SHANKARAN 2 [sidhu] 134

Views : 4443

ഭാസ്കരൻ ഫോൺ എടുത്ത് ആധിയെ ആയാലും അയാളുടെ ഭാര്യ യമുനയും ഉള്ള ഒരു ഫോട്ടോ കാണിച്ചുകൊണ്ട് ചോദിച്ചു

“ഡാ നിനക്കു ഇത് ആരാണ് അറിയാവലോ ”

“സാർ എന്താ സാറേ എന്നെ കാളിയാക്കുവാണോ ആന്റിയും ഞാനും ഭയങ്കര കമ്പനി ആണെന്ന് അറിയാവുന്നതല്ലെ പിന്നെ എന്തിനാ സാറേ ഇങ്ങനെ ഒക്കെ ചോദിക്കണേ .”

“ഞങ്ങൾ പ്രേമിച്ചു കെട്ടിയതാണെന്നു നിനക്കു അറിയാവുന്ന കാര്യം അല്ലെ .

അവളെ കെട്ടുമ്പോൾ ഞാൻ ഒരു അനാഥൻ അകെ ഉള്ള സമ്പാദ്യം ഒരു വീടും പത്തു ഏക്കർ സ്ഥലവും എനിക്ക് അന്ന് രാജശേഖരൻ സാറിന്റെ PA ആയിട്ടായിരുന്നു ജോലി കിട്ടുന്ന ശമ്പളം ഞങ്ങളുടെ ആവ്യശ്യങ്ങൾക്കും പിന്നെ എന്റെ അച്ഛൻ വരുത്തിവെച്ച കടത്തിന്റെ പലിശ അടക്കുവാനും മാത്രം തികയുന്ന സമയം .

ഒന്ന് രണ്ടു വർഷം അങ്ങനെ ഒക്കെ പോയി കുട്ടികൾ വേണമെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഞങ്ങൾക്കു അതിനുള്ള പണം ഉണ്ടായിരുന്നില്ല .
ഒരു ദിവസം രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അവൾ ബിസിനസ് തുടങ്ങാൻ പോകുന്നെന്നു എന്നോട് പറഞ്ഞത് .

അവൾക്കു ബിസിനസ് തുടങ്ങാൻ വേണ്ടി ഞങ്ങളുടെ പറമ്പിന്റെ പകുതി വിൽക്കേണ്ടി വന്നു .അപ്പോളൊന്നും അവൾ എന്നോട് പറഞ്ഞില്ല എന്ത് ബിസിനസ് ആണ് തുടങ്ങാൻ പോകുന്നതെന്നു അവളിൽ ഉള്ള വിശ്വാസത്തിന്റെ പുറത്തു ഞാൻ ഒന്നും ചോദിച്ചും ഇല്ല .ഒരു മാസത്തിനുളിൽ അവൾ എറണാകുളം എംജി റോഡിൽ ആവിശ്യത്തിന് വലിപ്പം ഉള്ള ഒരു തുണിക്കട കം സ്റ്റിച്ചിങ് സെന്റർ തുടങ്ങി റവ മെറ്റീരിയൽസും തുണികളും എല്ലാം അവൾ നേരിട്ട് പോയി വാങ്ങാൻ തുടങ്ങി അങ്ങനെ ഒരു വര്ഷം കൊണ്ട് ലാഭം കൂടി തുടങ്ങി . അവളുടെ കട അവൾക് ആലപ്പുഴയിലും തുടങ്ങാൻ സാധിച്ചു .പതിയെ അവൾ ഹോട്ടൽ ബുസിനെസ്സിലേക്കും ഇറങ്ങി ചുരുങ്ങിയ കാലം കൊണ്ട് അവൾ അവിടെ കോടികൾ വാരിക്കൂട്ടി .

Recent Stories

The Author

sidhu

8 Comments

  1. Anik ishttay bro 😊😊😊😊😊😊😊😊😊😊😊super aayittund sidhu bro 😄😄😄😄😄😄

  2. Cool nicayind✌ korach page koodumbol ellathinum vykthatha vannolum….✌

  3. ഈ ഭാഗം ആദ്യത്തേതിന്റെ അത്ര നന്നായില്ല.ചിലയിടങ്ങളിൽ സ്പീഡ് കൂടുതൽ ആയ പോലെ,പൊന്നുവിനെ ആദ്യമായി കണ്ടത്, അതുപോലെ ഭാസ്കരൻ യമുനയെ കുറിച്ച് പറയുന്നത് ഇതൊക്കെ.അടുത്ത ഭാഗങ്ങളിൽ ഇതൊക്കെ പരിഹരിച്ചു പേജ് കൂട്ടി എഴുതി ഇടുക 👍

    1. ഇനി മുതൽ വരുന്ന പാർട്സിൽ കൂടുതൽ പേജ് ഉൾക്കൊള്ളിക്കാൻ നോക്കാം ബ്രോ ,പിന്നെ എന്നെകൊണ്ട് പറ്റുന്ന പോലെ മാക്സിമം നന്നായി എഴുതാൻ നോക്കാം , എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള കമെന്റുകൾ അടുത്ത ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു .and thanks for letting me know my problems in writing

    1. thankyou brother

  4. കഥയിൽ വല്ലാത്തൊരു സ്പീഡ് തോന്നി.
    ആദിക്ക് ടൈറ്റിൽ റോൾ ആണോ, വിഷ്ണുവിന്റെ ഫാമിലിയെ ഭാസ്കരൻ എന്തിനാ മോണിറ്റർ ചെയ്യുന്നേ. അതേ ടൈറ്റിൽ ശങ്കരൻ എന്നാണ്ണോ പ്രോനൗണ്സ് ചെയ്യാ.
    കാത്തിരിക്കുന്നു 😊

    1. നിതിൻബ്രോ ഞാൻ കഥ നന്നാക്കാൻ മാക്സിമം നോക്കാം പിന്നെ ചേട്ടന് അറിയാലോ ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്ഇത് അപ്പൊ ഇതുപോലെ എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചു എന്റെ പിഴവുകൾ എനിക്ക് മനസിലാക്കി തരുന്നതിനു ഒരു വല്യ താങ്ക്സ് .ഇനിയും എന്റെ കഥകൾ വായിച്ചിട്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ചെട്ടനെപോലെ ഒരുപാട് ആൾകാർ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com