ലാബ് ഉള്ള ഒരു ദിവസം അതിനു കയറാതെ ഞാനും രാജപ്പനും കൂടി പുറത്തിറങ്ങി നേരെ കാർണിവൽ തീയേറ്ററിയിൽ കേറി ഇക്കയുടെ ഡാഡി കൂൾ കാണാൻ ടിക്കറ്റ് എടുത്തു പടം തുടങ്ങി ഇക്കയുടെഎൻട്രയ്ക്കു ഞങ്ങളുടെ പുറകിലെ റോവിൽ ഇരുന്ന കുറെ പിള്ളേർ വർണ്ണക്കടലാസുകളും കരഘോഷങ്ങളും കൂടി തകർത്തു ആഘോഷിക്കുന്നു അന്ന് ആ ഇരുട്ടു മുറിയിൽ സ്‌ക്രീനിന്റെ വെളിച്ചത്തിൽ വിസിൽ അടിക്കുന്ന അവളുടെ മുഖം എന്റെ നെഞ്ചിലാണ് പതിഞ്ഞത് .യൂണിഫോം ഇല്ലാരുന്നുവെങ്കിലും അവരുടെ കൂടെ ഉള്ള എല്ലാവരുടെയും കൈയിൽ സ്കൂളിന്റെ പേര് എഴുതിയ ബാഗ് ഉണ്ടാരുന്നു ,അങ്ങനെ അവർ നിങ്ങളുടെ അടുത്ത ഉള്ള സ്കൂളിലെ പിള്ളേർ ആണെന്ന് ഞാൻ മനസിലാക്കി. പിന്നെ അവളെ കാണാൻ എല്ലാ ദിവസവും കുളിച്ചു പൗഡറും ഇട്ടു അവരുടെ സ്കൂളിന്റെ മുൻപിലൂടെ കൂട്ടുകാരന്റെ ബൈക്ക് ഓടിക്കും അവളെ കുറിച്ച ഓരോരുത്തരോടും ചോദിച്ച ചോദിച്ച വന്നപ്പോളാണ് അവൾ ഇത്ര കാശ്‌കാരിയാണ് എന്ന് അറിയുന്നത് .അന്ന് ഞാൻ തീരുമാനിച്ചതാ സ്വന്തം ആയി ബിസിനസ് തുടങ്ങി കാശ് ഉണ്ടാക്കിയിട്ട് അവളെ പ്രേമിച്ച കെട്ടണം എന്നുള്ളത് .
പക്ഷെ വിധി അന്നത്തെ പതിനേഴു വയസുകാരന് കത്ത് വെച്ചതു മറ്റൊന്നായിരുന്നു ,അവന്റെ അമ്മയുടെ മരണവും അച്ഛന്റെ തിരോധാനവും ,അതോടെ അച്ഛന്റെ ലാഭത്തിൽ പോയിക്കൊണ്ടിരുന്നു supermarket ബിസിനസ് നോക്കാൻ ആരും ഇല്ലായിരുന്നു അപ്പൊ അത് പൂട്ടി പോയി .ദിവസങ്ങൾ ആഴ്ചകളായി പിനപിന്നീടമാസങ്ങളായും കടന്നുപോയി പതിയെ അവളെക്കുറിച്ചുള്ള ഓർമകളും എന്റെ ഇഷ്ടവും ഒക്കെ മറന്നു .
എല്ലാംകൊണ്ടും തകർന്ന എന്റെ ജീവിതത്തിലേക് ദൈവദൂതനെ പോലെ സാർ വരുന്നത് ,പിന്നെ നടന്നതു എല്ലാം സാറിനു അറിയാലോ .
