജകുമാരൻ

    ❤️

Comments are closed.