ശിവശക്തി 11 [ പ്രണയരാജ] 341

അവളെ നേരിടാൻ നീ ഒരുങ്ങേണ്ടതുണ്ട്, മാർഗ്ഗം നാം നിർദ്ദേശിക്കാം
അരുളിയാലും
ജഗ്ഗമ്മയിൽ നിന്നും ആ നിർദ്ദേശം ഉൾകൊണ്ട ശേഷം അവൻ അട്ടഹസിച്ചു. അവൻ്റെ മിഴികൾ സന്തോഷത്താൽ തിളങ്ങി.
കാലരഞ്ജാ… അമിതാവേശം ആപത്ത്, ശത്രു ശക്തരാണ്
നമുക്കറിയാം മാതാവേ….
എങ്കിൽ നമുക്കു വിടയേകു….നാം പോയി വരാം…
അടുത്ത നിമിഷം അഞ്ചല ബോധരഹിതയായി നിലത്തേക്കു വീണു. അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അയാൾ തൻ്റെ പുതിയ മാർഗ്ഗം തേടി പുറത്തേക്കു നടന്നു.

സൂര്യപ്രഭ ചൊരിഞ്ഞുകൊണ്ട് പുതിയ ഒരു പുലരി കൂടി വന്നെത്തി.ഇന്ന് അബോധ മയക്കത്തിൽ നിന്നും അവൾ ഉണരുകയാണ്.കാർത്തുമ്പിയുടെ നീണ്ട നേരത്തെ ഉറക്കത്തിൽ നിന്നും അവൾ അങ്ങനെയാണ്. പലരുടെയും ചോദ്യങ്ങൾ നേരിടാനായി, ശത്രു സംഹാരത്തിനായി കാദംബരി ദേവിയെ ഉൾക്കൊള്ളുവാനായി അവൾ ഉണരുകയാണ്.
കാർത്തുമ്പി പതിയെ കണ്ണ് തുറന്നതും, അനന്തൻ്റെ മുഖത്ത് വല്ലാത്ത സന്തോഷം തെളിഞ്ഞു വന്നു. അവൻ ഏറെ നേരം ആഗ്രഹിച്ചിരുന്നു അവൾ കണ്ണുതുറക്കാൻ.അവളോട് മാപ്പ് പറയുവാൻ അവൻറെ മനസ്സ് വല്ലാതെ വെമ്പൽ കൊണ്ടു.
അപ്പൂ…..
ഉറക്കം ഉണർന്നതും, അവളുടെ നാവിൻതുമ്പിൽ നിന്നും അടർന്നു വീണ നാമം അപ്പുവിൻ്റേതായിരുന്നു. തൻ്റെ കൈക്കുള്ളിൽ പറ്റിച്ചേർന്നു കിടക്കുന്ന അപ്പുവിനെ അവൾ എടുത്തുയർത്തി, തുടരെത്തുടരെ ആ കുഞ്ഞു മുഖത്ത് അവൾ സ്നേഹ ചുംബനമർപ്പിച്ചു.
കാർത്തുമ്പിക്ക് കുഞ്ഞിനോടുള്ള സ്നേഹം കണ്ട് അനുപമയുടെ മിഴികൾ നിറഞ്ഞൊഴുകി. ഒന്നും സംസാരിക്കാനാവാതെ അനന്തനും ആ ദൃശ്യത്തിനു സാക്ഷ്യം വഹിച്ചു.
കാർത്തൂ…..
പരിചയമില്ലാത്ത ആ ശബ്ദം കേട്ടവൾ, നോക്കിയപ്പോ അപരിചിതയായ ഒരു സ്ത്രീ തന്നെ നോക്കി കരയുന്നതാണ് കണ്ടത്. അവർക്കു പിറകിലായി തന്നെ ഉറ്റു നോക്കുന്ന ഡോക്ടറെയും.
ചേച്ചി, ഏതാ….
കാർത്തു, ചേച്ചിക്കു കുറച്ചു സംസാരിക്കണം , കാർത്തുവിനു പ്രശ്നമില്ലല്ലോ…
ഇല്ല ചേച്ചി, ചേച്ചി, എൻ്റെ അമ്മ എന്തിയെ…
അമ്മയെ കണ്ടില്ല മോളെ പുറത്തുണ്ടാവും
അനുപമ ആ മറുപടി കൊടുക്കുമ്പോ അവളുടെ പുറത്ത് അനന്തൻ്റെ കൈകൾ പതിഞ്ഞിരുന്നു. കാരണം അനന്തനറിയാം അവളുടെ അമ്മ ഈ ഭൂമിയോട് വിട പറഞ്ഞു കഴിഞ്ഞെന്ന്. അനന്തൻ എന്തിനാണ് തന്നെ പിടിച്ചതെന്നു മനസിലാവാതെ അനുപമ അവൻ്റെ മുഖത്തേക്കു നോക്കി. അതിനൊരു ഉത്തരം നൽകാനാവാതെ അനന്തനും വീർപ്പു മുട്ടി നിന്നു.
ഈ സമയം കാർത്തുവിൻ്റെ മുഖത്ത് കുഞ്ഞു കൈകൾ പതിച്ചു. അപ്പു അവളുടെ മുഖമെല്ലാം തലോടുകയാണ്.
എന്താടാ… ചെക്കാ…. നിനക്ക്
കാർത്തു അതു പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു. ഒപ്പം അവളുടെ തോളിൽ പിടിച്ചു വലിച്ചപ്പോ അവൾ കുനിഞ്ഞു കൊടുത്തതും ആ കവിളിൽ നിർത്താതെ ഉമ്മ വെക്കുകയാണ് അപ്പു ചെയ്തത്.
മോളെ കാർത്തു.
അനുപമ വീണ്ടും വിളിച്ചതും ,കാർത്തു അവളെ നോക്കി നിന്നു.
ഇത് അനന്തൻ, ചേച്ചിയുടെ ഭർത്താവാ….
കാർത്തു അനന്തനെ സൂക്ഷിച്ചു നോക്കി.
ഇവിടുത്തെ ഡോക്ടറാ…..
അനുപമ അതു പറഞ്ഞപ്പോ അവൾ അനന്തനെ നോക്കി പുഞ്ചിരിച്ചു.
മോളെ നോക്കിയത് ഏട്ടനായിരുന്നു. പക്ഷെ
എന്താ ചേച്ചി…..

