സ്ഫടികശില്പം [അപ്പൂസ്] 2167

അവന്റെ മുഖത്ത് 100 വാട്ടിന്റെ ബൾബ് കത്തി… അടുത്ത നിമിഷം അവളുടെ മുൻപിൽ വച്ചു  ബൈക്കിൽ നിന്ന് കിട്ടിയ വീഴ്ച ഓർത്താവണം ആ ബൾബ് ഫ്യൂസ്   ആയി….

“എല്ലാം നശിപ്പിച്ചത് നീ  അല്ലേടാ ശവീ??? മ് ഇനീപ്പോ വീണത് വിദ്യ… അവളെ സെന്റി അടിച്ച്  വീഴ്ത്താം… കാമുകിക്ക് വേണ്ടി ബൈക്കിൽ നിന്ന്  വീണ കാമുകൻ ആവാം ഞാൻ..”

“അതെന്നെ ആണ് പറയുന്നേ മലരേ.. നീ പറഞ്ഞ സെന്റി അവൾടെ അടുത്ത് വർക്ക്  ഔട്ട്  ആകും.. അതൊരു ശുദ്ധാഗതിക്കാരി  കൊച്ചാ.”

“താങ്ക്സ് ടാ മുത്തേ.. ഒന്ന്  വീണാലും അവളെ വീഴ്ത്താൻ പറ്റുംലോ…”

“മ്മ്… അതേടാ… അവളെ കണ്ടാരുന്നു ഞാൻ… സെന്റി  കറക്റ്റ് ആയി  വർക്ക് ഔട്ട് ആക്കി.. ഇന്ന്  പാർക്കീ വച്ചു കാണാൻ സമ്മതിച്ചട്ടുണ്ട് പവിത്ര.. ”

“അതിനു ഞാൻ…”

ചെറുക്കൻ  ട്യൂബ് ലൈറ്റ് ആണ്.. അല്പം കഴിഞ്ഞാണ് കത്തിയത്…

“ശവീ… കൊല്ലും നിന്നേ പന്നീ…”

“ഇനി അത് മറന്നേക്ക്  കൊക്കെ… ദേ അവള് നമ്പർ വരെ  തന്നു..  പിന്നേ ഒന്നൂടി ഇണ്ട്…”

ഞാൻ ഫോണെടുത്ത് പവിത്ര എന്ന്  സേവ് ചെയ്തത് കാണിച്ചതും അവൻ നഴ്സിൽ നിന്ന് ഊറ്റിയ ചോര മൊത്തമായി മുഖത്ത് കയറി മഷിപ്രയോഗം നടത്തിയ രാഷ്ട്രീയക്കാരെ പോലെ ചോന്നു…

എന്നിട്ടും  ആ പിന്നെ  ഉള്ള ഒന്നൂടി എന്താന്ന് അറിയാൻ അവനെന്നെ വായ തൊറന്ന്പിടിച്ചു നോക്കി.. ഇനി ഇവനെങ്ങാൻ പാമ്പിനെപ്പോലെ  വായ്ക്കുള്ളിലാണോ ചെവി??

“അവ്ളെ ഞാനേ ഉമ്മ വച്ചൂടാ..”

ആ സമയം തന്നെ പവിത്രയുടെ പേരോട് കൂടി നുമ്മ ഫോൺ  കരയാൻ തുടങ്ങി..

അത് കണ്ടതും ശക്തി തരൂ  ദൈവങ്ങളെ  എന്നും വിളിച്ചു  നുമ്മ നൻപൻ തിരിഞ്ഞു ഒരൊറ്റ കിടപ്പ്… ഞാനാ തക്കത്തിന് കാൾ അറ്റൻഡ് ചെയ്തു പുറത്തേക്ക് നടന്നു….

അവനു ചൊറിഞ്ഞ് വരുന്നുണ്ടെന്നറിയാം.. തന്തയില്ലായ്മ അല്ലേ ഞാഞ്ചേയ്തേ???

