സ്ഫടികശില്പം [അപ്പൂസ്] 2167

എവ്ടെന്ന്?? ചുമ്മാ ഒരു രസത്തിന് പറഞ്ഞതാ…. ലോള് സിമ്പിൾ ആയി വന്നു ബെഡിൽ ഇരുന്നു… നുമ്മ കൊക്കിനാണ്  നാണം മൊത്തം.. ഒരു ബെഡ്ഷീറ്റിന്റെ മറവിൽ സംഗതികളെല്ലാം പുറത്തല്ലേ….

ഞാനില്ലേ സ്വർഗ്ഗത്തിൽ ഹിഡൻ ക്യാമറ  ആവാൻ എന്ന ഭാവത്തിൽ എണീറ്റതും അവനെന്റെ കൈ പിടിച്ചു അവനോട് അടുപ്പിച്ചു..

ഛെ ഇനി ബാക്കി കൂടി നോം ഹെല്പ് ചെയ്യണോ…. അയ്യേ…

“ടാ.. കക്കൂസീ പോവാൻ…”

അപ്പൊ അതാണ്  കാര്യം..

“പിന്നേ… അതൊക്കെ എന്റെ പണ്യാണല്ലോ… ദേ നീങ്ക പൊണ്ണു നിക്കത്… സൊല്ലുങ്കോ…. അല്ലാണ്ട് നിന്നെ കക്കൂസീ കൊണ്ടോണത് എന്റെ പണി ആണല്ലോ മച്ചാ…”

ഒരേ സമയം പവിത്ര വന്നെന്റെ സന്തോഷവും  ടോയ്‌ലറ്റി പോവാനുള്ള വെപ്രാളവും കൂടെ അവന്റെ മോത്ത് നവരസങ്ങൾ വിരിയുന്നത് കണ്ടാ  ജഗതി പോലും ശിഷ്യനാവും… ഓസ്കാർ നാലെണ്ണം എപ്പോ കിട്ടീന്ന് ചോദിച്ചാ മതി….

അശോകന്  ത്രേസ്സ്യാ ജോസെന്ന കോലകുയിലിനെ കൂട്ടി കൊടുത്ത് പുറത്തിറങ്ങുന്ന മണ്ണാറത്തോടി ജയകൃഷ്ണനെ പോലെ ഞാനും പുറത്തിറങ്ങി…

പക്ഷെ ഞാനൊരു  സദാചാര ബോധമുള്ള മലയാളി  ആയതോണ്ട്… അതോണ്ട് മാത്രം..ഒരാണും പെണ്ണും ഒരുമിച്ചൊരു റൂമിൽ കയറിയാൽ എന്തു നടക്കുമെന്ന്  ഒളിഞ്ഞു നോക്കാൻ നിന്നു…

പ്രണയം പൂത്തുലയാൻ പോവുന്ന ആദ്യനിമിഷം തന്നെ കക്കൂസിൽ കൂട്ട് വിളിക്കുന്ന കാമുകൻ.. ആഹാ…

നുമ്മ പവിത്ര കൊച്ചു അപ്പോളേക്കും അവന്റെ വലതുകൈ  അവളുടെ രണ്ടു കൈകൊണ്ടും പിടിച്ചിട്ടുണ്ട്… രണ്ടാളും എന്തോ കുശുകുശുക്കുന്നുമുണ്ട്… പറ്റി പോയി.. ഒരു മൈക്രോ ഫോണും കൂടെ വേണാരുന്നു..

അവളുടെ കൈയിലിരിക്കുന്ന അവന്റെ കൈ ഒന്ന് പൊന്തിയോ?? ഏയ്‌ തോന്നിയതാവും…

അല്ല പൊന്തി.. എന്ന് മാത്രമല്ല.. അവളത് തന്റെ ചുണ്ടോടു അടുപ്പിച്ചു… അയ്യോ  ഉമ്മ വച്ചു.. തെണ്ടീ….

