സ്ഫടികശില്പം [അപ്പൂസ്] 2167

ബാക്ക് ടയർ ചരലിൽ കയറുന്നതു ഓർമ ഉണ്ട്… സൈഡിലെ കാനയിൽ സേഫ് ആയി ഞാൻ ലാൻഡ് ചെയ്യുമ്പോൾ ആകാശത്തേക്ക് പൊന്തിയ  ബൈക്കിന്റെ ചക്രത്തിന് പകരം സ്വന്തം കാലും പുറവും ചക്രമാക്കി റോഡിൽ ചുവന്ന പെയിന്റ് അടിക്കുന്നുണ്ട് നൻപൻ….

ശേഷം ചിന്തനീയം….

കയ്യിലൊരു നഖം കൊണ്ടു കോറിയ പോലെയൊരു സ്ക്രാച്ചുമായി ഞാനും മത്തായിയുടെ കടേൽ തൂക്കിയിട്ട പോത്തിന്റെ കാല് പോലെ  തൊലിയില്ലാതെ അവനും..

അയ്യോ പറഞ്ഞു സമയം പോയതറിഞ്ഞില്ല.. നുമ്മ ഹീറോയിൻ സോറി സെക്കന്റ് ഹീറോയിൻ ഹോസ്പിറ്റൽ ഗേറ്റിലൂടെ കടക്കുന്നുണ്ട്..

കക്ഷി ഒന്നുകൂടി വിളിച്ചു റൂം നമ്പർ ചോദിച്ചു..

അയ്യോ ടൈം കളയാനില്ല.. നോം നൻപന്റെ അടുത്തേക്കോടി..

“തെണ്ടീ, നുമ്മ പവിത്രേനേം കൊണ്ടു സിനിമക്ക് പോണേനെ കുറിച്ചെന്താ അഭിപ്രായം??”

“നീ പോ ഊ…”

ഒരു നിമിഷം അവനൊന്നു നിറുത്തി.. പല്ല് കടിക്കാൻ ടൈം എടുത്തതാവും… പിന്നെ കണ്ണീർസീരിയലിലെ നിർഗ്ഗുണ ഉപനായകനെപ്പോലെ തുടർന്നു….

“നിനക്ക് ഒരു വാക്ക് പറയാര്ന്നു മൈ…. ഞാൻ മാറി തരില്ലേ?? നിന്നെ കഴിഞ്ഞല്ലേ എനിക്കേത് പവിത്രേം വരൂ??”

ദേ ആശാൻ സെന്റി…

അങ്ങനെ വിട്ടാ പറ്റുമോ??

“അത് വിട് മച്ചാ….ഓള് ആയോണ്ട് ജീൻസും ടീഷർട്ടും ഒക്കെ ഇടും മച്ചാ…. അതൊക്കെ ഇട്ട് ബൈക്കിന്റെ പിന്നീ ഒട്ടി ഇരുന്നു സിനിമക്ക്.. അതും ഒരാളു പോലും കേറാത്ത നുമ്മ മാത തീയേറ്ററില്  മോണിങ് ഷോക്ക്.. ഒന്നാലോയ്ച്ചു  നോക്കിയേ… അന്നട്ട് ക്യാബിന് തിരിച്ച ടെക്നോ കഫേല് വേണേ ഇത്തിരി നേരോം സ്പെൻഡ്‌ ചെയ്യാം.. ഒന്നാലോയ്ചെ… കളറല്ലേ??”

” ഞാനെന്തിന് ആലോയ്ക്കണം.. നീ അലോയ്‌ച്ചാ മതി.”

“എന്നാ ഞാനൊന്ന് ആലോയ്ക്കട്ടെ…ലെഗ്ഗിൻസ് ഇടാൻ പറയാം ജീൻസ് വേണ്ടാലേ… ജീൻസ് വല്ലാണ്ട് ടൈറ്റ് ആവും….”