അന്ന് അവരുടെ വീട്ടിൽ ഡ്രൈവർ ആയി ജോലിക്കു കയറി അന്നാണ് പിന്നെ അവളെ കാണുന്നത് അന്നാണ് അവളോട് ഉള്ള എന്റെ ഇഷ്ടം എന്റെ തലച്ചോറ് മറന്നുവെങ്കിലും ഹൃദയം മറന്നില്ലെന്നു മനസിലായത് .പിന്നെ അവളോട് എങ്ങനെ എങ്കിലും എടുക്കണം എന്ന് ആഗ്രിഹിച്ചു ഓരോന്നും ചെയ്യാൻ തുടങ്ങിയത് പക്ഷെ അവൾ ഒന്നിലും എന്നിലേക്കു ആകര്ഷിക്കപ്പെട്ടില്ല .
അവൾ എന്നോട് വന്നു സംസാരിക്കാൻ വേണ്ടി ഞാൻ എപ്പോളും അവൾ കാണുന്ന പോലെ പോയിരിക്കും പക്ഷെ അവൾ ഇതുവരെ നോട്ടം കൊണ്ട് പോലും എന്നെ കടാക്ഷിച്ചിട്ടു ഇല്ല .
അവളെ കാണാനും പിന്നെ സാർ പറഞ്ഞതുകൊണ്ടും മാത്രമാണ് ഞാൻ ഇപ്പോളും അവിടെ തന്നെ ഡ്രൈവർ ആയിട്ടു നിൽക്കുന്നത് .”
Anik ishttay bro ???????????super aayittund sidhu bro ??????
Cool nicayind✌ korach page koodumbol ellathinum vykthatha vannolum….✌
ഈ ഭാഗം ആദ്യത്തേതിന്റെ അത്ര നന്നായില്ല.ചിലയിടങ്ങളിൽ സ്പീഡ് കൂടുതൽ ആയ പോലെ,പൊന്നുവിനെ ആദ്യമായി കണ്ടത്, അതുപോലെ ഭാസ്കരൻ യമുനയെ കുറിച്ച് പറയുന്നത് ഇതൊക്കെ.അടുത്ത ഭാഗങ്ങളിൽ ഇതൊക്കെ പരിഹരിച്ചു പേജ് കൂട്ടി എഴുതി ഇടുക ?
ഇനി മുതൽ വരുന്ന പാർട്സിൽ കൂടുതൽ പേജ് ഉൾക്കൊള്ളിക്കാൻ നോക്കാം ബ്രോ ,പിന്നെ എന്നെകൊണ്ട് പറ്റുന്ന പോലെ മാക്സിമം നന്നായി എഴുതാൻ നോക്കാം , എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള കമെന്റുകൾ അടുത്ത ഭാഗങ്ങളിലും പ്രതീക്ഷിക്കുന്നു .and thanks for letting me know my problems in writing
Super story
thankyou brother
കഥയിൽ വല്ലാത്തൊരു സ്പീഡ് തോന്നി.
ആദിക്ക് ടൈറ്റിൽ റോൾ ആണോ, വിഷ്ണുവിന്റെ ഫാമിലിയെ ഭാസ്കരൻ എന്തിനാ മോണിറ്റർ ചെയ്യുന്നേ. അതേ ടൈറ്റിൽ ശങ്കരൻ എന്നാണ്ണോ പ്രോനൗണ്സ് ചെയ്യാ.
കാത്തിരിക്കുന്നു ?
നിതിൻബ്രോ ഞാൻ കഥ നന്നാക്കാൻ മാക്സിമം നോക്കാം പിന്നെ ചേട്ടന് അറിയാലോ ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്ഇത് അപ്പൊ ഇതുപോലെ എന്റെ തെറ്റുകൾ ചൂണ്ടികാണിച്ചു എന്റെ പിഴവുകൾ എനിക്ക് മനസിലാക്കി തരുന്നതിനു ഒരു വല്യ താങ്ക്സ് .ഇനിയും എന്റെ കഥകൾ വായിച്ചിട്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ചെട്ടനെപോലെ ഒരുപാട് ആൾകാർ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു