ശിക്ഷ [അപ്പൂട്ടൻ] 50

Views : 1499

ശിക്ഷ

Shiksha | Author : Apputtan

 

“എന്നെ തൊടരുത്… എനിക്ക് നിങ്ങളെ പേടിയാ…”

 

ലച്ചു അയാളുടെ കൈ തട്ടി മാറ്റി ഓടി മുറിയിലേക്ക് കേറി വാതിൽ അടച്ച് കുറ്റിയിട്ടു… അവളുടെ പെട്ടെന്ന് ഉള്ള ആ പ്രവർത്തിയിൽ രാമനുണ്ണി ആകെ വല്ലാതായി… ആദ്യമായി ആണ് അയാൾ അവളിൽ ഇങ്ങനെ ഒരു ഭാവം കാണുന്നത്…

 

“ലച്ചു…. മോളെ… നിനക്ക് എന്ത് പറ്റി? മോൾ വാതിൽ തുറക്ക്…”

 

രാമനുണ്ണി വാതിലിൽ തട്ടികൊണ്ട് പറഞ്ഞു….

 

“ഇല്ല.. എനിക്ക് നിങ്ങളെ പേടി ആണ്… അമ്മ വരാതെ ഞാൻ വാതിൽ തുറക്കില്ല ….”

 

അവളുടെ വാക്കുകൾ അസ്ത്രങ്ങൾ കണക്കെ അയാളുടെ ഉള്ളിൽ തറഞ്ഞു കേറി …

 

“മോളെ നീ എന്തൊക്കെയാ പറയുന്നേ….?”.

അയാൾ വിറയാർന്ന സ്വരത്തിൽ ചോദിച്ചു, എങ്കിലും അവൾ മറുപടി പറഞ്ഞില്ല…. കൈകുഞ്ഞായിരുന്നപ്പോൾ മുതൽ തന്റെ നെഞ്ചിൽ കിടന്ന് വളർന്നവൾക്ക് ഇന്ന് തന്നെ പേടി ആണെന്ന് കേട്ടതും അയാൾ ആകെ തളർന്നു പോയി….

 

ഇതുവരെ അവളുടെ എന്ത് കാര്യത്തിനും അച്ഛനായി ഞാൻ തന്നെ വേണമായിരുന്നു പക്ഷേ ഇപ്പോൾ…. വയസ്സ് പതിനാർ ആയിട്ടും ഒന്ന് വീണാലോ, ആരെങ്കിലും വഴക്ക് പറഞ്ഞാലോ ഒക്കെ അച്ഛാ എന്ന് വിളിച്ച് ഓടി വന്നിരുന്നവൾക്ക് തന്നെ ഇന്ന് പേടി ആണത്രേ….. ഇന്ന് വരെ ഒന്ന് നുള്ളി നോവിച്ചിട്ട് പോലുമില്ല എന്നിട്ടും….

 

അയാളുടെ ഉള്ളം വല്ലാതെ പിടഞ്ഞു…

പുറത്ത് ഗേറ്റ് തുറക്കുന്ന സൗണ്ട് കേട്ടപ്പോൾ ആണ് അയാൾ ചിന്തകളിൽ നിന്നും മുക്തനായത് …. ചിത്രയെ കണ്ടതും അയാൾക്ക് അല്പം സമാധാനം ആയി….

 

“ചിത്രേ, നമ്മുടെ മോൾ… അവൾ എന്നോട് എന്തൊക്കെയോ പറഞ്ഞ്, വാതിൽ അടച്ച് അകത്ത് ഇരിക്കുവാ.. നീ ഒന്ന് അവളോട് വാതിൽ തുറക്കാൻ പറ… “

Recent Stories

The Author

അപ്പൂട്ടൻ

4 Comments

  1. Fbyill kandittund

  2. നിധീഷ്

  3. ബ്രോ കോപ്പി പേസ്റ്റ് ആണോ🙄

    1. അപ്പൂട്ടൻ❤️❤️

      യെസ്.വേറെ ഒരു സ്ഥലത്ത് കണ്ടതാ അത് ഞാൻ ഇവിടെ കൊണ്ടു വന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com