അതും പറഞ്ഞു അവനെ നോക്കുമ്പോൾ ആശാൻ കിടന്നു ഞെരിപിരി കൊള്ളുന്നുണ്ട്… ദേഷ്യം വന്നാ ഞെരിപിരി കൊള്ളാ എന്ന് കെട്ടിട്ടെ ഒള്ളു… ഇപ്പോ കണ്ടു..

“ടാ മലരേ.. പണി കിട്ടി.. ടോയ്‌ലെറ്റിൽ പോണം…”

അപ്പൊ അതാണ് കാര്യം… ദേഷ്യം അല്ല.. അതും പെടച്ചു..പൈനാപ്പിൽ ജ്യൂസ് പണി തുടങ്ങി… ഉള്ളീ ചിരി വന്നത് കടിച്ചമർത്തി…

“മറ്റേതെ നശിപ്പിക്കല്ലേ..റോമാൻസ് പറയുമ്പോ  അവന്റെ കക്കൂസീ പോക്ക്….”

അവനൊന്നു കലിപ്പിച്ച് നോക്കാൻ ശ്രമിച്ചു.. പക്ഷെ പരിതാപകരമായി ആ നോട്ടം..

അവനു പ്രാണവേദന.. എനിക്ക് വീണ വായന..ആഹാ ഞാനും ഒരു സൈക്കോ??

“പക്ഷെ ചെക്കാ ഒരു പ്രശ്നണ്ട്ല്ലോ… ചെക്കന്  ബൈക്ക് ഓടിക്കാൻ അറിയില്യ… പിന്നെങ്ങനെ ബൈക്കിലിരുത്തി സിനിമക്ക്  കൊണ്ടോവും??”

ആശാൻ വീണ്ടും ട്യൂബ് ലൈറ്റ് ആയി വായ പൊളിച്ചു ഒരു നിമിഷം കിടന്നു..

അപ്പോളേക്കും അവന്റെ കഥാനായിക  ഉള്ളിലേക്ക് നാണത്തോടെ മന്ദം മന്ദം കടന്നുവന്നു നിലത്ത് തള്ള വിരൽ കൊണ്ട് കളം വരച്ചു…

51 Comments

  1. ❤️❤️❤️

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    My dear pravasi….

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
    ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
    ഇഷ്ടായി ഒരുപാട്?

    സ്നേഹം മാത്രം???

  3. Ente ponno super!!! Kidiloski!!!!

  4. ചെമ്പരത്തി

    J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???

    ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???

    1. മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…

      പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.

      സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️

  5. അപരിചിതൻ

    പ്രിയപ്പെട്ട പ്രവാസി,

    വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!

    കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!

    1. മ്യാൻ,

      താങ്ക്സ് ആദ്യം തന്നെ ??♥️♥️

      പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ്‌ നടത്തിയത്… സോ… ആ സെന്റി കഥ ഈസ്‌ no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??

      1. മാമ…..എവിടെ അടുത്ത കഥ….

        1. ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?

  6. ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️

  7. Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️

  8. കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

  9. പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
    അരുൺ R♥️

  10. Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️

  11. My Dear Pravasi…

    nothing to say about this type of creation’s … Otherwise I’m not a person to say!

    a big thanks ♥️

  12. Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ

  13. Dear പ്രവാസി ബ്രോ

    കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …

    പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …

    കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…

    അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്

    വിത്❤️
    കണ്ണൻ

  14. വിഷ്ണു ⚡

    നന്ദിയുണ്ട്♥️?

    ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.

    ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
    ഒരുപാടു സ്നേഹം?♥️
    വിഷ്ണു

  15. പാലാക്കാരൻ

    പൊളിച്ചു അടുക്കി

  16. മാത്തപ്പൻ

    ?

  17. ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
    സ്നേപൂര്വ്വം ആരാധകൻ ❤️

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    തിലകന്റെ അച്ഛന്റെ കഥയാണോ….?

  19. മാലാഖയെ തേടി

    ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ്‌ ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.

    എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..

    കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

Comments are closed.