24 Comments

  1. Raja bakki evide???

  2. Bakki submit cheytho

    1. നാളെ കഴിഞ്ഞു ചെയ്യാം കാമുകി പാർട്ടിൻ കുടുങ്ങി, നിക്കുവാ

  3. Ennatheyum pole super.. Orupaadu wait cheydu.. Vannadil santhosham…?
    Submit cheyda baaki ini eppozha varuka? ?

  4. കിടുവെ

  5. അറക്കളം പീലിച്ചായൻ

    ദിവസം കുറെയേറെയായി നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…

    ആദ്യം വായിക്കട്ടെ

  6. ആഹ് പൊളിച്ചു….????

  7. എങ്ങനെ ഇങ്ങനെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്!!!! ചറപറ കുറെ ❤️❤️❤️. അതും എല്ലാവരെയും റിലെട് ചെയ്തു പോകുന്നു!! മാമൻ ഡ്യൂട്ടിയിൽ ആണെന്ന് അറിയാം. എന്നാലും പറ്റുന്ന ഗാപിൽ ?.

  8. machanee..adipoli aayittund…enakkuruvikalide kaaryam enthayi ezuthitudagiyo…

    1. Sisum kunjum ullathonde ippo full busy aane Dec vare ente karyam pokkaa..

      1. പെട്ടെന്നു തീർന്നു. പേജ് കൂട്ടാരുന്നു. അടുത്ത പാർട്ട് പെട്ടെന്നു കാണുമെന്ന് പ്രതീക്ഷിക്കുന്നു. ?

        1. Valiya oru part aane njan submit chaithath around 11000 words 40page undavum. But vannath kurachu mathram atha continue… Enna ezhuthu polum illathath

          1. Adende 40page submit cheythitt verum 17page matram vannad

  9. Innenkilum vannaloo ath mathii
    Super raja broo ?

  10. രാഹുൽ പിവി

    ❤️

    1. തുമ്പി?

      #justiceformasaladosapenkutty ?

  11. നിലാവിന്റെ രാജകുമാരൻ

    ❤️

Comments are closed.