ശീലാവതി – 1 53

Sheelavathi Part 1 by Pradeep Vengara

അവളെ കാണുവാനും ചേർത്തുപിടിക്കുവാനുമുള്ള ആർത്തിയോടെയും
അവളുടെ തമിഴ്കലർന്ന കൊഞ്ചിക്കുഴഞ്ഞുള്ള മലയാളം കേൾക്കാനുള്ള കൊതിയോടെയും രണ്ടുവർഷങ്ങൾക്കു ശേഷം ദിവസങ്ങൾക്കും മണിക്കൂറുകൾക്കും പെൺശരീരങ്ങൾ വാടകയ്ക്ക് ലഭിക്കുന്ന ഊട്ടിക്കും മൈസൂറിനും മധ്യേയുള്ള ഗുണ്ടൽപേട്ടയെന്ന ചെറിയ പട്ടണം ലക്ഷ്യമാക്കി വനത്തിനു നടുവിലുള്ള റോഡിലൂടെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടു വണ്ടിമുന്നോട്ടെടുക്കുമ്പോൾ അയാളുടെ മനസിൽ നിറയെ ആധിയും ആശങ്കയുമായിരുന്നു.

പുറത്തെ മേശയിൽ ഭക്ഷണവും അകമുറികളിൽ പെൺശരീരങ്ങളും വിളമ്പുന്ന ഗുണ്ടൽപേട്ടയിലെ ഹോട്ടലുകൾ ബാച്ചിലേഴ്‌സ് ടൂറിസ്റ്റുകളുടെ ദൗർബല്യമാണ്……!

ടൂറിസ്റ്റ് ഗൈഡുകളെന്ന പേരിൽ കൂട്ടിക്കൊടുപ്പുകാരായ പിമ്പുകൾ ലഹരിയുടെ ചുവന്ന കഴുകൻ കണ്ണുകളുമായി ഇരയെ പിടിക്കുവാൻ അലഞ്ഞുതിരിയുന്ന ഗുണ്ടൽപേട്ട്……!

അന്യസംസ്ഥാനത്തു ഉന്നത പഠനത്തിനു‍ ചേക്കേറിയ മലയാളികളടക്കമുളള ചില വിദ്യാര്‍ത്ഥിനികൾ സുഖത്തിനും ആർഭാട ജീവിതം നയിക്കുന്നതിനും വേണ്ടി ഉടുതുണിയഴിക്കുന്ന ഹോട്ടൽമുറികളുള്ള ഗുണ്ടൽപേട്ട്……!

പരപുരുഷസുഖം തേടിയെത്തുന്ന കൊച്ചമ്മമാരുടെ വിയർപ്പും കിതപ്പും അവസാനിക്കാത്ത സീൽക്കാരശബ്ദവുമുള്ള ഗുണ്ടൽപേട്ട്……!

പ്രണയക്കുരുക്കില്‍പ്പെട്ടു വീടുവിട്ടിറങ്ങുകയും അവസാനം പെരുവഴിയിലായിപ്പോകുകയും ചെയ്തിരിക്കുന്ന പെണ്കുട്ടികൾ ഇനിയൊരു തിരിച്ചുപോക്കില്ലെന്ന തിരിച്ചറിവിന്റെ നിസഹായകതയോടെ ഉടുതുണിയഴിക്കുവാൻ നിര്ബന്ധിക്കപ്പെടുന്ന ഗുണ്ടല്‍പേട്ട്……!

അരച്ചാൺ വയറുനിറയ്ക്കുവാൻ വേശ്യാവൃത്തി ഒരു തൊഴിലായി തെരെഞ്ഞെടുത്തവർ സുരക്ഷിതമായി ചേക്കേറുന്ന ഗുണ്ടല്‍പേട്ട്……!

ചില നിസാഹായകതകളെയും ദാരിദ്ര്യത്തെയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഹോട്ടൽ മുറികളിൽ വാടകയ്ക്ക് വിളമ്പുവാനുള്ള സ്വാദിഷ്ടമായ വിഭാവങ്ങളാക്കി മാറ്റുവാൻ ശേഷിയുള്ള ഹോട്ടൽ മുതലാളിമാരുടെ ഏജന്റ്മാർ വിലസിനടക്കുന്ന ഗുണ്ടല്‍പേട്ട്….!

എന്തൊക്കെയോ ഉറച്ച തീരുമാനങ്ങളുമായുള്ള ഈ യാത്ര വൃഥാവിലായിപ്പോകുമോ…….?
ഒരു പക്ഷേ അവളും……..!

ഏതെങ്കിലും ഹോട്ടലിലെ വിശേഷപ്പെട്ട സ്ഥിരം വിഭാവമായി കാണുമോ……?
ഓർത്തപ്പോൾ തന്നെ അയാൾക്ക് ഉൾക്കിടിലം തോന്നി……!

“നിങ്ക പോയി വാ ഹരിയേട്ടാ……..
നിങ്ക തിരുമ്പി വരുന്നതുവരെ കണ്ടിപ്പാ ശീലാവതി ഇങ്കെ കാത്തിരിക്കും…….”

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: