ശിവശക്തി 11 [ പ്രണയരാജ] 341

ചേട്ടനു സംശയം തോന്നിയതും മോളുടെ വെർജിനിറ്റി ടെസ്റ്റ് നടത്തി.
അതെന്താ… ചേച്ചി.
മോൾ കന്യകയാണോ എന്നറിയാനുള്ള ടെസ്റ്റാ
കന്യകാന്നു വെച്ചാ….
ഇൻ്റെ കുട്ട്യേ… ഇതെങ്ങനാ.. ഞാൻ മനസിലാക്കി തരാ…
ചേച്ചിക്ക് അറിയണപോലെ പറഞ്ഞു താ.. ചേച്ചി
അത് മോളെ ആരെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ എന്നറിയാൻ ചെയ്യുന്നതാ….
അതിനെന്താ… ചേച്ചി
പക്ഷെ മോളെ അതു ചെയ്യാൻ പാടില്ലായിരുന്നു.
പിന്നെ എന്തിനാ അങ്ങനെ ചെയ്തേ….
മോൾ ഏട്ടനോട് ക്ഷമിക്കണം.
അതും പറഞ്ഞ് അനുപമ അവളുടെ കാലിൽ വീണതും ഒരുമിച്ചായിരുന്നു. എന്നാൽ ആ ഒരൊറ്റ പ്രവർത്തി കാർത്തുവിനെ ഭയപ്പെടുത്തി. അവൾ പെട്ടെന്നു കാലുകൾ വലിച്ചു.
അയ്യോ… ചേച്ചി എന്താ ചെയ്യണേ….
എന്തിനാ… എൻ്റെ കാലിൽ വീഴണേ…
അയ്യേ… അങ്ങനൊന്നും ചെയ്തു കൂടാ…
മോളെ മോൾ ക്ഷമിച്ചില്ലേ… എൻ്റെ ഏട്ടൻ ഒരിക്കലും സംസാരിക്കില്ല മോളെ…
അതിന് ഡോക്ടറങ്കിളിനെ ഞാനൊന്നും ചെയ്തില്ലല്ലോ…
മോൾ ചെയ്തെന്നു പറഞ്ഞില്ലല്ലോ… മോൾ ക്ഷമിച്ചു എന്നു പറഞ്ഞാ മതി.
അതും പറഞ്ഞ് അനുപമ അവളുടെ കാലിൽ വീഴാൻ ശ്രമിച്ചതും കാർത്തുമ്പി വിളിച്ചു പറഞ്ഞു.
ക്ഷമിച്ചു ഞാൻ ക്ഷമിച്ചു.
അടുത്ത നിമിഷം അപ്പുവിൻ്റെ കാലിൽ അനന്തൻ വീണു നമസ്ക്കരിച്ചു മാപ്പിരന്നു. മനസുകൊണ്ട് അപ്പുവിൻ്റെ അടുത്ത് ആയിരം വട്ടം അനന്തൻ മാപ്പിരന്നു. എഴുന്നേറ്റു നിന്ന അനന്തന് തൻ്റെ സംസാരശേഷി തിരികെ കിട്ടിയിരുന്നില്ല.
ഹരിനാരായണ തിരുമേനി പറഞ്ഞതിൽ വിട്ടു പോയതെന്താണെന്നറിയാതെ,  ചിന്താക്കുഴപ്പത്തിലാണ് അനുപമയും, അനന്തനും ആ സമയം കാർത്തുമ്പിയുടെ ശബ്ദമുയർന്നത്.
അപ്പുവിനെ കൈയ്യിലേന്തി. മുഖത്തോടു മുഖം വെച്ചവൾ പതിയെ ചോദിച്ചു.
നിൻ്റെ വേലയാണോടാ…കള്ളാ….
അതിനു കൈ കൊട്ടി ചിരിക്കുകയാണ് അപ്പു ചെയ്തത്. കാർത്തുമ്പി മുഖം കറുപ്പിച്ച് രൂക്ഷമായി അവനെ നോക്കിയതും. തൻ്റെ ചുണ്ടുകൾ കൂർപ്പിച്ച് വിതുമ്പി കരച്ചിലിൻ്റെ വക്കിലെത്തിയിരുന്നു, കുഞ്ഞപ്പു.
ഡോക്ടർ പാവല്ലേ… അപ്പൂ…..
അവളുടെ ഉള്ളിൽ നിന്നും വന്ന വാക്കുകളായിരുന്നു അത്.
ഞാൻ ക്ഷമിച്ചില്ലെ ഡോക്ടറോട് പിന്നെ എന്താ….
അതു പറയുമ്പോ അവളുടെ ദേഹത്തെ ഓംകാര ചിഹ്നം ഒന്നു പ്രകാശിച്ചു. കാർത്തുമ്പി പൂർണ്ണ മനസ്സോടെ ക്ഷമിച്ചതിൻ്റെ തെളിവ്.
അവരുടെ സംസാരവും ചേഷ്ടകളും നോക്കി നിൽക്കുകയാണ് അനന്തനും അനുപമയും. പെട്ടെന്നു കുഞ്ഞ് തിരിഞ്ഞു അനന്തനെ നോക്കി റ്റാറ്റാ… എന്ന് കൈ വീശി കാട്ടി. ആ സമയം അവൻ്റെ വലതു കൈയിലെ ഓംകാര ചിഹ്നം ചുവന്ന പ്രകാശത്താൽ തിളങ്ങുന്നുണ്ടായിരുന്നു. അവൻ ചൊരിയുന്ന ആ പ്രകാശം അനന്തൻ്റെ ദേഹത്ത് പതിഞ്ഞതും
അപ്പൂ…….
അപ്പു , മോനെ
എന്നലറിക്കൊണ്ട് അനന്തൻ അവനരികിലേക്കെത്തി. അവനെ വാരിപ്പുണർന്ന്, നെറുകയിൽ മുത്തമർപ്പിച്ചു. കൂടാതെ ഒരിക്കൽ കൂടി ആ കുഞ്ഞു കാലുകൾ തൊട്ടു നമസ്ക്കരിക്കുമ്പോ, ആ കുഞ്ഞു കൈകൾ അനന്തൻ്റെ ശിരസിനെ സ്പർഷിച്ചു.
?????
ലാവണ്യപുരത്തെ രഹസ്യവനത്തിൻ്റെ അതിർവരമ്പിൽ നാഗങ്ങൾ ഇഴഞ്ഞു വരികയാണ്. അവരെല്ലാം വന്നു അതിർത്തിയിൽ നിന്നു കൊണ്ട് കാടു നോക്കി ഫണമുയർത്തി നിൽക്കുകയാണ്.
തങ്ങളുടെ ശിരസ്സ് നിലത്തു കൊത്തി രക്തം പൊടിച്ച ശേഷം നാഗങ്ങൾ നിലത്ത് ഓംകാര ചിഹ്നം തങ്ങളുടെ രക്തത്താൽ വരച്ച നിമിഷം. എവിടെ നിന്നോ ശഖുനാദം ഉയർന്നു കേൾക്കാം….

24 Comments

  1. Raja bakki evide???

  2. Bakki submit cheytho

    1. നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ

  3. Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
    Submit cheyda baaki ini eppozha varuka? ?

  4. കിടുവെ

  5. അറക്കളം പീലിച്ചായൻ

    ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…

    ആദ്യം വായിക്കട്ടെ

  6. ആഹ് പൊളിച്ചു….????

  7. എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.

  8. machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…

    1. Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..

      1. പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?

        1. Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath

          1. Adende 40page submit cheythitt verum 17page matram vannad

  9. Innenkilum vannaloo ath mathii
    Super raja broo ?

  10. രാഹുൽ പിവി

    ❤️

    1. തുമ്പി?

      #justiceformasaladosapenkutty ?

  11. നിലാവിന്റെ രാജകുമാരൻ

    ❤️

Comments are closed.