ബൈ ദി ബൈ ഞാൻ ആരാണെന്ന് പറഞ്ഞില്ലലോ…

ഞങ്ങൾ  ഞാൻ, അശ്വിൻ, രാഹുൽ എന്ന കൊക്ക്, കരുമാടി റോബിൻ, കാതൽ സന്ധ്യ … പാർട്ട്‌ണെഴ്സ് ഇൻ  ക്രൈം ആണ്..അല്ല ആയിരുന്നു…

ഒരുമിച്ച് സപ്പ്ളി എഴുതുക,  പ്ലാസ്റ്റിക് ഗ്ലാസ്സിൽനിന്ന് കള്ളടിച്ചു ആ ഗ്ലാസ്സി തന്നെ അവസാനം ലവ് സിപ്പ് അടിക്ക.. അപ്പോളേക്കും ടച്ചിങ്‌സ് മൊത്തം ലോള് നുമ്മ കാതൽ സന്ധ്യ തീർക്കുക… സന്ധ്യയെ ഒളിച്ചു ഒറ്റ സിഗരറ്റ് ഷെയർ ചെയ്തു വലിക്കൽ… പിന്നെ നമ്മുടെ സ്ഥിരം വായ് നോട്ടം… ഇതൊക്കെയാണ് ഞങ്ങളുടെ അതിഭീകര ക്രൈം…

ഇതിൽ തന്നെ കാതലും കരുമാടിയും മറ്റേത് ആണ്… ലത് തന്നെ…അതോണ്ട് തന്നെ കരുമാടി അങ് ദുഫായിൽ ഷേക്കിന്റെ അണ്ടറിൽ പണിക്ക് കയറി…

വീട്ടിലെ  സ്ഥിതി പരിതാപകരം ആയത്കൊണ്ടും എത്ര സപ്പ്ളി ഉണ്ടെന്ന് അവനു തന്നെ അറിയാത്തത് കൊണ്ടും അവനും  ഇനിയും എഴുതി എടുക്കാമെന്ന ശ്രമം ഉപേക്ഷിച്ച് അശ്വിനും കൂടെ അങ് കേറി… കരുമാടിയുടെ അണ്ടറിൽ..

സന്ധ്യ കരുമാടിക്ക് ടൈം കൊടുക്കാൻ MTech  എന്ന സാഹസം കൂടി കാട്ടി… അതോടെ ഞാനും  രാഹുലും മാത്രമായി  ഇപ്പൊ എന്നും രാവിലെയും വൈകിട്ടും കണക്കെടുക്കാൻ….

അങ്ങനെയുള്ള ഒരുപാട് കണക്കെടുപ്പിന് ഇടയിലാണ് മൈസൂർ  നഴ്സിങ് പഠിക്കാൻ പോയ  നത്തോലി പൊലിരുന്ന പവിത്ര കെട്ടും കെടക്കയും എടുത്തു ഞങ്ങളുടെ മുൻപിൽ ലാൻഡ് ചെയ്യുന്നത്…

51 Comments

  1. ❤️❤️❤️

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    My dear pravasi….

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി..????
    ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
    ഇഷ്ടായി ഒരുപാട്?

    സ്നേഹം മാത്രം???

  3. Ente ponno super!!! Kidiloski!!!!

  4. ചെമ്പരത്തി

    J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???

    ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി ???

    1. മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…

      പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.

      സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ ?♥️♥️

  5. അപരിചിതൻ

    പ്രിയപ്പെട്ട പ്രവാസി,

    വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!

    കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!

    1. മ്യാൻ,

      താങ്ക്സ് ആദ്യം തന്നെ ??♥️♥️

      പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ്‌ നടത്തിയത്… സോ… ആ സെന്റി കഥ ഈസ്‌ no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… ??

      1. മാമ…..എവിടെ അടുത്ത കഥ….

        1. ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല ?

  6. ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..?♥️

  7. Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️

  8. കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

  9. പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ ???
    അരുൺ R♥️

  10. Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️

  11. My Dear Pravasi…

    nothing to say about this type of creation’s … Otherwise I’m not a person to say!

    a big thanks ♥️

  12. Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ

  13. Dear പ്രവാസി ബ്രോ

    കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …

    പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …

    കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…

    അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്

    വിത്❤️
    കണ്ണൻ

  14. വിഷ്ണു ⚡

    നന്ദിയുണ്ട്♥️?

    ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.

    ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
    ഒരുപാടു സ്നേഹം?♥️
    വിഷ്ണു

  15. പാലാക്കാരൻ

    പൊളിച്ചു അടുക്കി

  16. മാത്തപ്പൻ

    ?

  17. ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
    സ്നേപൂര്വ്വം ആരാധകൻ ❤️

  18. Ɒ?ᙢ⚈Ƞ Ҡ???‐??

    തിലകന്റെ അച്ഛന്റെ കഥയാണോ….?

  19. മാലാഖയെ തേടി

    ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ്‌ ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.

    എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..

    കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

Comments are closed.