ഇത്ര കാലായിട്ട് എനിക്ക് കിട്ടീട്ടില്ല ഒരെണ്ണം.. എന്നിട്ട്.. ഞാനായിട്ട് സെറ്റാക്കീപ്പോ അവനു കൊടുത്തേക്കണ്..

ഡോറിലെ ഗ്യാപ്പിൽ  നിന്ന് തല പൊന്തിക്കുമ്പോളാണ് നുമ്മ നഴ്സ് തരുണീമണി എന്നേക്കാൾ വല്യ സദാചാര പോലീസിനെ പോലെ തൊട്ടപ്പുറത്തു ജനലിൽ  നിന്ന്  തല അകറ്റുന്നത്…

പക്ഷെ ഞാനങ്ങോട്ടു ചോദിക്കാനിരുന്ന ചോദ്യം ആദ്യം ഇങ്ങോട്ട് വന്നു…

“എന്താ കൊളകോഴീ കൂട്ടുകാരന്റെ റൂമിലേക്ക് ഒരു ഒളിഞ്ഞു നോട്ടം?? ഏതാ ആ പെണ്ണ്??”

എന്തോ ആ നേരത്ത്  തർക്കുത്തരം ഒന്നും മനസ്സിൽ വന്നില്ല… അതിനൊരു കാരണമുണ്ടെന്ന് കൂട്ടിക്കോ..

“ആ പെണ്ണിനെ ഞങ്ങ രണ്ടാളും വായ് നോക്കാൻ പോയാണ്  അവനീ നിലേൽ കെട്ക്കണേ… ഇന്നലെ വൈകിട്ട് കണ്ടപ്പോ ഇതങ്ങു  പറഞ്ഞു  സ്വല്പം സെന്റി അടിച്ചപ്പോ  കൊച്ചു ഫ്ലാറ്റ്… അവനതങ് സെറ്റ് ആക്കി കൊട്ത്തൂന്നൊള്ളു…”

കൂടുതൽ പറയാതെ തിരിഞ്ഞപ്പോ  പിറകീന്ന് നുമ്മ തരുണീമണീടെ വിളി..

“ഹേയ് മാൻ….”

51 Comments

  1. ❤️❤️❤️

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    My dear pravasi….

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
    ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
    ഇഷ്ടായി ഒരുപാട്?

    സ്നേഹം മാത്രം???

  3. Ente ponno super!!! Kidiloski!!!!

  4. ചെമ്പരത്തി

    J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???

    ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???

    1. മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…

      പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.

      സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️

  5. അപരിചിതൻ

    പ്രിയപ്പെട്ട പ്രവാസി,

    വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!

    കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!

    1. മ്യാൻ,

      താങ്ക്സ് ആദ്യം തന്നെ ??♥️♥️

      പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ്‌ നടത്തിയത്… സോ… ആ സെന്റി കഥ ഈസ്‌ no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??

      1. മാമ…..എവിടെ അടുത്ത കഥ….

        1. ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?

  6. ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️

  7. Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️

  8. കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

  9. പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
    അരുൺ R♥️

  10. Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️

  11. My Dear Pravasi…

    nothing to say about this type of creation’s … Otherwise I’m not a person to say!

    a big thanks ♥️

  12. Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ

  13. Dear പ്രവാസി ബ്രോ

    കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …

    പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …

    കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…

    അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്

    വിത്❤️
    കണ്ണൻ

  14. വിഷ്ണു ⚡

    നന്ദിയുണ്ട്♥️?

    ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.

    ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
    ഒരുപാടു സ്നേഹം?♥️
    വിഷ്ണു

  15. പാലാക്കാരൻ

    പൊളിച്ചു അടുക്കി

  16. മാത്തപ്പൻ

    ?

  17. ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
    സ്നേപൂര്വ്വം ആരാധകൻ ❤️

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    തിലകന്റെ അച്ഛന്റെ കഥയാണോ….?

  19. മാലാഖയെ തേടി

    ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ്‌ ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.

    എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..

    കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

Comments are closed.